ഈ 10 തരം പുരുഷന്മാരുമായി സ്ത്രീകൾ വളരെ പെട്ടെന്ന്‌ തന്നെ പ്രണയത്തിലാകും

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 19, 2019 5:39 am

Menu

Published on January 16, 2018 at 4:10 pm

ഈ 10 തരം പുരുഷന്മാരുമായി സ്ത്രീകൾ വളരെ പെട്ടെന്ന്‌ തന്നെ പ്രണയത്തിലാകും

10-types-of-men-women-start-loving-quickly

പ്രണയം എപ്പോള്‍ എവിടെ വേണമെങ്കിലും ആര്‍ക്കുമിടയിലും സംഭവിക്കാം. പ്രത്യേകിച്ച് നിയമാവലികളോ മാനദണ്ഡങ്ങളോ ഒന്നും തന്നെ പ്രണയത്തിന് ഇല്ല എന്നതിനാല്‍ എങ്ങനെ വേണമെങ്കിലും അത് ജീവിതത്തിലേക്ക് കടന്ന് വരികയും ചെയ്യും. എന്നാല്‍ സ്ത്രീയെയും പുരുഷനെയും സംബന്ധിച്ചെടുത്തോളം പ്രണയത്തിനോടുള്ള സമീപനത്തില്‍ ചില വിത്യാസങ്ങളുണ്ട്. ഒരു സ്ത്രീയെ സംബന്ധിച്ചെടുത്തോളം അവരെ പെട്ടെന്ന് പ്രണയത്തില്‍ വീഴ്ത്തുന്ന ചില ഘടകങ്ങളുണ്ട്. അവ ഏതെന്ന് നോക്കാം.

1. സ്ഥിരം സിനിമകളിലും മറ്റുമൊക്കെ നമ്മള്‍ കാണുന്ന ഒരു കാര്യം തന്നെയാണത്. പക്ഷെ ജീവിതത്തിലും ഇത് അതേപോലെ സംഭവിക്കാം. ആദ്യകാഴ്ചയില്‍ തന്നെ ചില പുരുഷന്മാരോട് സ്ത്രീകള്‍ ചുമ്മതെ കയറിയങ്ങ് ഉടക്കികളയും. എന്നാല്‍ ഉടക്കുന്ന നിമിഷം മുതല്‍ സ്ത്രീകള്‍ അവരുമായി പ്രണയത്തിലാകും. ഇത് അംഗികരിക്കാതിരിക്കാന്‍ സ്ഥിരമായി ഇവരുമായി കലഹത്തിലാകും. എന്നാല്‍ പല സ്ത്രീകളും തങ്ങള്‍ ഉടക്കുന്ന പുരുഷന്മാരെ രഹസ്യമായി മനസില്‍ പ്രണയിക്കാറുണ്ടന്നതാണ് സത്യം.

2. അടുത്തത് നന്നായി പഠിപ്പിക്കുകയും പഠനത്തില്‍ സഹായിക്കുയും ചെയ്യുന്ന അധ്യാപകരാണ്. അത്തരക്കാരോട് സ്ത്രീകള്‍ക്ക് കടുത്ത പ്രണയം തോന്നാം. ഇതു അപകടമാണ്. അല്‍പ്പം മിടുക്കനും സുമുഖനുമായ അധ്യാപകനെ പലപ്പോഴും സ്ത്രീകള്‍ മനസില്‍ ആരാധിക്കാറുണ്ട്.

3. അതുപോലെ നാട്ടിലെ സ്മാര്‍ട്ടായ ആണുങ്ങളെ മനസില്‍ രഹസ്യമായി പ്രണയിക്കുന്നവരാണു പല പെണ്‍കുട്ടികളും.

4. മറ്റൊന്ന് സുന്ദരനും, കാര്യങ്ങളെ നന്നായി കൈകാര്യം ചെയ്യുന്നവരുമായ മേലധികാരിയെ ആരാധനയോടെയായിരിക്കും സ്ത്രീകള്‍ കാണുന്നത്. ഇത് ജോലിയിലുള്ള അവരുടെ ഉത്സാഹം കൂട്ടുകയും ചെയ്യും. പല സ്ത്രീകളും മേധാവിയെ മനസില്‍ പ്രണയിക്കുന്നവരാണ്.

5. സ്ഥിരമായി കാണുന്ന അപരിചിതരായ പുരുഷന്മാരേയും സ്ത്രീകള്‍ പ്രണയിക്കാറുണ്ട്. ഇവരുമായി ബന്ധപ്പെട്ട ഒന്നും സ്ത്രീകള്‍ക്കറിയില്ല. എന്നാല്‍ മനസില്‍ ഈ അപരിചിതനോട് കടുത്ത പ്രണയമായിരിക്കും.

6. ഒരു ദീര്‍ഘദൂര യാത്രയില്‍ ഒപ്പമുള്ള മാന്യനും അപരിചിതനുമായ സഹയാത്രികനെ പല സ്ത്രീകളും പ്രണയിക്കാറുണ്ട്.

7. സഹോദരന്റെ സുഹൃത്തിനെ പ്രണയിക്കുന്ന സഹോദരിമാരും കുറവല്ല.

8. ചില ആണുങ്ങളെ ഒറ്റനോട്ടത്തില്‍ പെണ്‍കുട്ടികള്‍ക്ക് ഇഷ്ടപ്പെടും ഈ ഇഷ്ടം വളര്‍ന്ന് പ്രണയമാകുന്നു.

9. ബെസ്റ്റ്ഫ്രണ്ടിന്റെ കാമുകനെ പ്രണയിക്കുന്നവരും കുറവല്ല. ബെസ്റ്റ് ഫ്രണ്ട് തന്റെ കാമുകനെക്കുറിച്ച് എല്ലാകാര്യങ്ങളും പറയുമ്പോള്‍ സ്വഭാവികമായ ഒരു ആരാധന ഈ കാമുകനോട് ഉണ്ടാകുന്നു. ചിലപ്പോള്‍ ഈ ആരാധന വളര്‍ന്ന് ആത്മാര്‍ഥ സുഹൃത്തിന്റെ ജീവിതം തന്നെ തകര്‍ത്ത് കളയും.

10. അകന്ന ബന്ധുവിനെ ആരുമറിയാതെ പ്രണയിക്കാന്‍ ചില പെണ്‍കുട്ടികള്‍ താല്‍പര്യം കാണിക്കും.

Loading...

More News