ഗാലക്‌സി ടാബ് എ സാംസങ് വിപണിയിലെത്തി.. 8 inch samsung galaxy tab a launched

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

October 29, 2020 1:32 pm

Menu

Published on August 8, 2019 at 11:47 am

ഗാലക്‌സി ടാബ് എ സാംസങ് വിപണിയിലെത്തി..

8-inch-samsung-galaxy-tab-a-launched

ടാബ് ലെറ്റ് വിപണിയിലേക്ക് സാംസങില്‍ നിന്നും പുതിയൊരു ടാബ് ലെറ്റ് കൂടി. പുതിയ എട്ട് ഇഞ്ച് ഗാലക്‌സി ടാബ് എ സാംസങ് വിപണിയിലെത്തിച്ചു. കനം കുറഞ്ഞ അരികുകളും. ഡ്യുവല്‍ സ്പീക്കറുകളുമായാണ് ഗാലക്‌സി ടാബ് എ എത്തിയിരിക്കുന്നത്. 9,999 രൂപയാണ് ഇതിന് വില,

കറുപ്പ്, ചാര നിറങ്ങളിലാണ് നിറങ്ങളിലാണ് ടാബ് വിപണിയിലെത്തുന്നത്. വൈഫൈ മാത്രമുള്ള പതിപ്പിനാണ് 9,999 രൂപ വില. അതേസമയം വൈഫൈയും, എല്‍ടിഇ കണക്റ്റിവിറ്റിയുമുള്ള പതിപ്പിന് 11,999 രൂപയാണ് വില.

ഗാലക്‌സി ടാബ് എ എട്ട് ഇഞ്ച് വൈഫൈ പതിപ്പ് ഫ്‌ളിപ്കാര്‍ട്ടിലും സാംസങ് ഷോപ്പിലും വ്യാഴാഴ്ച മുതല്‍ മുന്‍കൂര്‍ ബുക്ക് ചെയ്യാനാവും. ഈ മാസം അവസാനത്തോടെയാണ് എല്‍ടിഇ പതിപ്പ് വില്‍പനയ്‌ക്കെത്തുക.

5100 എംഎഎച്ച് ബാറ്ററിയാണ് ഇതിലുള്ളത്. സ്‌നാപ്ഡ്രാഗണ്‍ 429 പ്രൊസസര്‍ ഇതില്‍ ഉപയോഗിച്ചിരിക്കുന്നു. 32 ജിബി ഇന്റേണല്‍ സ്‌റ്റോറേജ് സൗകര്യമുള്ള ഈ ടാബില്‍ 512 ജിബി വരെയുള്ള മൈക്രോ എസ്ഡി കാര്‍ഡുകള്‍ ഉപയോഗിക്കാനാവും. എട്ട് ഇഞ്ച് – ഗാലക്‌സി ടാബ് എ വാങ്ങുന്നവര്‍ക്ക് രണ്ട് മാസത്തെ യൂട്യൂബ് പ്രീമിയം സബ്‌സ്‌ക്രിപ്ഷന്‍ സൗജന്യമായി ലഭിക്കും.

കുട്ടികളുടെ ഉപയോഗം നിയന്ത്രിക്കുന്നതിനായി കിഡ്‌സ് ഹോം എന്ന ഒരു ഫീച്ചര്‍ ഇതിലുണ്ടാവും. ഗെയിമുകളും മൈ ആര്‍ട്ട് സ്റ്റുഡിയോ പോലുള്ള ആപ്ലിക്കേഷനുകളുമായാണ് എട്ട് ഇഞ്ച് ഗാലക്‌സി ടാബ് എ എത്തുന്നത്.

Loading...

More News