പഴനിയിൽ വാഹനാപകടത്തിൽ ഏഴ് മരണം ; രണ്ട് പേർ അതീവ ഗുരുതരാവസ്ഥയിൽ

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 23, 2019 8:15 am

Menu

Published on May 9, 2018 at 9:46 am

പഴനിയിൽ വാഹനാപകടത്തിൽ ഏഴ് മരണം ; രണ്ട് പേർ അതീവ ഗുരുതരാവസ്ഥയിൽ

6-kottayam-natives-killed-in-accident-in-palani

പഴനി : തമിഴ്‌നാട്ടിലെ പഴനിക്കടുത്തുണ്ടായ വാഹനാപകടത്തിൽ ഏഴ് മലയാളികൾ മരിച്ചു. ഒരാളുടെ നില അതീവ ഗുരുതരാവസ്ഥയിലാണ്. മരിച്ചവർ കോട്ടയം മുണ്ടക്കയം കോരുത്തോട് സ്വദേശികളാണ്. ഇവര്‍ സഞ്ചരിച്ച വാഹനം ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. പഴനിക്കടുത്ത സിന്തലാംപട്ടി പാലത്തിന് സമീപം രാത്രി 12.30 ഓടെയായിരുന്നു അപകടം നടന്നത്. മുണ്ടക്കയം സ്വദേശികൾ സഞ്ചരിച്ച വാന്‍ തമിഴ്നാട് രജിസ്ട്രേഷനിലുളള ഒരു ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. വാനിലുണ്ടായിരുന്നവരാണ് മരിച്ചത്. അപകടത്തില്‍പെട്ടവരെ നാട്ടുകാരാണ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്.പഴനിക്ക് 15 കിലോമീറ്റർ അകലെയാണ് അപകടം നടന്നത്. കോട്ടയം സ്വദേശികളായ കുടുംബം ഇന്നലെയാണ് പഴനിയിലേക്ക് യാത്ര തിരിച്ചത്. ശശി,ഭാര്യ വിജയമ്മ (60),പേരക്കുട്ടി അഭിജിത്ത്, ബന്ധുക്കളായ സുരേഷ് (52) ഭാര്യ രേഖ, മകന്‍ മനു (27),അയൽവാസി സജിനി (52)എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ആദിത്യനെ (12) ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കയാണ്. പഴനിയിൽ നിന്ന് ആക്രി സാധനങ്ങൾ കയറ്റിവന്ന ലോറിയാണ് വാനിലിടിച്ചത്.

Loading...

More News