5 Causes of Hair Loss 5 Causes of Hair Loss in Both Men and Women

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 27, 2017 8:37 pm

Menu

Published on November 24, 2016 at 9:13 pm

സ്ത്രീ പുരുഷന്‍മാരിലെ മുടി കൊഴിച്ചിലിന് പിന്നില്‍ ഈ അഞ്ച് കാരണങ്ങളാകാം…

5-causes-of-hair-loss-in-both-men-and-women

പുരുഷന്മാരും സ്ത്രീകളും ഒരേ പോലെ നേരിടുന്ന പ്രശ്‌നമാണ് മുടി കൊഴിച്ചില്‍ .പലരുടേയും ആത്മവിശ്വാസത്തെ തകർക്കുന്ന ഒന്നാണിത്.പലരും മറ്റുള്ളവര്‍ പറഞ്ഞും കേട്ടും നിരവധി മരുന്നുകള്‍ പരീക്ഷിക്കും. എന്നാല്‍ ഇതെല്ലാം പ്രതികൂല ഫലമാണ് ഉണ്ടാക്കുക. സ്ത്രീകളിലേയും പുരുഷന്‍മാരിലേയും മുടി കൊഴിച്ചിലിന് എന്തൊക്കെ കാരണങ്ങളാണ് പ്രധാനമായും ഉണ്ടാവുന്നത് എന്നത് നിങ്ങള്‍ക്കറിയാമോ? പ്രധാനമായും അഞ്ച് കാരണങ്ങളാണ് ഇതിനു പിന്നിലുള്ളത്. അവ എന്തൊക്കെ എന്ന് നോക്കാം…

പാരമ്പര്യം

പലര്‍ക്കും പാരമ്പര്യമായി കഷണ്ടി ഉണ്ടാവാറുണ്ട്. അതുപോലെ തന്നെയാണ് പ്രമ്പര്യമായി മുടി കൊഴിച്ചില്‍ ഉണ്ടാവുന്നതും. എത്ര ശ്രമിച്ചാലും ഇത് മാറ്റാന്‍ പറ്റില്ല എന്നതാണ് സത്യം.

hair-loss

ശാരീരിക പ്രശ്‌നങ്ങള്‍

ശാരീരിക വ്യഥകള്‍ മുടിയുടെ വളര്‍ച്ചയെ ബാധിക്കും. മുറിവുകളും ആഘാതങ്ങളും അപകടങ്ങളുമെല്ലാം തലമുടി കൊഴിയാന്‍ ഇടവരുത്തും. ഇത് താല്‍ക്കാലികമായിരിക്കും. പനിയും മറ്റ് ആരോഗ്യപ്രശ്‌നങ്ങളുമെല്ലാം ഉണ്ടായാല്‍ മുടി കൊഴിയുന്നത് അതിനാലാണ്.

tired

ഹെയര്‍ സ്റ്റൈലിംങ് പ്രൊഡക്ടുകള്‍

മുടിയില്‍ അമിതമായി ഉപകരണങ്ങള്‍ ഉപയോഗിക്കുന്നത് മുടികൊഴിച്ചിലിന് ഇടയാക്കും. അയണിങും ഡ്രൈയിങുമെല്ലാം ദിനംപ്രതിയാകുമ്പോള്‍ മുടിയുടെ ആരോഗ്യവും തനിമയും നഷ്ടമാകും. അതിനാല്‍ അമിതമായി മുടിക്ക് ചൂടേല്‍പ്പിക്കുന്ന ഉപകരണങ്ങളുടെ ഉപയോഗം നിയന്ത്രിക്കുക.

hair

പ്രോട്ടീന്‍ കുറവ്

പ്രോട്ടീന്‍ കുറവാണ് മറ്റൊരു പ്രശ്‌നം. ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ പ്രോട്ടീന്‍ ലഭിച്ചില്ലെങ്കില്‍ അത് പലപ്പോഴും മുടി കൊഴിച്ചിലിന് കാരണമാകും. മുട്ട, ചിക്കന്‍, ബദാം, സോയ എന്നിവെയെല്ലാം ആവശ്യത്തിന് ലഭിയ്ക്കണം.

hairloss

ഗര്‍ഭധാരണം

സ്ത്രീകളില്‍ മുടികൊഴിച്ചിലിന് ഒരു പ്രധാന കാരണം ഗര്‍ഭാവസ്ഥയാണ്. പ്രസവശേഷം മുടികൊഴിച്ചില്‍ സാധാരണമാണ്. പ്രസവശേഷം മൂന്നാം മാസം മുതല്‍ മുടികൊഴിച്ചില്‍ കൂടുതലാകും. ഗര്‍ഭകാലത്തെ ഹോര്‍മോണ്‍ വ്യതിയാനവും ഹോര്‍മോണ്‍ നിരക്കുകള്‍ ഉയരുന്നതുമാണ് ഇതിന് കാരണം. പ്രസവശേഷം ഹോര്‍മോണ്‍ സാധാരണ നിലയിലേക്കെത്തുമ്പോഴും മുടിയെ ബാധിക്കും.

pregnant

മുടികൊഴിച്ചിലിന്റെ ചില കാര്യങ്ങള്‍ നിയന്ത്രണവിധേയമല്ലെങ്കിലും മറ്റ് ചിലത് കരുതല്‍ കൊണ്ട് നിയന്ത്രിക്കാനാവുന്നതാണ്. ഭക്ഷണകാര്യത്തിലും ഹെയര്‍ പ്രൊഡക്ടിന്റെ ഉപയോഗത്തിലും പ്രത്യേകം ശ്രദ്ധവെച്ചാല്‍ മുടികൊഴിച്ചിലില്‍ നിന്ന് രക്ഷപ്പെടാം.

Loading...

ഇവിടെ കാണുന്ന അഭിപ്രായങ്ങൾ "നിർഭയം" ന്റേതാവണമെന്നില്ല! അഭിപ്രായം അറിയിക്കുന്നവർ അശ്ലീലവും അസഭ്യവും അപകീര്ത്തികരവും നിയമവിരുദ്ധവുമായ പരാമര്ശങ്ങള് ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങള് സൈബര് നിയമപ്രകാരം ശിക്ഷാര്ഹമാണ്. വ്യക്തിപരമായ അധിക്ഷേപങ്ങള് പാടില്ല..!

More News