യുപിയില്‍ സ്‌കൂള്‍ ബസും ട്രെയിനും കൂട്ടിയിടിച്ച് 13 വിദ്യാർത്ഥികൾ മരിച്ചു

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 23, 2019 9:42 pm

Menu

Published on April 26, 2018 at 9:11 am

യുപിയില്‍ സ്‌കൂള്‍ ബസും ട്രെയിനും കൂട്ടിയിടിച്ച് 13 വിദ്യാർത്ഥികൾ മരിച്ചു

13-children-killed-in-bus-train-collision-in-uttar-pradesh

ഉത്തർപ്രദേശിലെ കുഷി നഗറില്‍ സ്‌കൂള്‍ ബസും ട്രെയിനും കൂട്ടിയിടിച്ച് 13 വിദ്യാർത്ഥികൾ മരിച്ചു. 8 വിദ്യാർത്ഥികളെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കയാണ്. ഇന്ന് രാവിലെ ഗൊരഖ്പൂരില്‍ നിന്നും 50 കിമി അകലെയാണ് അപകടം നടന്നത്. ബസ് ആളില്ലാ ലെവല്‍ ക്രോസ് കടക്കുന്ന സമയത്തായിരുന്നു അപകടം. ഡിവൈന്‍ പബ്ലിക് സ്കൂളിലെ വാഹനമാണ് അപകടത്തില്‍ പെട്ടത്. ഈ മാസം തന്നെ ഹിമാചല്‍ പ്രദേശില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 10 വയസില്‍ താഴെയുള്ള 27 കുട്ടികള്‍ മരണപ്പെട്ടിരുന്നു. സംഭവത്തില്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനം രേഖപ്പെടുത്തി. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി ഉടൻതന്നെ റിപ്പോര്‍ട്ട് നല്‍കാനും മരിച്ച കുട്ടികളുടെ കുടുംബത്തിന് അടിയന്തിരമായി രണ്ട് ലക്ഷം രൂപ നല്‍കാനും ഇദ്ദേഹം ഉത്തരവിട്ടിട്ടുണ്ട്. .

Loading...

More News