വീടുണ്ടാക്കാനും വാങ്ങാനും 2018 നല്ല വർഷം

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

February 19, 2018 9:10 am

Menu

Published on January 18, 2018 at 11:01 am

വീടുണ്ടാക്കാനും വാങ്ങാനും ‘സൂപ്പർ ടൈം’ 2018 തന്നെ!!

2018-financial-year-highlights

സാമ്പത്തിക രംഗത്ത് ഏറെ മാറ്റങ്ങള്‍ക്കും വിവാദങ്ങള്‍ക്കും വഴിവെച്ച വര്‍ഷമായിരുന്നു 2017. ജിഎസ്ടി അവതരിപ്പിച്ചതും സാമ്പത്തിക ഇടപാടുകള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കിയതും തുടങ്ങി ഡിജിറ്റല്‍ പണമിടപാട് രംഗത്തേക്ക് ഇന്ത്യ കാലെടുത്തു വെച്ചതുമടക്കം സ്പഷ്ടമായ പല മാറ്റങ്ങള്‍ക്കും ഇന്ത്യ സാക്ഷ്യം വഹിക്കുകയുണ്ടായി. 2017 സമ്മാനിച്ച സാമ്പത്തിക അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ 2018ല്‍ ഏതൊക്കെ രീതിയിലുള്ള സാമ്പത്തിക ഇടപാടുകളില്‍ ഏര്‍പ്പെടുന്നത് നന്നാകും എന്ന് നോക്കാം.

ഏറ്റവും ഗുണകരമായ കാര്യങ്ങളിലൊന്ന് ഭാവന വായ്പയാണ്. 2022 ആകുമ്പോഴേക്കും ഏതൊരാള്‍ക്കും ഭവനം എന്ന ലക്ഷ്യവുമായി നടപ്പിലാക്കുന്ന പ്രധാനമന്ത്രിയുടെ ആവാസ് യോജന അനുസരിച്ച് ബാങ്കുകള്‍ വഴി പല സ്‌കീമുകളും ലഭ്യമാണ്. 2017 ല്‍ ഇത് അവസാനിപ്പിച്ചിട്ടില്ല. ഈ വര്‍ഷവും വരും വര്‍ഷങ്ങളിലും ഇത് തുടരും.

ലോ ഇന്‍കം ഗ്രൂപ്പ്, മിഡില്‍ ഇന്‍കം ഗ്രൂപ്പ് 1, മിഡില്‍ ഇന്‍കം ഗ്രൂപ്പ് 2 എന്നിങ്ങനെ വിവിധ സാമ്പത്തിക വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ആറര ശതമാനം മുതല്‍ മൂന്ന് ശതമാനം വരെ സബ്സിഡി വായ്പ അക്കൗണ്ടിലേക്കു മുന്‍കൂട്ടി വരവ് വച്ച് നല്‍കുന്നതിനാല്‍ തിരിച്ചടവ് തുകയില്‍ ഗണ്യമായ കുറവുണ്ടാകും. നിലവില്‍ വാസയോഗ്യമായ വീടുകള്‍ ഇല്ലാത്തവര്‍ക്കു പുതുതായി വീട് വയ്ക്കുന്നതിനും പൂര്‍ത്തീകരിച്ച വീടുകളോ ഫ്ളാറ്റുകളോ വാങ്ങുന്നതിനും സബ്സിഡിയോടു കൂടിയ ഈ വായ്പാ സൗകര്യങ്ങള്‍ ഉപയോഗപെടുത്താം.

റിയല്‍ എസ്റ്റേറ്റ്
രംഗത്തെ നിയമങ്ങള്‍ മാറിയത് ഏറെ ഗുണകരമായ മറ്റൊരു കാര്യമാണ്. ഫ്‌ലാറ്റുകള്‍, വില്ലകള്‍ എന്നിങ്ങനെ റിയല്‍ എസ്റ്റേറ്റ് കമ്പനികളില്‍ നിന്ന് പാര്‍പ്പിടം സ്വന്തമാക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് പല രീതിയിലുള്ള പരിരക്ഷകളും ആനുകൂല്യങ്ങളും പുതിയ കേന്ദ്ര റിയല്‍ എസ്റ്റേറ്റ് നിയമം കൊണ്ട് ലഭിക്കും.

Loading...

More News