Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പാലക്കാട്: ഡിജിറ്റല്‍ ഷോറൂം ശൃംഖലയായ മൈജി-മൈ ജനറേഷന് ഡിജിറ്റല്‍ഹബ്ബ് ഷോറൂം പട്ടാമ്പിയില്‍ സിനിമാതാരം മിയാജോര്ജ് ഉദ്ഘാടനം ചെയ്തു. മേലേപട്ടാമ്പി സരോവരം ബില്‍ഡിങ്ങിലാണ് ഷോറൂം പ്രവര്‍ത്തിക്കുന്നത്. മൊബൈല്‍ഫോണ്‍, ലാപ്ടോപ്, ടാബ്ലെറ്റ്, സ്മാര്‍ട്ട് വാച്ച്, എന്റര്‍ടെയ്ന്‍മെന്റ്സ്, സിം ആന്‍ഡ് റീ-ചാര്‍ജ്, ഗാഡ്ജറ്റ്സ് ഇന്‍ഷുറന്‍സ്, ഡിജിറ്റല്‍ ആക്സസറീസുകള്‍, റിപ്പയര്‍ ആന്‍ഡ് സര്‍വീസിങ് തുടങ്ങി എല്ലാ ഡിജിറ്റല്‍ ഉത്പന്നങ്ങളും സേവനങ്ങളും ഇവിടെ ലഭിക്കും.
ഉദ്ഘാടനച്ചടങ്ങില്‍ മൈജി-മൈ ജനറേഷന് ഡിജിറ്റല്‍ ഹബ്ബ് ഓപ്പറേഷന്‍സ് ജനറല്‍ മാനേജര്‍ നദീര്‍ സി.കെ.വി., മാര്‍ക്കറ്റിങ് എ.ജി.എം. ഫിറോസ് കെ.കെ., ബിസിനസ് അനലിസ്റ്റ് അബ്ദുള്‍ഹമീദ് കെ., സോണല്‍ മാനേജര്‍ ജേക്കബ് ജോബിന്, മാനേജര്‍-സെയില്‍സ് മുഹമ്മദ് റബിന്, ടെറിട്ടറി മാനേജര്‍ ഉബൈദുള്ള തുടങ്ങിയവര്‍ പങ്കെടുത്തു.
ലളിത തവണ വ്യവസ്ഥയിൽ അതിവേഗ ഫൈനാൻസ് സൗകര്യവും 0% പ്രോസസിങ് ചാർജ് , ലോ ടൗൺ പേയ്മെന്റ് ഈ സി ഡോക്യൂമെന്റഷന് തുടങ്ങിയ പദ്ധതികളും ലഭിക്കുന്നതാണ്. മൈജി കെയർ, മൈജി പ്രിവില്ലേജ് കാർഡ്, ജി ഡോട്ട് പ്രൊട്ടക്ഷൻ എക്സ്ചേഞ്ച് സ്കീം തുടങ്ങി വിവിധ പദ്ധതികളും ഏതു സമയത്തും മൈജി യിൽ ലഭിക്കുന്നതാണ്. മികച്ച വിൽപ്പനാനന്തര സേവനങ്ങളും ലഭിക്കുന്നതാണ് .
കസ്റ്റമർ സർവീസിങ്ങിൽ അന്താരാഷ്ട്ര മേന്മയിൽ മികച്ച ഡിജിറ്റൽ മേഖലയുമായി ബന്ധപ്പെട്ടു സർവ പരിചയമുള്ള ഏറ്റവും മികച്ച കസ്റ്റമർ കെയർ ആണ് ഇവിടെ ലഭിക്കുക . എല്ലാ ഡിജിറ്റൽ സംശയങ്ങൾക്കും ആധികാരികമായി മറുപടി നൽകുവാൻ കഴിയുന്ന തരത്തിൽ ഉപഭോക്താക്കളോട് പ്രൊഫഷണൽ സമീപനത്തോടെ ഇടപെടുന്നതിൽ ഇന്റർനാഷണൽ മികവിൽ ട്രെയിനിങ് ലഭിച്ച സ്റ്റാഫാണ് ഷോറൂമിൽ ആദിത്യമരുളുന്നത് . ഉപഭോക്താക്കൾക്കായി വാൻ സമ്മാന പദ്ധതികളും, ഓഫറുകളും മൈജി എപ്പോഴും ഒരിയ്ക്കാറുണ്ട്. കമ്പനി നൽകുന്ന വിലക്കുറവുകള്ക്കു പുറമെ മൈജി യുടേതായ ഒട്ടേറെ ആനുകൂല്യങ്ങളും ഷോറൂമുകളിൽ, ആഘോഷാവസരങ്ങളിലും അല്ലാതെയും ഏർപ്പെടുത്താറുണ്ട് .
മൈജി യുടെ മാത്രം പ്രത്യേകതയായ വിവിധ സേവനങ്ങളും ഉപഭോക്താക്കൾക്ക് ലഭിക്കുന്നതാണ് . ഷോറൂമില്‍ നേരിട്ടെത്തി വാങ്ങാന്‍ ബുദ്ധിമുട്ടുള്ളവര്‍ ഓര്‍ഡര്‍ നല്കിയാല് ഒരുമണിക്കൂര്‍കൊണ്ട് ഉത്പന്നം നേരിട്ട് എത്തിച്ചുനല്‍കുന്ന എക്സ്പ്രസ് ഹോം ഡെലിവറി സൗകര്യവുമുണ്ട്. ( ഇതിന് പ്രത്യേക ഡെലിവറി ചാർജോ, സർവീസ് ചാർജോ നൽകേണ്ടതില്ല. സ്റ്റോർ വിലയിൽ തന്നെ പ്രോഡക്റ്റ് ലഭിക്കും ), ഉപഭോക്താക്കള്‍ 9072777888 എന്ന നമ്പറിലേക്ക് മിസ്ഡ്കോള് ചെയ്താല്‍ ഉടന്‍തന്നെ തിരിച്ചുവിളിച്ച് എക്സിക്യുട്ടീവ് വീട്ടിലെത്തും.
50 അന്താരാഷ്ട്ര ബ്രാന്‍ഡുകളുടെ 400ല്‍പരം ഉത്പന്നങ്ങള്‍ ഷോറൂമുകളില്‍ ലഭ്യമാണ്. ഏപ്രില്‍ 11-ന് 10-ന് നടന് മോഹന്‍ലാല്‍ മൈജിയുടെ 60-ാമത് ഷോറൂം പാലക്കാട് ടി.ബി. റോഡില്‍ ഉദ്ഘാടനംചെയ്യും. അന്ന് വൈകീട്ട് 4-ന് നടി മിയാജോര്ജ് പാലക്കാട് ബൈപ്പാസ് റോഡ് ഷോറൂമിന്റെ ഉദ്ഘാടനവും നിര്‍വഹിക്കും.
2019 ഓട് കൂടി കേരളത്തിലുടനീളം 100 ഷോറൂമുകളും, 700 കോടിയുടെ വിറ്റുവരവുമാണ് കമ്പനി ലക്ഷ്യമിടുന്നത്. കേരളത്തിന് പുറമെ തമിഴ്നാട്, ആന്ത്രപ്രദേശ്, ഇന്ത്യക്ക് പുറത്തു ദുബായ്, ഷാർജ, അബുദാബി എന്നിവിടങ്ങളിലും ഷോറൂം ശൃങ്കല വ്യാപിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് മാനേജ്മെന്റ്.