മകൾ കൂട്ടമാനഭംഗത്തിനിരയായി; സഹിക്കാനാവാതെ അച്ഛൻ ഹൃദയം പൊട്ടി മരിച്ചു

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 25, 2018 1:10 am

Menu

Published on August 21, 2017 at 12:10 pm

മകൾ കൂട്ടമാനഭംഗത്തിനിരയായി; സഹിക്കാനാവാതെ അച്ഛൻ ഹൃദയം പൊട്ടി മരിച്ചു

15-year-old-girl-raped-and-girls-father-dies-of-heart-attack

ബലിയ (യുപി): പതിനഞ്ചുവയസ്സുകാരിയായ മകൾ കൂട്ടമാനഭംഗത്തിനിരയായത് സഹിക്കാനാവാതെ അച്ഛൻ ഹൃദയം പൊട്ടി മരിച്ചു. ഉത്തർപ്രദേശിലാണ് സംഭവം. പോലീസ് കോൺസ്റ്റബിളും ഗ്രാമമുഖ്യനും ഉൾപ്പെടെ എട്ടു പേർ ചെന്നാണ് മകളെ മാനഭംഗം ചെയ്തത്.

ഉത്തർപ്രദേശിലെ ഗോപാൽനഗർ ഗ്രാമത്തിലാണ് ഈ വെള്ളിയാഴ്ച സംഭവം നടന്നത്. ഗ്രാമത്തിലെ പോലീസ് സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരൻ, ഗ്രാമമുഖ്യൻ, ഇവരെ കൂടാതെ മറ്റു ആറു പേർ എന്നിവർ ചേർന്നാണ് പെണ്കുട്ടിയെ ക്രൂരമായും പൈശാചികമായും മാനഭംഗപ്പെടുത്തിയത്. ഈ സംഘം സർക്കാർ സ്കൂൾ കെട്ടിടത്തിന്റെ മറവിലേക്ക് കുട്ടിയെ കൊണ്ടുപോയാണ് ഈ കൃത്യം ചെയ്തത്.

കുട്ടിയുടെ നിലവിളി കേട്ടപ്പോൾ ഗ്രാമവാസികൾ ഓടിയെത്തുകയായിരുന്നു. പോലീസുകാരൻ ഒഴികെ ബാക്കി എല്ലാവരും ഓടിരക്ഷപ്പെട്ടിരുന്നു. ഇയാളെ പിന്നീട് സസ്‌പെൻഡ് ചെയ്യുകയും തുടർന്ന് അറസ്റ്റ് ചെയ്യുകയും ഉണ്ടായി. എട്ടുപേർ തന്നെ ആക്രമിച്ചെന്നു പെൺകുട്ടി പറഞ്ഞെങ്കിലും ഒരാൾക്കെതിരെ മാത്രമാണ് കേസ്.

ഗോപാൽനഗർ ഗ്രാമത്തിലെ പോലീസ് ചൗക്കിയിലെ കോൺസ്റ്റബിൾ ആയ ധരം മാത്രമാണ് ഇപ്പോൾ പ്രതി. അറസ്റ് ചെയ്ത ഇയാളെ ബലിയ ജയിലിൽ പാർപ്പിച്ചിരിക്കുന്നു. എന്നാൽ ഗ്രാമമുഖ്യൻ പ്രതിയല്ല എന്ന് റിപ്പോർട്ടുകൾ പറയുന്നു. ഈ സംഭവം പെൺകുട്ടിയുടെ കുടുംബത്തിന് താങ്ങാവുന്നതിലും അപ്പുറമായി. ദരിദ്ര കുടുംബമാണ് ഇവരുടേത്. ഈ വാർത്ത അറിഞ്ഞപ്പോഴാണ് കുട്ടിയുടെ അച്ഛൻ ഹൃദയാഘാതം മൂലം മരിച്ചെന്നു സ്ഥിരീകരിച്ചു.

Loading...

More News