സംഗീത സംവിധായകന്‍ ഗോപി സുന്ദറുമായി പ്രണയത്തിലാണെന്ന് അഭയ ഹിരണ്‍മയി!! abhaya hiranmayi facebook post on valentines day special gopi sundar

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

September 23, 2020 1:04 am

Menu

Published on February 14, 2019 at 11:16 am

സംഗീത സംവിധായകന്‍ ഗോപി സുന്ദറുമായി പ്രണയത്തിലാണെന്ന് അഭയ ഹിരണ്‍മയി!!

abhaya-hiranmayi-facebook-post-on-valentines-day-special-gopi-sundar

സംഗീത സംവിധായകന്‍ ഗോപി സുന്ദറുമായുള്ള ബന്ധത്തെച്ചൊല്ലിയുള്ള ഊഹാപോഹങ്ങള്‍ക്ക് വിരാമമിട്ട് ഗായിക അഭയ ഹിരണ്‍മയി. 2008 മുതല്‍ താനൊരു വിവാഹിതനുമായി പ്രണയത്തിലാണെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് ഗായിക ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ. പ്രണയദിനത്തോടനുബന്ധിച്ച് ഗോപി സുന്ദറിനൊപ്പം നില്‍ക്കുന്ന ഒരു ചിത്രം പങ്കുവച്ചു കൊണ്ടാണ് ഗായികയുടെ പോസ്റ്റ്.

പോസ്റ്റിന്റെ ഉള്ളടക്കം ” 2008 മുതല്‍ 2019 വരെ.. ഞങ്ങളൊന്നിച്ച് പൊതുയിടങ്ങളില്‍ ഒരുപാടു തവണ പ്രത്യക്ഷപ്പെട്ടിട്ടുണ്ടെങ്കിലും ഒരിക്കല്‍ പോലും ഞാനെന്റെ പ്രണയത്തെക്കുറിച്ച് പുറത്തു പറഞ്ഞിരുന്നില്ല. അതെ, ഞാനൊരു വിവാഹിതനുമായി പ്രണയത്തിലാണ്.. നിയമപരമായി വിവാഹിതനായ ആ വ്യക്തിയുമായും ഞാനും എട്ടു വര്‍ഷമായി ഒരുമിച്ചു ജീവിക്കുകയാണ്.

ഞാന്‍ മുമ്പു വിവാഹം കഴിച്ചിട്ടില്ല, ഞങ്ങള്‍ തമ്മില്‍ 12 വയസ്സോളം പ്രായവ്യത്യാസമുണ്ട്. അതെ അദ്ദേഹത്തിനു മുമ്പില്‍ ഞാന്‍ തീരെ ചെറുതാണ്.. ഞങ്ങള്‍ തമ്മില്‍ ഒരുപാടു വ്യത്യാസങ്ങളുണ്ടെങ്കിലും സന്തോഷത്തോടെ ഒന്നിച്ചു ജീവിക്കുന്നു.. മഞ്ഞപ്പത്രങ്ങള്‍ക്ക് എന്നെ കാമുകിയെന്നോ കുലസ്ത്രീയെന്നോ വിളിക്കാം.. ഒരു കുടുംബത്തിന്റെ പേരു ചീത്തയാക്കിയവള്‍ എന്നും വിളിക്കാം..

ഒളിച്ചോട്ടങ്ങള്‍ മടുത്തു.. ഇനി പേടിക്കാന്‍ വയ്യ.. അതു കൊണ്ട് ഈ വിധി എന്റെ പേജിലും ഗോപി സുന്ദറിന്റെ ഔദ്യോഗിക പേജിലും പോസ്റ്റു ചെയ്തിട്ടുണ്ട്. ഇവിടെ പോസ്റ്റ് ചെയ്യപ്പെടാന്‍ പോകുന്ന പൊങ്കാലകള്‍ക്ക് സ്വാഗതം.. എന്തായാലും ആറ്റുകാല്‍ പൊങ്കാലയല്ലേ.. എല്ലാവര്‍ക്കും വേണ്ടി പ്രാര്‍ഥിക്കാം.”

അഭയയുമൊത്തുള്ള ചിത്രം സോഷ്യല്‍മീഡിയയില്‍ പങ്കു വെക്കുന്നതിന് സ്ഥിരമായി ട്രോളാക്രമണം നേരിടാറുണ്ട്, ഗോപി സുന്ദര്‍. അവയ്‌ക്കെല്ലാം ചുട്ട മറുപടി നല്‍കി പ്രതികരിക്കാറുമുണ്ട് സംഗീത സംവിധായകന്‍. നേരത്തെ അഭയക്കൊപ്പമുള്ള ഒരു ചിത്രം പങ്കുവച്ചതിന് ഗോപി സുന്ദറെ പരിഹസിച്ച് ഭാര്യ പ്രിയയും രംഗത്ത് വന്നിരുന്നു. 9 years of togetherness എന്ന അടിക്കുറിപ്പോടെയാണ് അന്ന് ഗോപി സുന്ദര്‍ ചിത്രം പങ്കുവച്ചത്. അന്ന് അഭയ ഗോപി സുന്ദറിന്റെ ഭാര്യയെന്ന് തെറ്റിദ്ധരിച്ച് വിവാഹാശംസകളുമായി നിരവധി പേര്‍ രംഗത്ത് വരികയും ചെയ്തിരുന്നു.

ഈ ചിത്രത്തിന്റെ സ്‌ക്രീന്‍ ഷോട്ട് സഹിതമാണ് പ്രിയ അന്ന് ഫെയ്‌സ്ബുക്ക് കുറിപ്പിട്ടത്. ‘ചിലര്‍ ചില കാര്യംങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ വളച്ചൊടിക്കുന്നത് ഇങ്ങനെയാണ്. ഇത് സത്യമാണോ എന്നറിയില്ല. എന്തായാലും ഇതുവരെ ഇക്കാര്യം കോടതിയില്‍ അറിയിച്ചിരുന്നില്ല. എങ്കിലും ചിലരെ ഇത്രയും വര്‍ഷം കൂടെ നിര്‍ത്തിയതിന് അഭിനന്ദനങ്ങള്‍…’ എന്നായിരുന്നു പ്രിയ അന്ന് കുറിച്ചത്.

Loading...

More News