'ത്രീ ഇഡിയറ്റ്സ്' മോഡലിൽ ഒരു പ്രസവശസ്ത്രക്രിയ; കുഞ്ഞ് മരിച്ചു..

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2018 12:31 pm

Menu

Published on October 6, 2017 at 11:05 am

‘ത്രീ ഇഡിയറ്റ്സ്’ മോഡലിൽ ഒരു പ്രസവശസ്ത്രക്രിയ; കുഞ്ഞ് മരിച്ചു..

3-idiots-model-operation-child-died

ബോളിവുഡ് സിനിമ ‘ത്രീ ഇഡിയറ്റ്സ്’ മോഡലിൽ ഫോണിലൂടെ നിർദേശങ്ങൾ നൽകി പ്രസവ ശസ്ത്രക്രിയ നടത്തിയ ഡോക്ടർക്ക് പക്ഷെ കാര്യങ്ങൾ തെറ്റി. കുഞ്ഞ് മരിക്കുകയും അമ്മയുടെ ഗർഭപാത്രം തകരുകയും ചെയ്തു. ഭൂവനേശ്വറിലെ കേന്ദ്രപാഡാ സായി ആശുപത്രിയിലാണ് സംഭവം. ആശുപത്രിയിൽ വരാതെ വീട്ടിൽ നിന്ന് തന്നെ ഇത്തരത്തിൽ ഒരു ശ്രമത്തിനു മുതിർന്നു കുഞ്ഞിന്റെ ജീവൻ ഇല്ലാതാക്കിയ ഡോക്ടർക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

പ്രസവവേദന വന്നതിനെ തുടർന്ന് നഴ്‌സുമാർ ഡോക്ടറെ വിളിച്ചെങ്കിലും വീട്ടിൽ നിന്നും വരാൻ കൂട്ടാക്കാതെ ഡോക്ടർ ഫോൺ വഴി നിർദേശങ്ങൾ നൽകുകയായിരുന്നു. സാധാരണ പ്രസവം നടക്കാതെ വന്നപ്പോൾ ഫോൺ വഴി സിസേറിയൻ ചെയ്യുന്നതിനുള്ള നിർദേശങ്ങൾ ഡോക്ടർ നല്കുകയായിരിക്കുന്നു. നിർദേശങ്ങൾ അനുസരിച്ചു നഴ്‌സുമാർ സിസേറിയൻ നടത്തിയെങ്കിലും കുട്ടി മരിക്കുകയായിരുന്നു. അമ്മയുടെ സ്ഥിതിയും ഗുരുതരാവസ്ഥയിലായി. ഒപ്പം അമ്മയുടെ ഗർഭാശയം തകരുകയും ചെയ്തു.

കല്പതരു സമാൽ – ആരതി ദമ്പതികളുടെ ആദ്യത്തെ കുഞ്ഞിന് തന്നെയാണ് ആശുപത്രി അധികൃതരുടെ അനാസ്ഥയെ തുടർന്ന് മരിച്ചത്. താൻ സ്ഥലത്തില്ലെങ്കിലും നസ്‌സുമാർ എല്ലാം നോക്കിക്കോളും എന്ന് ഡോക്ടർ രശ്മികാന്ത് പാത്ര ഭർത്താവിനോട് പറഞ്ഞിരുന്നു. അങ്ങനെ ഡോക്ടറുടെ നിർദേശപ്രകാരം തന്നെയായിരുന്നു ആരതി ആശുപത്രിയിൽ എത്തിയിരുന്നതും.

Loading...

More News