ഒരേ സിറിഞ്ചുപയോഗിച്ച് വ്യാജഡോക്ടറുടെ കുത്തിവയ്പ്പ്; ആറു വയസുകാരനടക്കം യുപിയില്‍ 46 പേര്‍ക്ക് എച്ച്‌ഐവി

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 24, 2019 2:07 am

Menu

Published on February 7, 2018 at 10:37 am

ഒരേ സിറിഞ്ചുപയോഗിച്ച് വ്യാജഡോക്ടറുടെ കുത്തിവയ്പ്പ്; ആറു വയസുകാരനടക്കം യുപിയില്‍ 46 പേര്‍ക്ക് എച്ച്‌ഐവി

46-become-hiv-infected-as-up-quack-uses-common-syringe

ഉത്തര്‍പ്രദേശ്: ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ ഡോക്ടര്‍ ഒരേ സിറിഞ്ചുപയോഗിച്ച് കുത്തിവയ്പ്പെടുത്തതിനേത്തുടര്‍ന്ന് ആറു വയസുകാരനടക്കം 46 പേര്‍ക്ക് എച്ച്‌ഐവി ബാധ. ചികിത്സ നടത്തിത് വ്യാജ ഡോക്ടറാണെന്നാണ് അധികൃതര്‍ പറയുന്നത്.

കഴിഞ്ഞ പത്തുമാസത്തിനിടെയാണ് സംസ്ഥാനത്ത് എച്ച്‌ഐവി ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവാണ് ഉണ്ടായത്. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണു നിര്‍ണായക വിവരം കണ്ടെത്തിയത്. ഇത്തരത്തില്‍ ചികിത്സ നടത്തിയ വ്യാജഡോക്ടര്‍ക്കു വേണ്ടിയുള്ള അന്വേഷണം ശക്തമാക്കി.

ഏപ്രില്‍ മുതല്‍ ജൂലൈ വരെ നടത്തിയ പരിശോധനയില്‍ ബംഗര്‍മൗ മേഖലയില്‍ മാത്രം 12 പേര്‍ക്ക് എച്ച്ഐവി ബാധിച്ചതായി കണ്ടെത്തിയിരുന്നു. കൂടാതെ നവംബറില്‍ നടത്തിയ പരിശോധനയിലും 13 കേസുകള്‍ ഇവിടെ നിന്നു റിപ്പോര്‍ട്ടു ചെയ്തതായി ചീഫ് മെഡിക്കല്‍ ഓഫിസര്‍ ഡോ. എസ്.പി ചൗധരി പറഞ്ഞു.

കഴിഞ്ഞ മാസം അവസാനത്തോടെ നടന്ന പരിശോധനയില്‍ 32 പേര്‍ക്കാണ് എച്ച്‌ഐവി ബാധ കണ്ടെത്തിയത്. ഇതില്‍ ആറു വയസുള്ള ഒരു കുട്ടിയും ഉള്‍പ്പെട്ടിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്നും ആരും വ്യാജ വൈദ്യന്മാരുടെ ചികിത്സയ്ക്കു വിധേയരാകരുതെന്നും ഉത്തര്‍പ്രദേശ് ആരോഗ്യമന്ത്രി സിദ്ധാര്‍ഥ നാഥ് സിങ് പറഞ്ഞു.

Loading...

More News