ഐശ്വര്യറായി തന്റെ അമ്മയാണെന്ന വാദവുമായി 29കാരൻ; പ്രതികരണവുമായി താരം തന്നെ രംഗത്ത്

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

October 16, 2018 3:15 am

Menu

Published on January 8, 2018 at 5:33 pm

ഐശ്വര്യറായി തന്റെ അമ്മയാണെന്ന വാദവുമായി 29കാരൻ; പ്രതികരണവുമായി താരം തന്നെ രംഗത്ത്

29-old-man-claiming-aishwarya-rai-as-his-mother

ബോളിവുഡ് താരസുന്ദരി ഐശ്വര്യറായി തന്റെ അമ്മയാണെന്ന വാദവുമായി ഇരുപത്തൊമ്പതുകാരന്‍. വാദത്തിനു പരസ്യമായിട്ടല്ലെങ്കിലും
തന്റെ അടുത്ത സുഹൃത്തുക്കളുമായി മറുപടി പറഞ്ഞിരിക്കുകയാണ് താരം.

തനിക്ക് 29 വയസ്സുള്ള ഒരു മകന്‍ ഉണ്ടെന്ന കാര്യം താന്‍ ഇപ്പോഴാണ് അറിയുന്നതെന്ന് ഐശ്വര്യ പറഞ്ഞു. ഒപ്പം താന്‍ ജീവിതത്തില്‍ കേട്ട ഏറ്റവും വലിയ തമാശയാണ് ഇതെന്നും താരം പറയുന്നു. പല തരത്തിലുള്ള ആരാധനകള്‍ കണ്ടിട്ടുണ്ടെങ്കിലും ഇത്തരത്തില്‍ ഒരെണ്ണം ഇതാദ്യമായിട്ടാണ് കേള്‍ക്കുന്നതെന്നും താരം കൂട്ടിച്ചേര്‍ക്കുന്നു.

ഇയാളുടെ വാദപ്രകാരം 1988ല്‍ ലണ്ടനില്‍ വെച്ച് ഐ.വി.എഫ്. ചികിത്സയിലൂടെയാണ് ജനിച്ചതെന്ന് പറയുന്നു. എന്നാല്‍ താന്‍ അന്ന് സ്‌കൂളില്‍ പഠിക്കുകയാണ്. 15 വയസ്സ് പോലും തികഞ്ഞിട്ടില്ല. ചിരിച്ചു കൊണ്ട് തന്നെ ഐശ്വര്യ പറയുന്നു. ഇത്തരം ആളുകളുടെ ഉദ്ദേശം വേറെ പലതുമാണെന്നും ഐശ്വര്യ കൂട്ടിച്ചേര്‍ക്കുന്നു.

മാധ്യമങ്ങള്‍ അവരുടെ പബ്ലിസിറ്റിക്കായി ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതാണ് ഏറ്റവും ഖേദകരം. ഒപ്പം പബ്ലിസിറ്റി കിട്ടാനായി ഇത്തരം ആളുകള്‍ രംഗത്തു വരുമ്പോഴും ഏറെ ശ്രദ്ധിക്കണം. 1988ല്‍ ലണ്ടനില്‍ വെച്ച് ഐ.വി.എഫ്. ചികിത്സയിലൂടെ ജനിച്ചു എന്ന വാദവുമായി സംഗീത് കുമാര്‍ എന്ന ആളായിരുന്നു രംഗത്തു വന്നത്. താന്‍ അമ്മയെ ഒരുപാട് മിസ് ചെയ്യുന്നു എന്നും അമ്മയെ കാണാന്‍ തനിക്ക് ഏറെ ആഗ്രഹമുണ്ടെന്നും ഇയാള്‍ പറഞ്ഞിരുന്നു.

Loading...

More News