പാൽ കുടിക്കാത്തതിന് വീട്ടിൽ നിന്നും പുറത്താക്കി; കുട്ടിയെ കാണാനില്ല

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

October 23, 2017 8:12 am

Menu

Published on October 10, 2017 at 12:22 pm

പാൽ കുടിക്കാത്തതിന് വീട്ടിൽ നിന്നും പുറത്താക്കി; കുട്ടിയെ കാണാനില്ല

3-year-old-richardson-girl-missing-since-saturday

ടെക്സസ്: ഭക്ഷണം ശരിയാവണം കഴിക്കാത്ത മക്കളെ മാതാപിതാക്കൾ ശിക്ഷിക്കൽ പതിവാണ്. എന്നാൽ ഇതല്പം കടന്ന കൈ ആയിപ്പോയി. അമേരിക്കയിലാണ് സംഭവം നടന്നത്. ഇവിടെ ടെക്‌സാസിൽ പാല്‍ കുടിക്കാത്തതിന് ശിക്ഷയായി മൂന്ന് വയസുകാരിയെ രാത്രി വീടിന് പുറത്ത് നിര്‍ത്തുകയുണ്ടായി. തുടർന്ന് നോക്കിയപ്പോൾ കുട്ടിയെ കാണാനില്ല. കാണാതായതിനെ തുടർന്ന് പിതാവ് പോലീസിൽ പരാതിപ്പെടുകയും ചെയ്തിരിക്കുന്നു. ശനിയാഴ്ച മുതലാണ് കുട്ടിയെ കാണാതായിരിക്കുന്നത്.

സംഭവത്തില്‍ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. ഷെറിന്‍ എന്ന മൂന്നു വയസ്സ് മാത്രം പ്രായമുള്ള കുട്ടിയോടാണ് പിതാവ് ഇത്രയും വലിയ ക്രൂരത കാട്ടിയത്. പാല്‍ കുടിക്കാത്തതിനുള്ള ശിക്ഷയായി വീടിന് പിന്‍വശത്തുള്ള മരത്തിന് ചുവട്ടില്‍ നിര്‍ത്തുകയായിരുന്നു ഈ കുട്ടിയെ. പിതാവായ വെസ്ലി മാത്യൂസ് പൊലീസിനോട് എല്ലാം തുറന്നുപറയുകയുണ്ടായി. കുട്ടിയെ പുറത്തു നിർത്തി 15 മിനിറ്റുള്ളില്‍ ചെന്ന് നോക്കിയപ്പോഴേക്കും അവളെ കാണാനില്ലായിരുന്നു. എന്നാൽ ഈ സംഭവം കഴിഞ്ഞു അഞ്ചു മണിക്കൂറിന് ശേഷമാണ് ഇയാള്‍ പൊലീസില്‍ വിവരമറിയിച്ചത്.

ഇന്ത്യയില്‍ ആയിരുന്നു ഈ കുട്ടി ജനിച്ചത്. പിന്നീട് മാത്യുവിന്‍റെ കുടുംബം കുട്ടിയെ ദത്തെടുക്കുകയായിരുന്നു. പ്രദേശത്ത് ചെന്നായ്ക്കളുടെ ശല്യം ഉള്ളതിനാൽ കാര്യങ്ങൾ അതീവ ഗൗരവത്തിൽ തന്നെയാണ് പോലീസ് ഏറ്റെടുത്തിരിക്കുന്നത്.

ഇവിടെ കാണുന്ന അഭിപ്രായങ്ങൾ "നിർഭയം" ന്റേതാവണമെന്നില്ല! അഭിപ്രായം അറിയിക്കുന്നവർ അശ്ലീലവും അസഭ്യവും അപകീര്ത്തികരവും നിയമവിരുദ്ധവുമായ പരാമര്ശങ്ങള് ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങള് സൈബര് നിയമപ്രകാരം ശിക്ഷാര്ഹമാണ്. വ്യക്തിപരമായ അധിക്ഷേപങ്ങള് പാടില്ല..!

Loading...

More News