ചാർജ് ചെയ്യുന്നതിനിടെ ഫോൺ പൊട്ടിത്തെറിച്ച് യുവതിക്ക് ദാരുണാന്ത്യം

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

October 16, 2018 3:56 am

Menu

Published on March 20, 2018 at 2:05 pm

ചാർജ് ചെയ്യുന്നതിനിടെ ഫോൺ പൊട്ടിത്തെറിച്ച് യുവതിക്ക് ദാരുണാന്ത്യം

18-year-old-girl-dies-in-mobile-phone-blast-in-odisha

മൊബൈൽ ഫോൺ പൊട്ടിത്തെറിക്കുമോ ? ഒരു പക്ഷെ ഈയിടെ എല്ലാവർക്കും പരിചിതമായ ഒരു ചോദ്യമായിരിക്കും ഇത് . എന്നാൽ ഇത്തരത്തിൽ ഒരു സംഭവം കഴിഞ്ഞ ദിവസം ഒഡീഷയിൽ റിപ്പോർട്ട് ചെയ്യപ്പെടുകയുണ്ടായി.കിഴക്കന്‍ ഒഡീഷയിലെ ഖേരകാനിയില്‍ ഉമ ഒറം എന്ന യുവതിയാണ് ചാര്‍ജ്ജ് ചെയ്തുകൊണ്ട് സുഹൃത്തിനോട് ഫോണില്‍ സംസാരിക്കുമ്പോൾ ഫോൺ പൊട്ടിത്തെറിച്ചു മരിച്ചത് .കൈ, ​നെ​ഞ്ച്, കാ​ല് ഭാ​ഗ​ങ്ങ​ളി​ൽ മാ​ര​ക​മാ​യി പ​രി​ക്കേ​റ്റ പെ​ണ്‍​കു​ട്ടി​യെ ഉ​ട​ൻ തന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാൻ സാധിച്ചില്ല. സംസാരിക്കുന്നതിനിടെ ഫോണിലെ ചാർജ്ജ് തീർന്നപ്പോൾ പ്ലഗ്ഗിൽ കുത്തിയിട്ടായിരുന്നു പെൺകുട്ടി സംസാരിച്ചതെന്ന് യുവതിയുടെ സഹോദരൻ പറഞ്ഞു.

ചാർജ് ചെയ്തു കൊണ്ട് ഫോണിൽ സംസാരിക്കവെ ഫോണിന്റെ ബാറ്ററി പൊട്ടിത്തെറിച്ചാണ് മരണം സംഭവിച്ചതെന്ന് പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു . മുന്‍നിര ബ്രാന്‍ഡുകളാണെന്ന പേരില്‍ ചൈനയില്‍ നിന്ന് നിരവധി ഫോണുകളാണ് ഇന്ത്യയില്‍ വിതരണം ചെയ്തുവരാറുള്ളത്. ഇത്തരം ഫോണുകള്‍ പൊട്ടിത്തെറിക്കുന്നത് നിത്യസംഭവമാണ്. 2010 ല്‍ പുറത്തിറങ്ങിയ നോക്കി 5233 ഹാന്‍ഡ്‌സെറ്റാണ് പൊട്ടിത്തെറിച്ചത്. സംഭവത്തിൽ നോക്കിയ അധികൃതർ ഫോണ്‍ പൊട്ടിത്തെറിച്ച് മരണം സംഭവിച്ചതില്‍ ദുഃഖമുണ്ടെന്ന് പറഞ്ഞതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Loading...

More News