നടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ ഒരു പ്രമുഖ നടനും പങ്കുണ്ടെന്ന് അഭ്യൂഹം

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 25, 2018 1:11 am

Menu

Published on February 20, 2017 at 11:30 am

നടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ ഒരു പ്രമുഖ നടനും പങ്കുണ്ടെന്ന് അഭ്യൂഹം

a-super-star-behind-the-attack-against-actress

കൊച്ചി: യുവനടിക്കെതിരെ നടന്ന ആക്രമത്തില്‍ മലയാളത്തിലെ പ്രമുഖ നടനും പങ്കുണ്ടെന്ന് അഭ്യൂഹം. ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആവശ്യത്തിനായി ഗോവയില്‍ പോയപ്പോള്‍ നടിയുടെ ഡ്രൈവറായിരുന്നു കേസിലെ പ്രധാന പ്രതിയായ പള്‍സര്‍ സുനി.

എന്നാല്‍ ഇവിടെവെച്ച് സുനിക്ക് മലയാളത്തിലെ ഒരു സൂപ്പര്‍ താരവുമായുള്ള അടുപ്പം മനസ്സിലായതിനെ തുടര്‍ന്ന്  ഇയാളെ മാറ്റാന്‍ നടി പ്രൊഡക്ഷന്‍ കണ്‍ട്രോളറോട് ആവശ്യപ്പെടുകയായിരുന്നുവെന്ന് മാക്ട ജനറല്‍ സെക്രട്ടറി ബൈജു കൊട്ടാരക്കര പറയുന്നു.

ഇതിന് ശേഷമാണ് കേസില്‍ നേരത്തെ അറസ്റ്റിലായ മാര്‍ട്ടിന്‍ എന്നയാള്‍ നടിയുടെ ഡ്രൈവറാകുന്നത്. സംഭവ സമയത്ത് ഇയാളാണ് വാഹനമോടിച്ചിരുന്നത്.

മാര്‍ട്ടിന് സിനിമാ പ്രവര്‍ത്തകരുടെ സംഘടനായായ ഫെഫ്കയില്‍ അംഗത്വമില്ല. നടി ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്ന ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളറായ മനോജ് കാരന്തൂര്‍ അറിയാതെ നടിയെ വിളിക്കാന്‍ ഒരു വണ്ടിയും ലൊക്കേഷനില്‍ നിന്നും പോവില്ലെന്നും അതിനാല്‍ മനോജ് കാരന്തൂരിനും ആകമ്രണത്തില്‍ പങ്കുണ്ടെന്നും ബൈജു കൊട്ടാരക്കര ആരോപിച്ചു. ഇക്കാര്യത്തില്‍ അന്വേഷണം നടത്തണമെന്നും അദ്ദേഹം വ്യക്തമാക്കി.

മലയാളത്തിലെ ഒരു പ്രമുഖ നടന്‍ തന്നെ സിനിമയില്‍ നിന്നും പുറത്താക്കാന്‍ ശ്രമിക്കുന്നതായി നടി നേരത്തെ ഒരു ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഈ നടനുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തുന്നയാളാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളറായ മനോജ് കാരന്തൂരെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഇതുകൂടാതെ കളമശ്ശേരി മജിസ്ട്രേറ്റിന് മുമ്പാകെ നല്‍കിയ രഹസ്യമൊഴിയിലും നടി ഈ നടന്റെ പേര് പറഞ്ഞതായും സൂചനയുണ്ട്.

അതേസമയം, ഒരു ലക്ഷം രൂപ വാങ്ങി ഏത് ക്രിമിനലിനും മെമ്പര്‍ഷിപ്പ് നല്‍കുന്ന ഫെഫ്കയുടെ നിലപാടിന്റെ അവസാനത്തെ ഉദാഹരമാണ് നടിക്കെതിരെയുണ്ടായ ആക്രമണമെന്ന് മാക്ട ആരോപിച്ചു. കഞ്ചാവിന്റേയും ലഹരിയുടേയും കേന്ദ്രമായി മലയാള സിനിമാ ലോകം മാറിയെന്നും ബൈജു കൊട്ടരാക്കര പറഞ്ഞു. കൊച്ചിയില്‍ നടന്ന മാക്ടയുടെ അടിയന്തിര യോഗത്തിലാണ് ഇദ്ദേഹത്തിന്റെ ആരോപണം.

ക്രിമിനലുകളെ താരാട്ട് പാടി വളര്‍ത്തുന്ന ഫെഫ്ക പിരിച്ചുവിടണമെന്നും സുനിയുമായി ബന്ധമുള്ള പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരേയും ബിനാമികളേയും ചോദ്യം ചെയ്യണമെന്നും മാക്ട ആവശ്യപ്പെടുന്നു.

Loading...

More News