നോ ഷേവ് നവംബര്‍; വെറുമൊരു ഫ്രീക്കന്‍ പരിപാടിയല്ല

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 19, 2017 10:40 am

Menu

Published on November 7, 2017 at 3:52 pm

നോ ഷേവ് നവംബര്‍ വെറുമൊരു ഫ്രീക്കന്‍ പരിപാടിയല്ല

about-no-shave-november-campaign

നവംബര്‍ മാസം പൊതുവെ പ്രത്യേകിച്ച് വിശേഷ ദിവസങ്ങളൊന്നും ഇല്ലെങ്കിലും യുവാക്കളെ സംബന്ധിച്ച് ഇതൊരു പ്രത്യേകതയുള്ള മാസമാണ്. താടിയും മീശയും പുരുഷത്വത്തിന്റെ ചിഹ്നങ്ങളായി സമൂഹത്തില്‍ നിലയുറപ്പിച്ചിട്ട് കുറേക്കാലമായി. ഇക്കാരണത്താല്‍ തന്നെ നവംബര്‍ മാസം പിറന്നാല്‍ യുവാക്കളുടെ മനസ്സില്‍ ആദ്യം എത്തുക ‘നോ ഷേവ് നവംബറിനെ’ കുറിച്ചായിരിക്കും.

സോഷ്യല്‍ മീഡിയയില്‍ ‘നോ ഷേവ് നവംബര്‍’ എന്ന പേരില്‍ നടന്മാരുടെ താടി ലുക്കിലുള്ള ചിത്രങ്ങള്‍ ധാരാളമായി ഷെയര്‍ ചെയ്യപ്പെടുന്ന സമയം കൂടിയാണിത്. പക്ഷേ എന്താണ് നോ ഷേവ് നവംബര്‍ എന്ന് യഥാര്‍ത്ഥത്തില്‍ പലര്‍ക്കും അറിയില്ല. നാട്ടിലെ ഫ്രീക്കന്മാരോട് ചോദിച്ചാല്‍ ലഭിക്കുന്ന ഉത്തരം ഈ മാസം താടിവടിക്കേണ്ട എന്നതാണ് എന്നാണ്. പക്ഷെ അതുമാത്രമാണോ നോ ഷേവ് നവംബര്‍, അല്ലെന്നാണ് ഇതിനെക്കുറിച്ചുള്ള യഥാര്‍ത്ഥ്യം.

നോ ഷേവ് നവംബര്‍ എന്നത് ഒരു ക്യാംപെയ്‌നാണ്. കാന്‍സറിനെ കുറിച്ച് അവബോധം സൃഷ്ടിക്കുക, കാന്‍സര്‍ രോഗികള്‍ക്കായി ധനസമാഹരണം നടത്തുക എന്നതാണ് ഈ ക്യാംപെയ്നിങ്ങിന്റെ ഉദ്ദേശ്യം. 2009 നവംബര്‍ ഒന്നുമുതലായിരുന്നു നോ ഷേവ് നവംബര്‍ ആരംഭിച്ചത്. അമേരിക്കന്‍ ക്യാന്‍സര്‍ സൊസൈറ്റി, പ്രിവന്റ് ക്യാന്‍സര്‍ ഫൗണ്ടേഷന്‍, ഫൈറ്റ് കൊളൊറെക്റ്റല്‍ ക്യാന്‍സര്‍ എന്നിവയുടെ സഹകരണത്തോടെയാണ് ഇത് നടക്കുന്നത്.

ക്യാന്‍സറിനെ കുറിച്ചുള്ള ബോധവല്‍ക്കരണം, ക്യാന്‍സറിനെ കുറിച്ചുള്ള പഠനം, ക്യാന്‍സര്‍ രോഗികള്‍ക്കായി പണം സമാഹരിക്കല്‍ എന്നിവയാണ് സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍.

നമുക്ക് സുലഭമായി ഉണ്ടാവുന്നത് പോലെ, ക്യാന്‍സര്‍ രോഗികള്‍ക്ക് മുടി ഉണ്ടാവില്ല. അവര്‍ കഴിക്കുന്ന ഗുളികകളുടെയും, കീമോ തറാപ്പിയുടെയും ഫലമായി മിക്ക ക്യാന്‍സര്‍ രോഗികളുടെയും മുടി കൊഴിയാറുണ്ട്. നാം തലമുടിയും താടിയും വെട്ടി മിനുക്കുവാന്‍ ഉപയോഗിക്കുന്ന പണം ‘നോ ഷേവ് നവംബര്‍’ എന്ന സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റി വക്കുവാനാണ് നോ ഷേവ് നവംബര്‍ ആചരിക്കുന്നത്.

ഒരു മാസം ഷേവ് ചെയ്യാതിരുന്നാല്‍ എത്രത്തോളം പണം ലാഭിക്കാമോ ആ പണം കാന്‍സര്‍ രോഗികള്‍ക്കായി സംഭാവന ചെയ്യുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ആര്‍ക്കും ബുദ്ധിമുട്ടില്ലാതെ കാന്‍സര്‍ രോഗികള്‍ക്കായി ഒരു കൈ സഹായം എന്ന നിലയ്ക്കാണ് ഈ ക്യാംപെയ്നിങിന് തുടക്കം കുറിച്ചിട്ടുള്ളത്. സപ്പോര്‍ട്ട് ചെയ്യാനാഗ്രഹിക്കുന്ന ആര്‍ക്കും ഇതില്‍ പങ്കെടുക്കാം. ഒരു മാസക്കാലം താടിയൊക്കെ നീട്ടി വളര്‍ത്തി, ട്രിമ്മിങ്ങിനും ഷേവിങ്ങിനും ഒക്കെ ചിലവാക്കുന്ന തുക കാന്‍സര്‍ രോഗികള്‍ക്കായി മാറ്റിവയ്ക്കണം എന്നുമാത്രം.

ആദ്യ കാലത്ത് വെറും 50 അംഗങ്ങള്‍ മാത്രമാണ് ഇതില്‍ ഉണ്ടായിരുന്നത്. പിന്നീട് സോഷ്യല്‍ മീഡിയ വഴി പ്രവര്‍ത്തനം തുടങ്ങിയതോടെ ക്യാംപെയ്ന്‍ ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങി. ഇപ്പോള്‍ ലോകത്തിന്റെ വിവിധ ഭാഗത്ത് നിന്നുമായി പതിനായിരക്കണക്കിനു പേര്‍ നവംബറില്‍ ഷേവ് ചെയ്യാതെ പണം ക്യാന്‍സര്‍ രോഗികളുടെ ഉന്നമനത്തിനായി നല്‍കിവരുന്നു.

www.no-shave.org എന്ന വെബ്‌സൈറ്റില്‍ സ്വന്തം പേര് രജിസ്റ്റര്‍ ചെയ്യുകയാണ് ക്യാംപെയ്‌ന്റെ ഭാഗമാകാനുള്ള ആദ്യപടി. പിന്നീട് താടി വടിക്കാതെ ഒരു മാസം കഴിയണം. നവംബര്‍ 30ന് ഒരു ഫോട്ടോ എടുത്ത് ഇവര്‍ക്ക് നല്‍കണം. ക്യാംപെയിന്‍ അവസാനിക്കുന്ന ഡിസംബര്‍ ഒന്നിന് നിങ്ങള്‍ക്ക് ഇഷ്ടമുള്ള രീതിയിലേക്ക് രൂപം മാറ്റാം.

Loading...

More News