777888999, കോളെടുത്താല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് മരിക്കുമോ?

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 25, 2018 12:23 am

Menu

Published on May 18, 2017 at 3:15 pm

777888999, കോളെടുത്താല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് മരിക്കുമോ?

777888999-number-blast-hoax-socialmedia

ഏകദേശം ഓരാഴ്ചയോളമായി സോഷ്യല്‍ മീഡിയകളില്‍ ഏറെ ഭീതിയോടെ വായിച്ചതും ചര്‍ച്ച ചെയ്തതുമായ ഒരു സന്ദേശമാണിത്. മിക്ക ആളുകളും ഫേസ്ബുക്ക്, വാട്ട്‌സ്ആപ്പ്, ട്വിറ്റര്‍ അക്കൗണ്ടുകള്‍ വഴി ഈ നമ്പറും കൂടെയുള്ള മുന്നറിയിപ്പ് സന്ദേശവും പ്രചരിക്കുന്നുണ്ട്.

ഇത് ധാരാളമായി ഷെയര്‍ ചെയ്യപ്പെടുകയും ചെയ്യുന്നുണ്ട്. നേരത്തെയും ഇത്തരം തട്ടിപ്പ് സന്ദേശങ്ങള്‍ വന്നിട്ടുണ്ടെങ്കിലും ഇത്രയും വലിയ മുന്നറിയിപ്പ് സന്ദേശം ഇത് ആദ്യമായാണ് പ്രചരിക്കുന്നത്.

സോഷ്യല്‍ മീഡിയയിലൂടെ ആരോ പടച്ചുവിട്ടൊരു വന്‍ തട്ടിപ്പ് പോസ്റ്റാണിത്. 777888999 നമ്പറില്‍ നിന്ന് ഫോണ്‍ വന്നാല്‍ എടുക്കരുതെന്നും എടുത്താല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് മരിക്കാന്‍ വരെ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ് കുറിപ്പിലുള്ളത്. ഇത്തരം ഫോണ്‍ കോള്‍ എടുത്താല്‍ അത് നിങ്ങളുടെ അവസാന കോള്‍ ആയിരിക്കുമെന്നുവരെ ചില സന്ദേശങ്ങളില്‍ പറയുന്നു.

ഇതോടെ ഇത്തരം ഫാന്‍സി നമ്പറുകളില്‍ നിന്നു വരുന്ന കോളുകളൊക്കെ എടുക്കാന്‍ ഭയക്കുന്നവരും കുറവല്ല.

‘URGENT? pl don’t attend any Call of mob no …777888999….if u attend. Call your mobile will blast …..pl share to your friends …,’ ‘A lady will speak to the call receiver and tell that it’s the last call for him. Please pass this message to others and don’t neglect. Pass it to your friends and family.’  ഇതാണ് വ്യാപകമായി പ്രചരിക്കുന്ന സന്ദേശം.

എന്നാല്‍ ഇത് വെറുമൊരു 9 അക്ക നമ്പറാണെന്ന് പോലും ആലോചിക്കാതെയാണ് ആളുകള്‍ ഈ സന്ദേശം പ്രചരിപ്പിക്കുന്നത്. ഇത്തരം നമ്പറുകള്‍ ഇന്ത്യയില്‍ സാധാരണ പ്രവര്‍ത്തിക്കില്ല. പിന്നെ എങ്ങനെ കോള്‍ വരും, ഫോണ്‍ പൊട്ടിത്തെറിക്കും.

അതേസമയം, നെറ്റ്കോളുകളില്‍ ഇത്തരം നമ്പറുകള്‍ കണ്ടേക്കാം. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളെ ഇത്തരത്തില്‍ ദുരുപയോഗം ചെയ്യുന്നവരുടെ എണ്ണം ഇക്കാലത്ത് കൂടിവരികയാണ്.

 

Loading...

More News