ഡിഗ്രിക്കായി 10 വര്‍ഷത്തെ പഠനം; ഒടുവവില്‍ 91-ാം വയസ്സില്‍ ഡിഗ്രി

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

October 21, 2017 3:07 am

Menu

Published on August 12, 2017 at 1:12 pm

ഡിഗ്രിക്കായി 10 വര്‍ഷത്തെ പഠനം; ഒടുവില്‍ 91-ാം വയസ്സില്‍ ഡിഗ്രി

91-year-thai-women-earns-bachelors-degree

വളരെ വൈകി പഠിച്ചു ഡിഗ്രിയും സര്‍ട്ടിഫിക്കറ്റും കിട്ടിയവരെ നമ്മള്‍ കണ്ടിട്ടുണ്ട്. അത്തരം വാര്‍ത്തകള്‍ കൗതുകത്തോടെ നമ്മള്‍ വായിക്കാറുമുണ്ട്. എന്നാല്‍ ഇത് അല്‍പം കടന്ന കൈ ആയിപ്പോയി. തായ്‌ലാന്‍ഡിലെ കിംലിന്‍ ജിനാകുള്‍ എന്ന ഒരു സ്ത്രീ ഡിഗ്രി നേടിയത് തന്റെ തൊണ്ണൂറ്റി ഒന്നാമത്തെ വയസ്സിലാണ്.

കഴിഞ്ഞ 10 വര്‍ഷമായി ഇവര്‍ ഈ ഡിഗ്രി നേടുന്നതിനുള്ള പഠനത്തിലായിരുന്നു. അങ്ങനെയാണ് തന്റെ ഡിഗ്രി വിഷയമായ ഹ്യൂമന്‍ ആന്‍ഡ് ഫാമിലിയില്‍ ബാച്ചിലര്‍ ഓഫ് ആര്‍ട്സ് ഡിഗ്രി ഇവര്‍ സ്വന്തമാക്കുന്നത്.

ഡിഗ്രി സര്‍ട്ടിഫിക്കറ്റ് ഇവര്‍ക്ക് നല്‍കാനെത്തിയതാകട്ടെ, തായ്ലന്‍ഡ് രാജാവും. തായ് പബ്ലിക് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം കരസ്ഥമാക്കുന്നവരെ രാജകുടുംബത്തില്‍ നിന്നും ആരെങ്കിലും ആദരിക്കുക പതിവാണ്. എന്നാല്‍ രാജാവ് മുഖേന തന്നെ തനിക്ക് ഈ സര്‍ട്ടിഫിക്കറ്റ് വാങ്ങാനായത്തിലുള്ള അതിയായ സന്തോഷം അവര്‍ രേഖപ്പെടുത്തുകയും ചെയ്തു.

ഡിഗ്രി സെര്‍ട്ടിഫിക്കറ്റ് നല്‍കി ആദരിക്കുന്ന ചടങ്ങില്‍ പങ്കെടുക്കാനായി തന്റെ കുടുംബത്തോടും മക്കളോടും ഒപ്പം വീട്ടില്‍ നിന്നും 725 കിലോമീറ്റര്‍ ദൂരേയായി സ്ഥിതി ചെയ്യുന്ന യൂണിവേഴ്സിറ്റി വരെ ഇവര്‍ ആരോഗ്യം വകവെക്കാതെ യാത്ര ചെയ്യുകയും ചെയ്തു.

ഇവിടെ കാണുന്ന അഭിപ്രായങ്ങൾ "നിർഭയം" ന്റേതാവണമെന്നില്ല! അഭിപ്രായം അറിയിക്കുന്നവർ അശ്ലീലവും അസഭ്യവും അപകീര്ത്തികരവും നിയമവിരുദ്ധവുമായ പരാമര്ശങ്ങള് ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങള് സൈബര് നിയമപ്രകാരം ശിക്ഷാര്ഹമാണ്. വ്യക്തിപരമായ അധിക്ഷേപങ്ങള് പാടില്ല..!

Loading...

More News