ഈ 3 കള്ളങ്ങൾ പറയുക; നിങ്ങളുടെ വിവാഹ ജീവിതം കൂടുതൽ ശക്തമാകും

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 24, 2019 2:19 am

Menu

Published on January 9, 2018 at 10:53 am

ഈ 3 കള്ളങ്ങൾ പറയുക; നിങ്ങളുടെ വിവാഹ ജീവിതം കൂടുതൽ ശക്തമാകും

3-small-lies-in-relations

വിശ്വാസം തന്നെയാണ് ഏത് ബന്ധത്തിന്റെയും ആടിത്തറ. വിശ്വാസം നിലനില്‍ക്കാന്‍ പരസ്പരം സത്യസന്ധരായിരിക്കുക എന്നതും അനിവാര്യമായ കാര്യമാണ്. എന്നാല്‍ നമ്മില്‍ പലര്‍ക്കും ബന്ധങ്ങളെ ഉറപ്പിച്ച് നിര്‍ത്താന്‍, അല്ലെങ്കില്‍ തകരാതെ നോക്കാന്‍ കള്ളങ്ങളെ ആശ്രയിക്കേണ്ടി വരുന്ന സന്ദര്‍ഭങ്ങള്‍ ഉണ്ടാകാറുണ്ട്. ആര്‍ക്കും ദോഷകരമല്ലാത്ത ചില കള്ളങ്ങള്‍.

ആ കള്ളങ്ങള്‍ ആര്‍ക്കും ദോഷം ചെയ്യാനല്ല, മറിച്ച് ഒരു പ്രത്യേക പരിതസ്ഥിതിയില്‍ ഒരു ബന്ധത്തെ തകരാതെ പിടിച്ച് നിര്‍ത്താന്‍ തന്നെയാണ് . അത്തരം ഇരുപദ്രവകാരികളായ ചില കള്ളങ്ങള്‍ നമ്മില്‍ പലര്‍ക്കും പലപ്പോഴും പറയേണ്ടി വരും, പറഞ്ഞിട്ടുമുണ്ടാകും. അതുകൊണ്ട് തന്നെ അത്തരം കള്ളങ്ങള്‍ എണ്ണത്തില്‍ കുറയ്ക്കാനും, കള്ളം പറയുന്നത് ഒരു ശീലമാക്കാതിരിക്കാനും ശ്രദ്ധിക്കണം എന്ന് മാത്രം. ഇത്തരത്തില്‍ സാധാരണയായി ജീവിതപങ്കാ ളികള്‍ പറയുന്ന ചില നല്ല കള്ളങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം.

1. ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മില്‍ വാക്ക് തര്‍ക്കങ്ങള്‍ ഉണ്ടാകുക സ്വാഭാവികം തന്നെയാണ്. രണ്ട്‌പേരുടെയും അഭിപ്രായങ്ങള്‍ അവരവരുടെ ദൃഷ്ടിയില്‍ ശരിയും ആയിരിക്കാം. എന്നാല്‍ പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണ്ണമാകും എന്ന് കണ്ടാല്‍, പങ്കാളിയുടെ ഭാഗം തന്നെയാണ് ശരി എന്ന് സമ്മതിച്ച് കൊണ്ട് ആ പ്രശ്‌നം വഷളാകാതെ സംരക്ഷിയ്ക്കും. ‘നീ പറഞ്ഞതാണ് ശരി എന്ന് പറഞ്ഞ് നിങ്ങളും ഇത്തരത്തില്‍ പ്രശ്‌നങ്ങളെ ബുദ്ധിപൂര്‍വ്വമൊഴിവാക്കിയിട്ടില്ലേ?

2. പലപ്പോഴും നിങ്ങള്‍ക്ക് നിങ്ങളുടെ പങ്കാളിയുടെ വേഷവിധാനത്തോട് യോജിയ്ക്കാന്‍ കഴിഞ്ഞെന്ന് വരില്ല. എന്നാല്‍ അത് അവരോട് തുടന്ന് പറയാന്‍ നമ്മില്‍ പലരും മടിയ്ക്കുകയാണ് പതിവ്. നിങ്ങള്‍ ഇഷ്ടമായില്ല എന്ന് പറഞ്ഞാല്‍ അത് പങ്കാളിയ്ക്ക് വേദന ഉണ്ടാക്കിയാലോ എന്ന് കരുതി നമ്മില്‍ പലരും സത്യാവസ്ഥ പറയാന്‍ മെനക്കെടാറില്ല. എന്നാല്‍ ‘എങ്ങനെ ഉണ്ട് എന്റെ വേഷം’ എന്ന് പങ്കാളി ചോദിച്ചാല്‍ കൊള്ളാം എന്ന് തന്നെ നിങ്ങള്‍ പറഞ്ഞിട്ടുണ്ടാകും, ഇല്ലേ?

3. പങ്കാളിയുണ്ടാക്കുന്ന എല്ലാ ഭക്ഷണവും നിങ്ങള്‍ക്ക് ഇഷ്ടമാകണമെന്നില്ല. എന്നാല്‍ ‘എങ്ങനെയുണ്ട് എന്റെ പാചകം?’ എന്ന് ചോദിച്ചാല്‍ നിങ്ങള്‍ ‘വളരെ നന്നായിട്ടുണ്ട്, നിന്നെ പോലെ ഇത്രയും നന്നായി ആര് ഉണ്ടാക്കും’ എന്നു തന്നെ പറയുന്ന നിരവധി സന്ദര്‍ഭങ്ങള്‍ നിങ്ങളുടെ ജീവിതത്തിലും ഉണ്ടായിട്ടുണ്ടാകും, ഉറപ്പ്.

Loading...

More News