ഇന്ത്യന്‍ ടീമിലെ പത്ത് പേര്‍ക്ക് അനില്‍ കുംബ്ലെയെ പരിശീലകനായി വേണ്ട

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

October 18, 2018 11:35 am

Menu

Published on June 8, 2017 at 10:55 am

ഇന്ത്യന്‍ ടീമിലെ പത്ത് പേര്‍ക്ക് അനില്‍ കുംബ്ലെയെ പരിശീലകനായി വേണ്ട

10-members-of-indian-team-dont-want-anil-kumble-as-coach

ലണ്ടന്‍: ഇന്ത്യന്‍ ടീമിലെ പരിശീലകനും കളിക്കാരും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ വ്യക്തമാക്കി പുതിയ റിപ്പോര്‍ട്ട് പുറത്ത്. കുംബ്ലെ ടീമിന്റെ പരിശീലക സ്ഥാനത്ത് തുടരേണ്ടെന്ന് ഇന്ത്യന്‍ ടീമിലെ പത്തു പേര്‍ അഭിപ്രായപ്പെട്ടതായാണ് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ചാമ്പ്യന്‍സ് ട്രോഫിക്ക് ശേഷം കുംബ്ലെയുടെ പരിശീലനക്കരാര്‍ നീട്ടെണ്ടെന്ന് പത്ത് താരങ്ങള്‍ അഭിപ്രായപ്പെട്ടതായും ഒരാള്‍ മാത്രമാണ് കുംബ്ലെക്ക് അനുകൂലമായി സംസാരിച്ചതെന്നുമാണ് റിപ്പോര്‍ട്ട്.

കുംബ്ലെയുടേത് മനുഷ്യത്വരഹിതമായ പരിശീലന രീതിയാണെന്നും പരിക്ക് പറ്റുന്ന തരത്തിലുള്ളതാണെന്നുമാണ് ടീമംഗങ്ങളുടെ പരാതി. ഇത്രയും കര്‍ക്കശമായ പരിശീലനരീതിയോട് യോജിച്ചു പോകാനാകില്ലെന്നും ഇവര്‍ പറയുന്നു.

ബി.സി.സി.ഐ ഉപദേശക സമിതി അംഗം സൗരവ് ഗാംഗുലി, ആക്ട്ടിങ് സെക്രട്ടറി അമിതാഭ് ചൗധരി, ജനറല്‍ മാനേജര്‍ എം.വി ശേഖര്‍ എന്നിവരോട് ടീമംഗങ്ങള്‍ പരാതി പറഞ്ഞതായാണ് റിപ്പോര്‍ട്ട്.

അതേസമയം കുംബ്ലെ പരിശീലകനായ ശേഷം ഇന്ത്യയുടെ പ്രകടനം മികച്ചതായിരുന്നു. അതുകൊണ്ടു തന്നെ കുംബ്ലെയെത്തന്നെ വീണ്ടും പരിശീലകനായി ബി.സി.സി.ഐ തെരഞ്ഞെടുക്കാന്‍ സാധ്യതയുണ്ടെന്ന പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നുണ്ട്. പരിശീലകനുള്ള അപേക്ഷ കുംബ്ലെയും സമര്‍പ്പിച്ചിട്ടുണ്ടെന്നാണ് സൂചന.

നേരത്തെ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും പരിശീലകന്‍ അനില്‍ കുംബ്ലെയും തമ്മിലുള്ള അഭിപ്രായവ്യത്യാസം രൂക്ഷമാകുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

പുതിയ പരിശീലകനെ തെരഞ്ഞെടുക്കാന്‍ ലണ്ടനില്‍ വെച്ച് ഗാംഗുലിയും സച്ചിനും ലക്ഷ്മണും അടങ്ങുന്ന ഉപദേശക സമിതി യോഗം ചേരും.

Loading...

More News