കാമുകനൊപ്പം ജീവിക്കാന്‍ നവവധു ഭര്‍ത്താവിന്റെ പാലില്‍ വിഷം കലര്‍ത്തി: മരിച്ചതോ 13 പേര്‍

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 22, 2018 8:18 pm

Menu

Published on October 31, 2017 at 10:43 am

കാമുകനൊപ്പം ജീവിക്കാന്‍ നവവധു ഭര്‍ത്താവിന്റെ പാലില്‍ വിഷം കലര്‍ത്തി: മരിച്ചതോ 13 പേര്‍

13-family-members-killed-pakistan-poisoning-by-wife-husband-mistaken

ലാഹോര്‍ (പാകിസ്ഥാന്‍): സമ്മതമില്ലാതെ വിവാഹം കഴിപ്പിപ്പിച്ചതിന് നവവധു പാലില്‍ വിഷം ചേര്‍ത്ത് ഭര്‍ത്താവിനെ കൊല്ലാന്‍ ശ്രമിച്ചപ്പോള്‍ മരിച്ചത് 13 പേര്‍. യുവതിയുടെ കുരുക്കില്‍ കുടുങ്ങി ബന്ധുക്കളായ 13 പേര്‍ മൊത്തം മരണപ്പെടുകയുണ്ടായി. ഇഷ്ടമില്ലാത്ത വിവാഹം നടത്തിയതിനാല്‍ ഭര്‍ത്താവിനെ ഒഴിവാക്കാന്‍ വേണ്ടിയാണ് യുവതി പാലില്‍ വിഷം ചേര്‍ത്തിരുന്നത്. പാകിസ്ഥാനിലെ ലാഹോറിലാണ് സംഭവം.

ലാഹോറിന് സമീപം ദൗലത് പൗര്‍ സ്വദേശി ആസിയ തുടര്‍ന്ന് കുറ്റസമ്മതം നടത്തുകയും അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്തു. ഭര്‍ത്താവായ അംജത്ത് പാലുകുടിക്കാത്തതിനാല്‍ ആ പാലുകൂടി ചേര്‍ത്തു ഉണ്ടാക്കിയ ലെസ്സി കുടിച്ചപ്പോഴാണ് ബന്ധുക്കള്‍ മരിച്ചത്. ഒപ്പം 14 പേര്‍ ആശുപത്രിയിലുമാണ്.

ആസിയയുടെ യാതൊരു സമ്മതവുമില്ലാതെയാണ് ഇവരുടെ വിവാഹം നടത്തിയിരുന്നത്. ഇതില്‍ വന്ന എതിര്‍പ്പുകള്‍ പിന്നീട് കലഹത്തിലേക്ക് എത്തുകയും തുടര്‍ന്ന് ഈ വിധം ആയിത്തീരുകയുമായിരുന്നു.. വിവാഹത്തിനു ശേഷം നടത്തിയ സല്‍ക്കാരത്തിനിടെ ആണ് ആസിയ അംജത്തിനു നല്‍കാനുള്ള പാലില്‍ വിഷം കലര്‍ത്തിയത്. ആസിയ വേറെ ഒരാളുമായി പ്രണയത്തില്‍ ആയിരുന്നു. അതിനാല്‍ കാമുകനെതിരെയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Loading...

More News