അന്‍പത്തിയെട്ടാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് ഇന്ന് തൃശൂരില്‍ കൊടിയുയരും

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 24, 2019 2:24 am

Menu

Published on January 5, 2018 at 9:45 am

അന്‍പത്തിയെട്ടാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് ഇന്ന് തൃശൂരില്‍ കൊടിയുയരും

58th-kerala-school-youth-festival-starting-from-today

തൃശൂര്‍: അന്‍പത്തിയെട്ടാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് ഇന്ന് തൃശൂരില്‍ കൊടിയുയരും. രാവിലെ 9.30-ഓടെ വിദ്യാഭ്യാസ ഡയറക്ടര്‍ കൊടിയുയര്‍ത്തുന്നതോടെ ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കലോത്സവമായ സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് തിരിതെളിയും. രാവിലെ പത്ത് മണിയോടെ, ഓരോ ജില്ലകളില്‍ നിന്നും മത്സരാര്‍ത്ഥികള്‍ കലോത്സവ നഗരിയിലേക്ക് എത്തും. കഴിഞ്ഞ തവണത്തെ കിരീട ജേതാക്കളായ കോഴിക്കോട് ടീമാണ് ആദ്യം എത്തുക. തുടര്‍ന്ന് കലോത്സവത്തിന്റെ പാചകപ്പുരയില്‍ പാലുകാച്ചല്‍ ചടങ്ങ് നടക്കും. തുടര്‍ന്ന് കലവറ നിറയ്ക്കല്‍. ഈ രീതിയിലാണ് പരിപാടികൾ ഒരുക്കിയിരിക്കുന്നത്.

തൃശൂരിലെ വിവിധ സ്കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ തോട്ടങ്ങളില്‍ നിന്നും കര്‍ഷകരില്‍ നിന്നും ശേഖരിക്കുന്ന പച്ചക്കറികളാണ് കലോത്സവത്തിന് ഉപയോഗിക്കുന്നത്. ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെ കാളവണ്ടിയില്‍ പെരുമ്ബറ കൊട്ടി വിളംബര ഘോഷയാത്ര എത്തുന്നതോടെ, സാംസ്കാരിക നഗരി കലോത്സവത്തിന്റെ ആവേശത്തിലേക്ക് കടക്കും. നാളെ രാവിലെ ഉദ്ഘാടന ചടങ്ങിന് ശേഷം അഞ്ച് ദിനരാത്രങ്ങള്‍ നീളുന്ന കലോത്സവത്തിന് തുടക്കമാകും.

21 വിദ്യാലയങ്ങളിലാണ് മത്സരാര്‍ത്ഥികള്‍ക്ക് താമസസൗകര്യം ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഇവിടെ മത്സരാര്‍ത്ഥികള്‍ക്കൊപ്പം മാതാപിതാക്കള്‍ക്കോ ബന്ധുക്കള്‍ക്കോ താമസിക്കാന്‍ അനുവാദമില്ല. മത്സരാര്‍ത്ഥികള്‍ക്കൊപ്പം അധ്യാപകര്‍ താമസിക്കുകയാണെങ്കില്‍ ബന്ധപ്പെട്ട തിരിച്ചറിയല്‍ രേഖകള്‍ നല്‍കണം. താമസസ്ഥലങ്ങളില്‍ പോലീസിന്റെ കര്‍ശന നിയന്ത്രണമുണ്ടാകും. മത്സരങ്ങള്‍ നടക്കുന്ന വേദിക്കരികില്‍ വീഡിയോ വാള്‍ സ്ഥാപിച്ച്‌ കലാസ്വാദകര്‍ക്ക് കാണാന്‍ അവസരമൊരുക്കും.

Loading...

More News