2016ൽ 6121 മരണങ്ങൾ, 2015ൽ 6917, 2014ൽ 5850.. മരണങ്ങൾ ഖോരക്പൂർ ആശുപത്രിയിൽ പുതിയതല്ല

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 28, 2018 2:34 am

Menu

Published on September 5, 2017 at 2:26 pm

2016ൽ 6121 മരണങ്ങൾ, 2015ൽ 6917, 2014ൽ 5850.. മരണങ്ങൾ ഖോരക്പൂർ ആശുപത്രിയിൽ പുതിയതല്ല

6121-deaths-in-2016-at-brd-hospital-as-against-1317-this-year-shows-a-massive-drop-in-toll

ഖോരക്പൂർ ബിആർഡി ആശുപത്രിയിൽ മരണസംഖ്യ കൂടിക്കൊണ്ടിരിക്കുമ്പോൾ, നിത്യേനയെന്നോണം കുഞ്ഞു ജീവനുകൾ പൊലിയുമ്പോൾ, നെഞ്ചിടിപ്പോടെയും വേദനയുടെയും ഓരോ മരണവും നമ്മുടെ മനസ്സിൽ മുറിവുണ്ടാക്കുമ്പോൾ നാമറിയാത്ത, അല്ലെങ്കിൽ വേണ്ടത്ര ശ്രദ്ധിക്കപ്പെടാത്ത ഒരു ചരിത്രം ഈ ബിആർഡി ആശുപത്രിക്ക് പായാനുണ്ട്. മരണത്തിന്റെ എണ്ണിയാലൊടുങ്ങാത്ത കണക്കുകളുടെ പുസ്തകം തന്നെയാണ് ഈ ആശുപത്രി എന്ന സത്യത്തിലേക്ക് ആ അറിവുകൾ നമ്മെ കൊണ്ടെത്തിക്കുകയും ചെയ്യും.

ഉത്തർപ്രദേശ് സർക്കാരിന്റെ ആരോഗ്യ വകുപ്പ് പുറത്തുവിട്ട വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഈ വർഷമാണത്രെ ഏറ്റവും കുറവ് മരണസംഖ്യ രേഖപ്പെടുത്തിയത് പോലും. അതായത് 1317 കുട്ടികൾ മാത്രമേ മരിച്ചുള്ളൂ എന്ന്. അത്രയ്ക്കും ലാഘവത്തോടെയാണ് ഇത് പറയുന്നത്. അതിനു പിന്നിലെ മറ്റൊരു കാരണം എന്തെന്ന് വെച്ചാൽ കഴിഞ്ഞ ഏതാനും വര്ഷങ്ങളിലെ ഈ ആശുപത്രിയിലെ മരണങ്ങളുടെ കണക്കുമായി നോക്കുമ്പോൾ ഈ കുറവ് അനുഭവപ്പെടുന്നു എന്നതിനാലാണ്.

2016ൽ 6121 മരണങ്ങൾ ആണ് ഈ ആശുപത്രിയിൽ നടന്നിട്ടുള്ളത്. അതിനു മുമ്പ് 2015ൽ 6917 മരണങ്ങൾ. അതിനും മുമ്പത്തെ വർഷം 2014ൽ നടന്നതോ 5850 മരണങ്ങളും. ആശുപത്രിയിലെ കണക്കുകളുടെ അടിസ്ഥാനത്തിൽ പുറത്തു വന്നിരിക്കുന്നതാണ് ഈ വിവരങ്ങൾ അത്രയും.

മുൻവർഷങ്ങളിലെ മരണനിരക്ക് വെച്ച് താരതമ്യം ചെയ്യുമ്പോൾ കാര്യമായ കുറവ് തന്നെ നമുക്ക് കാണാം. ഈ ഒരു കാര്യം തന്നെ മറയാക്കി സർക്കാരും സംസാരിക്കുന്നു. മരണനിരക്ക് കുറയുന്നു എന്ന് പറയുമ്പോൾ നമുക്ക് ആശ്വാസമേകുമെങ്കിലും ഇത്രയും മരണങ്ങൾ കഴിഞ്ഞ വര്ഷങ്ങളില് ഇവിടെ നടന്നു എന്ന് കേൾക്കുമ്പോൾ നമ്മുടെ ചങ്കിടിപ്പ് കൂടുന്നു.

2014 ൽ ഒരു ദിവസേനയുള്ള ശരാശരി മരണനിരക്ക് 16 ആയിരുന്നെങ്കിൽ 2015 ൽ അത് 19 ആയി കൂടി. 2016 ആയപ്പോൾ ഇത് 17 ആയി മാറി. ഈ വർഷം ഓഗസ്റ് വരെയുള്ള ശരാശരി മരണനിരക്ക് ഒരു ദിവസം 5.3 ആണ്. അതായത് ഇപ്പോഴും ദിവസം 5 പേര് അല്ലെങ്കിൽ 6 പേര് ദിനവും മരിക്കുന്നു.

കഴിഞ്ഞ കാലങ്ങളിലെ മരണനിരക്ക് ഓർത്ത് സങ്കടപ്പെടുമ്പോഴും ആശ്വസിക്കാൻ വക നൽകുന്നത് ഈ കുറഞ്ഞുവരുന്ന മരണങ്ങളുടെ കണക്കുകൾ തന്നെയാണ്. അതിനായുള്ള ശ്രമങ്ങൾ ആശുപത്രി അധികൃതർ കൈക്കൊണ്ടു എന്നുവേണം കരുതാൻ.

ഈ വർഷത്തെ കണക്കുകളിലേക്ക് കടക്കുമ്പോൾ ജനുവരിയിൽ 152, ഫെബ്രുവരിയിൽ 122, മാർച്ച് 159, ഏപ്രിൽ 123, മെയ് 139, ജൂൺ 137, ജൂലായ് 128, ഓഗസ്റ് 325 എന്നിങ്ങനെ നീളുന്നു. ഈ ഓഗസ്റ്റിൽ ഓക്സിജൻ ലഭ്യതയുടെ ബന്ധപ്പെട്ട പ്രശ്നങ്ങൾ മരണനിരക്കിൽ വലിയ ഉയർച്ച ഉണ്ടാക്കുകയും ചെയ്തതോടെ വിഷയം രാജ്യം മൊത്തം ശ്രദ്ധിക്കപ്പെടുകയായിരുന്നു.

ഓഗസ്റ്റിൽ നടന്ന ഈ സംഭവങ്ങൾ പുറംലോകം അറിഞ്ഞതോടെ ആശുപത്രിയുടെ മുൻകാല കണക്കുകൾ അടക്കം പലതിലേക്കും നിയമം എത്തിനോക്കിയപ്പോൾ ഇത്തരത്തിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ ലഭിക്കുകയും ചെയ്തു.

മരണനിരക്ക് ഇനിയും കൂടുകയും കുറയുകയും ചെയ്തുകൊണ്ടിരിക്കും എങ്കിലും ഇത്രയധികം കാര്യങ്ങൾ ശ്രദ്ധിക്കപ്പെട്ടതോടെ മികച്ച സംവിധാനങ്ങളുടെയും സൗകര്യങ്ങളുടെയും പിൻബലത്തിൽ ഇനിയും ഈ മരണക്കളി ഈ ആശുപത്രിയിൽ തുടരാതിരിക്കുമെന്ന് ആശ്വസിക്കാം. അതിനുള്ള മുന്നൊരുക്കങ്ങൾ സർക്കാരിന്റെയും മറ്റ് അധികൃതരുടെയും ഭാഗത്ത് നിന്നും തുടങ്ങി എന്നതും ആശ്വാസകരമാണ്.

Loading...

More News