90 ശതമാനം വരെ വിലക്കുറവ്; ദുബായില്‍ വീണ്ടും മൂന്നു ദിവസത്തെ സൂപ്പര്‍ സെയില്‍

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 17, 2018 2:03 am

Menu

Published on November 22, 2017 at 12:23 pm

90 ശതമാനം വരെ വിലക്കുറവ്; ദുബായില്‍ വീണ്ടും മൂന്നു ദിവസത്തെ സൂപ്പര്‍ സെയില്‍

1500-stores-to-participate-in-72-hour-citywide-sale-in-dubai

ദുബായ്: ഈ വര്‍ഷത്തെ രണ്ടാമത്തെ സൂപ്പര്‍ സെയില്‍ വില്‍പ്പനമേളക്കൊരുങ്ങി ദുബായ്. വമ്പന്‍ ഓഫറുകളുമായാണ് ഈ മാസം 23 മുതല്‍ 25 വരെയുള്ള മൂന്ന് ദിവസം ഷോപ്പിങ് ഉത്സവം അരങ്ങേറുന്നത്. കടകളിലും ഷോപ്പിങ് മാളുകളിലുമായി ഇത്തവണത്തെ സൂപ്പര്‍ സെയിലില്‍ ആയിരത്തിലധികം ഔട്ട്‌ലെറ്റുകള്‍ പങ്കെടുക്കുമെന്നാണ് സംഘാടകര്‍ അറിയിച്ചിരിക്കുന്നത്.

സാധനങ്ങള്‍ക്ക് 30 മുതല്‍ 90 ശതമാനം വരെ വിലക്കിഴിവ് ലഭിക്കുമെന്നതാണ് സൂപ്പര്‍ സെയിലിന്റെ രണ്ടാം എഡിഷന്റെ പ്രത്യേകത. ആഭരണങ്ങള്‍, കളിപ്പാട്ടം, ഫാഷന്‍, ബാഗുകള്‍, ചെരിപ്പുകള്‍, ഇലക്ട്രോണിക് ഉല്‍പന്നങ്ങള്‍, വീട്ടുപകരണങ്ങള്‍ എന്നിങ്ങനെ മിക്കവാറും എല്ലാ മേഖലകളിലെ ഉല്‍പ്പന്നങ്ങളും വിലക്കുറവില്‍ ലഭ്യമാകും. യുഎഇയില്‍ വാറ്റ് നടപ്പാക്കുന്നതിനു മുമ്പ് ഉല്‍പ്പനങ്ങള്‍ കുറഞ്ഞ വിലയില്‍ കരസ്ഥാമാക്കാനുള്ള സുവര്‍ണ അവസരമാണിത്.

ഇതിന് മുന്‍പ് കഴിഞ്ഞ മേയിലാണ് ഇതുപോലെ മൂന്ന് ദിവസത്തെ വ്യാപാരമേള നടന്നത്. ലോകത്തിന്റെ ഷോപ്പിങ് ഉത്സവമായ ദുബായ് ഷോപ്പിങ് ഫെസ്റ്റിവല്‍ ആരംഭിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പാണ് വമ്പന്‍ ഓഫറുകളുമായി സൂപ്പര്‍ സെയില്‍ നടക്കാനിരിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.

ബനാന റിപ്പബ്ലിക്ക്, ടോപ്‌ഷോപ്, ഫോറെവര്‍ 21, മാസിമോധുറ്റി, സാറാ, അരീജ്, അര്‍മാനി ജൂനിയര്‍, ഷൂ മാര്‍ട്ട്, കിപ്ലിംഗ്, സ്പ്ലാഷ്, സെന്റര്‍ പോയിന്റ്, ജാഷന്‍മാള്‍ തുടങ്ങിയ പ്രമുഖരടക്കം നാനൂറോളം ബ്രാന്‍ഡുകള്‍ മേളയില്‍ പങ്കെടുക്കും. ദുബായ് ഫെസ്റ്റിവല്‍, ദുബായ് ടൂറിസം എന്നീ വകുപ്പുകളാണ് സൂപ്പര്‍ സെയിലിന്റെ സംഘാടകര്‍.

Loading...

More News