പ്രണയാഭ്യര്‍ഥന നിരസിച്ചതിന് പെണ്‍കുട്ടിയുടെ കൈ യുവാവ് പട്ടാപ്പകല്‍ വെട്ടി; യുപിയിലെ ദുരന്തം ലോകമാധ്യമങ്ങളിൽ

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 25, 2018 1:11 am

Menu

Published on August 25, 2017 at 11:23 am

പ്രണയാഭ്യര്‍ഥന നിരസിച്ചതിന് പെണ്‍കുട്ടിയുടെ കൈ യുവാവ് പട്ടാപ്പകല്‍ വെട്ടി; യുപിയിലെ ദുരന്തം ലോകമാധ്യമങ്ങളിൽ

a-jilted-lover-chopped-off-a-15-year-old-schoolgirls-hand-with-a-sword-at-a-busy-indian-market-in-broad-daylight

ലക്നൗ: പ്രണയാഭ്യർത്ഥന നടത്തിയപ്പോൾ നിരസിച്ചതിന് 15 വയസ്സുള്ള പെൺകുട്ടിയുടെ കൈ യുവാവ് വെട്ടി. അതും തിരക്കുള്ള ഷോപ്പിംഗ് സെന്ററിൽ വെച്ച് പട്ടാപ്പകലും. ഈ സംഭവം റിപ്പോർട്ട് ചെയ്തതാകട്ടെ യുകെയിലെ ഡെയിലിമെയിലും. യുപിയിൽ നടന്ന ഈ ദുരന്തം അതോടെ ലോകത്തിന്റെ മൊത്തം ശ്രദ്ധ ആകർഷിക്കുകയും ഇന്ത്യക്കു ആകെ നാണക്കേട് ഉണ്ടാക്കുകയും ചെയ്തു.

ഉത്തര്‍പ്രദേശിലെ ലഖിംപുരിലെ ഖേരി മാര്‍ക്കറ്റിലാണ് സംഭവം നടന്നത്. സഹോദരനോടൊപ്പം ഷോപ്പിംഗിനു വന്നതായിരുന്നു പെൺകുട്ടി. 19 വയസ്സുള്ള വിനോദ് എന്നൊരാളാണ് ഈ കൃത്യം അവിടെ വെച്ച് ചെയ്തത്. വെൽഡറായി ജോലി ചെയ്യുന്ന വിനോദ് ഏതാനും മാസമായി പതിവായി ഈ പെൺകുട്ടിയുടെ പിറകെ നടക്കുകയായിരുന്നു.

ബുധനാഴ്ച ഉച്ചക്ക് സഹോദരനോടൊപ്പം ഷോപ്പിംഗിനു വന്ന പെൺകുട്ടിയെ പിന്തുടർന്ന് ഇയാളും വന്നിരുന്നു. തന്റെ കൂടെ വരണം എന്ന് പറഞ്ഞു പെൺകുട്ടിയെ അയാൾ ശല്യപ്പെടുത്താൻ തുടങ്ങി. കൂടെ വരാൻ പറ്റില്ലെന്ന് ആവർത്തിച്ചു പറഞ്ഞതോടെ അയാൾ കയ്യിൽ കരുതിയിരുന്ന വാളെടുത്ത് പെൺകുട്ടിയുടെ കൈ വെട്ടുകയായിരുന്നു.

വെട്ടേറ്റ പെൺകുട്ടിയുടെ കൈപ്പത്തി വേറെയായി നിലത്തു വീണു. ഓടിക്കൂടിയെത്തിയ ആളുകൾ അപ്പോഴേക്കും ഇയാളെ കീഴ്പ്പെടുത്തുകയും പോലീസ് വന്നപ്പോൾ കൈമാറുകയും ചെയ്തു. വേറെയായ കൈപ്പത്തിയും കൊണ്ട് പെൺകുട്ടിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചു. ധാരാളം രക്തം വാർന്നു പോകുകയതിനാൽ പെൺകുട്ടി അല്പം ഗുരുതരാവസ്ഥയിൽ ആയിരുന്നു.

Loading...

More News