താലികെട്ടാനും ആധാർ നിർബന്ധമാക്കുന്നു...!!!

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 25, 2018 1:03 am

Menu

Published on September 14, 2017 at 12:38 pm

താലികെട്ടാനും ആധാർ നിർബന്ധമാക്കുന്നു…!!!

aadhaar-card-compulsory-for-registering-marriage

ന്യൂഡൽഹി : പ്രവാസികൾക്ക് ഇന്ത്യയിൽ വിവാഹം രജിസ്റ്റർ ചെയ്യാൻ കേന്ദ്രം ആധാർ നിർബന്ധമാക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്. വിവിധ മന്ത്രാലയങ്ങളിലെ അംഗങ്ങള്‍ ഉള്‍പ്പെടുന്നസമിതി ഓഗസ്റ്റ് 30ന് വിദേശകാര്യ മന്ത്രാലയത്തിനാണ് ഈ നിർദ്ദേശം സമർപ്പിച്ചത്.വിവാഹശേഷം ഭാര്യമാരെ ഉപേക്ഷിക്കുക, സ്ത്രീധന പീഡനം തുടങ്ങിയ കാര്യങ്ങള്‍ തടയുക എന്നതിനൊപ്പം സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതുള്ള മാര്‍ഗം കൂടിയായാണ് ആധാര്‍ നിര്‍ബന്ധമാക്കുന്നതിനു പിന്നിലെ പ്രധാന ലക്ഷ്യം. ഇതുവരെ 2012 മുതൽ 2015 വരെയുള്ള കാലയളവിൽ ഇത്തരത്തിൽ1300 കേസുകൾ രജിസ്റ്റർ ചെയ്തതായി വനിത ശിശുക്ഷേമ മന്ത്രാലയം അറിയിച്ചു.

നിലവിൽ NRl കർക്ക് പുറമെ ഇന്ത്യൻ വംശജരായ വിദേശികൾക്കും നിയമാനുസൃതമായി ഇന്ത്യയിൽ താമസിക്കുന്ന വിദേശികൾക്കും കേന്ദ്രം ആധാർ നൽകുന്നുണ്ട്. എന്നാൽ വിവാഹ രജിസ്ട്രേഷൻ സംബന്ധിച്ച ശിപാർശ എന്‍ആര്‍ഐക്കാരെ മാത്രം ബാധിക്കുന്നതായിരിക്കും. ഗാർഹിക പീഡന കേസുകളിലെ കുറ്റവാളികളെ അനായാസം കൈമാറാനുള്ള വ്യവസ്ഥ കൂടി ചേർത്ത് , വിദേശ രാജ്യങ്ങളുമായി കുറ്റവാളികളെ കൈമാറുന്നതിനുണ്ടാക്കിയ കരാർ പുതുക്കണം എന്നും സമിതി ശുപാർശ ചെയ്തതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വിവാഹശേഷം വിദേശത്ത് പോകുന്ന പലരെയും ഏതെങ്കിലും കുറ്റത്തിന് പിന്നീട് കണ്ടെത്താൻ വലിയ ബുദ്ധിമുട്ടാണെന്ന് വനിതാ ശിശുക്ഷേമ മന്ത്രാലയ വക്താവ് അറിയിച്ചു.

Loading...

More News