ഗൂഗിളില്‍ ജോലി തരുമോയെന്ന് എഴു വയസുകാരിയുടെ കത്തും അതിന് സുന്ദര്‍ പിച്ചെയുടെ മറുപടിയും

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 23, 2018 5:59 am

Menu

Published on February 16, 2017 at 5:50 pm

ഗൂഗിളില്‍ ജോലി തരുമോയെന്ന് എഴു വയസുകാരിയുടെ കത്തും അതിന് സുന്ദര്‍ പിച്ചെയുടെ മറുപടിയും

7-year-old-girl-applied-for-a-job-at-google-this-is-what-ceo-sundar-pichai-said-in-his-reply

കാലിഫോര്‍ണിയ: ലോകത്തിലെ ഏറ്റവും വലിയ ടെക് കമ്പനികളിലൊന്നായ ഗൂഗിളിന് കഴിഞ്ഞ ദിവസം ലഭിച്ച ജോലി അപേക്ഷകളില്‍ ഒന്നാണ് ഇപ്പോള്‍ വാര്‍ത്തകളിലും സോഷ്യല്‍മീഡിയയിലും താരം.

7-year-old-girl-applied-for-a-job-at-google-this-is-what-ceo-sundar-pichai-said-in-his-reply

ബ്രിട്ടനില്‍ നിന്നുള്ള എഴ് വയസുകാരി ഷ്‌ലോ ബ്രിഡ്ജ് വാട്ടറാണ് ഗൂഗിളില്‍ ജോലി ചെയ്യാന്‍ താല്‍പ്പര്യമുണ്ടെന്ന് കാണിച്ച് സി.ഇ.ഒ സുന്ദര്‍ പിച്ചെക്ക് കത്തെഴുതിയത്.

എന്നാല്‍ ജോലിക്ക് അപേക്ഷിച്ചു കൊണ്ടുള്ള ഏഴു വയസുകാരിയുടെ കത്തിന് പ്രോത്സാഹനം നല്‍കിക്കൊണ്ട് സുന്ദര്‍ പിച്ചെ മറുപടിയായി അയച്ച കത്ത് ഷ്‌ലോ, ലിങ്ക്ട്ഇന്നില്‍ പോസ്റ്റ് ചെയ്തതോടെ സംഭവം വൈറലാകുകയായിരുന്നു.

സ്വന്തം കൈപ്പടയിലാണ് ‘ഡിയര്‍ ഗൂഗിള്‍ ബോസ്’ എന്ന് തുടങ്ങുന്ന കത്ത് ഈ ഏഴുവയസുകാരി എഴുതിയിരിക്കുന്നത്. അച്ഛനാണ് ഗൂഗിളിന് കത്തെഴുതാന്‍ ഷ്‌ലോയെ പ്രേരിപ്പിച്ചത്.

7-year-old-girl-applied-for-a-job-at-google-this-is-what-ceo-sundar-pichai-said-in-his-reply3

അച്ഛന്‍ ആന്‍ഡി ബ്രിഡ്ജ് വാട്ടറോട് ജോലി ചെയ്യാന്‍ ഏറ്റവും നല്ല സ്ഥലമേതെന്ന് ഷ്‌ലോ ചോദിച്ചു. ഗൂഗിള്‍ എന്നായിരുന്നു മറുപടി. ഏറ്റവും കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കുന്നതും ഏറ്റവും മുന്നില്‍ നില്‍ക്കുന്നതും ഗൂഗിളാണെന്നും കൂടി അച്ഛന്‍ പറഞ്ഞു.

7-year-old-girl-applied-for-a-job-at-google-this-is-what-ceo-sundar-pichai-said-in-his-reply4

അതോടെ ഷ്‌ലോ ഗൂഗിളിനെക്കുറിച്ച് തന്റെ ടാബില്‍ അന്വേഷണമാരംഭിച്ചു. ഗൂഗിള്‍ ഓഫീസില്‍ ബീന്‍ ബാഗുകളും, കുഞ്ഞു വണ്ടികളും ഉണ്ടെന്നറിഞ്ഞതോടെ അവള്‍ക്ക് താല്‍പ്പര്യമേറി. വലുതാകുമ്പോള്‍ ഗൂഗിളില്‍ ജോലിചെയ്യണമെന്ന് പറഞ്ഞ ഷ്‌ലോയോട് ഇപ്പോള്‍ തന്നെ ശ്രമിച്ചു തുടങ്ങാനായിരുന്നു അച്ഛന്‍ പറഞ്ഞത്. ഇതിനു പിന്നാലെ ഗൂഗിളിലേക്ക് കത്തെഴുതി നോക്കാന്‍ അച്ഛന്‍ പറഞ്ഞതോടെ അവള്‍ സ്വന്തം ശൈലിയില്‍ ഒരു കത്തെഴുതുകയായിരുന്നു.

തനിക്ക് ഗൂഗിളില്‍ ജോലി ചെയ്യാന്‍ താല്‍പ്പര്യമുണ്ടെന്നും ഇതിനൊടൊപ്പം തന്നെ ചോക്ലേറ്റ് ഫാക്ടറിയില്‍ ജോലി ചെയ്യാനും ഒളിംപിക്‌സില്‍ നീന്താനും താല്‍പ്പര്യമുണ്ടെന്നും ഷ്‌ലോ കത്തില്‍ പറയുന്നു.

7-year-old-girl-applied-for-a-job-at-google-this-is-what-ceo-sundar-pichai-said-in-his-reply1

ഒരു പ്രതീക്ഷയുമില്ലാതെയായിരുന്നു കത്തയച്ചതെങ്കിലും തിരക്കുകള്‍ക്കിടയിലും ഗൂഗിള്‍ സി.ഇ.ഒ ഷ്‌ലോവിന് മറുപടി അയക്കുകയായിരുന്നു. കത്തിയച്ചതിന് നന്ദിയുണ്ടെന്നും എല്ലാ സ്വപ്നങ്ങളും മുന്നോട്ടുകൊണ്ടു പോവണമെന്നും കഠിനമായി അധ്വാനിച്ചു കൊണ്ടിരിക്കണമെന്നും സുന്ദര്‍ പിച്ചെ ഷ്‌ലോവിനോട് മറുപടിയായി പറഞ്ഞു. വിദ്യാഭ്യാസം പൂര്‍ത്തിയാക്കയതിന് ശേഷം ഗൂഗിളില്‍ ജോലിക്കായി വീണ്ടും അപേക്ഷ സമര്‍പ്പിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് പിച്ചെ തന്റെ കത്ത് അവസാനിപ്പിക്കുന്നത്.

Loading...

More News