500 രൂപയ്ക്ക് ആധാര്‍വിവരങ്ങള്‍: റിപ്പോര്‍ട്ട് പുറത്തുവിട്ട മാധ്യമപ്രവര്‍ത്തകയെ കേസിലും കുടുക്കി

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 24, 2019 2:02 am

Menu

Published on January 8, 2018 at 11:09 am

500 രൂപയ്ക്ക് ആധാര്‍വിവരങ്ങള്‍: റിപ്പോര്‍ട്ട് പുറത്തുവിട്ട മാധ്യമപ്രവര്‍ത്തകയെ കേസിലും കുടുക്കി

aadhaar-details-available-500-rupees-journalist-arrested

ന്യൂഡല്‍ഹി: 500 രൂപയ്ക്ക് ആധാര്‍ വിവരങ്ങള്‍ ലഭ്യമാകുമെന്ന റിപ്പോര്‍ട്ട് പുറത്തുവിട്ട മാധ്യമപ്രവര്‍ത്തകയെ കേസില്‍ കുടുക്കി. 500 രൂപ കൊടുത്താല്‍ ആധാര്‍ വിവരങ്ങള്‍ ലഭിക്കുമെന്നും 300 രൂപ അധികമായി നല്‍കിയാല്‍ ആധാറിന്റെ പകര്‍പ്പും കൂടെ ലഭിക്കുമെന്ന വാര്‍ത്ത പുറത്തുവിട്ട മാധ്യമപ്രവര്‍ത്തകയെയാണ് കേസില്‍ കുടുക്കിയിരിക്കുന്നത്.

വാര്‍ത്ത തയ്യാറാക്കിയ ‘ദി ട്രിബ്യൂണ്‍’ പത്രത്തിന്റെ ലേഖിക രചന ഖെയ്രക്കെതിരെയാണ് സവിശേഷ തിരിച്ചറിയല്‍ അതോറിറ്റിയുടെ(യുഐഡിഎഐ) പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്തത്. റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കപ്പെടുന്ന അനില്‍കുമാര്‍, സുനില്‍കുമാര്‍, രാജ് എന്നിവര്‍ക്കെതിരെയും ട്രിബ്യൂണ്‍ പത്രത്തിനെതിരെയും കേസെടുത്തിട്ടുണ്ട്. യുഐഡിഎഐയുടെ ഈ നടപടിക്കെതിരെ വിവിധ രാഷ്ട്രീയ പാര്‍ടികളും എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യയും രംഗത്തുവന്നിട്ടുണ്ട്.

കേന്ദ്രസര്‍ക്കാരിന്റെ സമ്മര്‍ദത്തിലാണ് യുഐഡിഎഐ മാധ്യമപ്രവര്‍ത്തകക്കെതിരേ പരാതിപ്പെട്ടതെന്നാണ് സൂചന. പൌരന്റെ ബാങ്ക് അക്കൗണ്ടും പാന്‍ കാര്‍ഡും മൊബൈല്‍ നമ്ബറുമെല്ലാം ആധാറുമായി ബന്ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം സജീവമാക്കുന്നതിനിടെ പുറത്തുവന്ന വാര്‍ത്ത വലിയ ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

ആധാര്‍ വിവരങ്ങള്‍ സുരക്ഷിതമല്ലെന്ന ഈ റിപ്പോര്‍ട്ട് മോദി സര്‍ക്കാരിന് വലിയ തിരിച്ചടി തന്നെയുണ്ടാകും. നിലവില്‍ ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിലുള്ള പരാതി സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കെ ഇത്തരം ഒരു സംഭവം സര്‍ക്കാരിന് തിരിച്ചടി ഉണ്ടാക്കും.

Loading...

More News