പല്ല് തേക്കാത്തതിന് മകളോട് അമ്മയുടെ ക്രൂരത

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2018 12:23 pm

Menu

Published on February 6, 2017 at 1:38 pm

പല്ല് തേക്കാത്തതിന് മകളോട് അമ്മയുടെ ക്രൂരത

4-year-old-dies-after-mom-kicks-her-for-not-brushing-teeth

വാഷിങ്ടണ്‍: കുട്ടികളോടുള്ള പീഡനത്തിന് അമേരിക്കയില്‍ നിന്നും ഒരു ഉദാഹരണം. അമ്മയുടെ ക്രൂരതയ്ക്ക് ഇരയായ കുട്ടി മരിച്ചു.

പല്ലു തേക്കാത്തതിനാണ് നാലുവയസുകാരിയായ മകളെ അമ്മ ചവിട്ടിക്കൊന്നത്. അമേരിക്കയിലെ മേരിലാന്റിലെ ഗെയ്തേര്‍സ്ബര്‍ഗിലാണ് സംഭവം.

ഐറിസ് ഹെര്‍നാന്‍ഡസ് റിവാസ് എന്ന 20 കാരിയാണ് പല്ലു തേക്കാത്തതിന് മകളായ നോഹെലി അലക്സാന്‍ഡ്രയെ ചവിട്ടിക്കൊന്നത്.

നോഹെലി പല്ല് തേക്കാത്തതിനെത്തുടര്‍ന്നുണ്ടായ കോപത്തില്‍ കുട്ടിയുടെ വയറില്‍ ചവിട്ടിയതായി ഐറിസ് സമ്മതിച്ചുവെന്ന് പൊലീസ് അറിയിച്ചു. ചവിട്ടേറ്റതിന്റെ ആഘാതത്തില്‍ ചുമരില്‍ തലയിടിച്ചാണ് കുട്ടി വീണതെന്നും അവര്‍ കുറ്റസമ്മതം നടത്തിയിട്ടുണ്ട്.

മകള്‍ ബാത്ത്ടബ്ബില്‍ അനക്കമില്ലാതെ കിടക്കുന്നത് കണ്ട  ഐറിസ് തന്നെയാണ് പൊലീസില്‍ വിവരം അറിയിച്ചത്. കുളിക്കാനെന്ന് പറഞ്ഞ് പോയ കുട്ടിയെ 15 മിനിട്ട് കഴിഞ്ഞിട്ടും കാണാത്തതിനെ തുടര്‍ന്ന് പോയി നോക്കിയപ്പോള്‍ കുട്ടി ബാത്ത്ടബ്ബില്‍ കമന്ന് വീണുകിടക്കുന്നതാണ് കണ്ടതെന്നാണ് ഐറിസ് പൊലീസിനോട് പറഞ്ഞത്.

എന്നാല്‍ ഒരു മണിക്കൂറിന് ശേഷം മാത്രമാണ് ഇവര്‍ പൊലീസില്‍ വിവരമറിയിച്ചതെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയുടെ ശരീരത്തില്‍ നിരവധി മുറിവുകളുണ്ടായിരുന്നെന്നും തലയ്ക്ക് ക്ഷതമേറ്റിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.

നോഹെലിയെ പിന്നീട് വാഷിങ്ടണിലെ നാഷണല്‍ മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. ഇതുകൂടാതെ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ബെല്‍റ്റുപയോഗിച്ച് മകളെ അടിച്ചതായും  ഐറിസ് പൊലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്.

Loading...

More News