3D Color x-ray

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 20, 2018 8:12 am

Menu

Published on July 18, 2018 at 11:47 am

ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റിനു വിട, അങ്ങനെ എക്സ്റെയും ‘3Dകളർ’ ആവുന്നു..

3d-color-x-ray

നമ്മുടെ ശരീരത്തിൽ ഉണ്ടാവുന്ന ഒടിവുകളും ചതവുകളും മുതൽ മറ്റു രോഗങ്ങൾ വരെ നിർണ്ണയിക്കുന്നതിന് നമ്മെ സഹായിക്കുന്ന ഒന്നാണ് എക്സ്റേ. എന്നാൽ ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ് ആയതിനാൽ മനസ്സിലാക്കാൻ അൽപ്പം ബുദ്ധിമുട്ടാണ്. എന്നാൽ ഇനി മുതൽ ഈ പ്രശ്നത്തിന് പരിഹാരം കണ്ടെത്തിയിരിക്കുകയാണ് ന്യൂസിലൻഡിലെ ഒരു കൂട്ടം ശാസ്ത്രജ്ഞർ.

യൂറോപ്പിലെ സേണ്‍ ലാബുമായി ചേര്‍ന്ന് പാര്‍ട്ടിക്കിള്‍ ട്രാക്കിങ് ടെക്നോളജി ഉപയോഗിച്ചാണ് ഈ പുതിയ കണ്ടെത്തല്‍. ഈ കളര്‍ ഇമേജിങ് ടെക്നിക് വഴി കൂടുതല്‍ മികവുറ്റ ചിത്രങ്ങള്‍ എടുക്കാന്‍ കഴിയുമെന്നും ഇതുവഴി കൂടുതല്‍ മികച്ച ചികിത്സ രോഗികള്‍ക്ക് നല്‍കാന്‍ കഴിയുമെന്നും ഡോക്ടര്‍മാര്‍ പറയുന്നു. ഹൈ റെസോലൂഷന്‍ ചിത്രങ്ങള്‍ ആയതിനാല്‍ ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ് എക്സ്‌റെയെ അപേക്ഷിച്ച് ഇത് കൂടുതല്‍ ഫലപ്രദമാകും.

Loading...

More News