കാശ്മീരിൽ വീണ്ടും പാക് ഏറ്റുമുട്ടൽ, രണ്ട് ജവാന്മാർക്ക് വീരമൃത്യു

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

October 23, 2018 2:07 pm

Menu

Published on April 10, 2018 at 10:11 am

കാശ്മീരിൽ വീണ്ടും പാക് ഏറ്റുമുട്ടൽ, രണ്ട് ജവാന്മാർക്ക് വീരമൃത്യു

%e0%b4%95%e0%b4%be%e0%b4%b6%e0%b5%8d%e0%b4%ae%e0%b5%80%e0%b4%b0%e0%b4%bf%e0%b5%bd-%e0%b4%b5%e0%b5%80%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%81%e0%b4%82-%e0%b4%aa%e0%b4%be%e0%b4%95%e0%b5%8d-%e0%b4%8f

ശ്രീനഗർ : ജമ്മു കാശ്മീരിലെ റജൗരി ജില്ലയിൽ നിയന്ത്രണരേഖയോടു ചേർന്നു സുന്ദർബനി ജില്ലയിൽ ഇന്ന് പുലർച്ചെ ഉണ്ടായ പാകിസ്ഥാൻ ഷെല്ലാക്രമണത്തിൽ രണ്ട് ജവാന്മാർക്ക് വീരമൃത്യു.

റൈഫിൾമാന്മാരായ വിനോദ് സിങ്(24), ജാകി ശർമ(30) എന്നിവരാണു വീരമൃത്യു വരിച്ചത്.
യാതൊരു പ്രകോപനവുമില്ലാതെ പാക്ക് പട്ടാളം വെടിവയ്പും ഷെല്ലാക്രമണവും നടത്തുകയായിരുന്നുവെന്ന് ഇന്ത്യൻ സൈനിക വക്താവ് അറിയിച്ചു. ഇന്ത്യയുടെ ഭാഗത്തു നിന്നും ശക്തമായ തിരിച്ചടിയുണ്ടായി.

മെഷിന്‍ ഗണ്ണുകളും മോര്‍ട്ടാര്‍ ഷെല്ലുകളും ഉപയോഗിച്ചായിരുന്നു പാക് സൈന്യത്തിന്റെ പ്രകോപനം. തുടര്‍ന്ന് സൈന്യം ശക്തമായി തിരിച്ചടിച്ചു. ഏറ്റുമുട്ടല്‍ തുടരുന്നതിനിടെയാണ് വിനോദ് സിങ്ങിനും ജാകി ശര്‍മയ്ക്കും വെടിയേല്‍ക്കുന്നത്. ഗുരുതരമായി പരിക്കേറ്റ ഇവര്‍ പിന്നീട് മരണത്തിന് കീഴടങ്ങുകയായിരു.

കഴിഞ്ഞ ഏഴുദിവസത്തിനിടെയുണ്ടായ രണ്ടാമത്തെ വെടിനിര്‍ത്തല്‍ ലംഘനമാണ് ഇത്. 2018 ലെ ആദ്യ രണ്ടുമാസത്തിനിടെ പാകിസ്താന്റെ ഭാഗത്തുനിന്ന് 633 വെടിനിര്‍ത്തല്‍ ലംഘനങ്ങളാണ് ഉണ്ടായിട്ടുള്ളത്. ഇതില്‍ 432 സംഭവങ്ങളും നിയന്ത്രണരേഖയിലാണ് നടന്നിട്ടുള്ളത്. രണ്ടുമാസത്തിനിടെ 10 സൈനികരും 12 സാധാരണക്കാരും പാക് വെടിവെപ്പില്‍ കൊല്ലപ്പെട്ടിരുന്നു.

Loading...

More News