പ്രണയാഭ്യര്‍ഥന നിരസിച്ച വീട്ടമ്മയോട് പകതീര്‍ക്കാന്‍ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി മുഖത്ത് ആസിഡ് ഒഴിച്ചു..!!

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

February 20, 2018 9:20 am

Menu

Published on January 10, 2017 at 11:45 am

കണ്ണില്ലാത്ത കൊടും ക്രൂരത….. പ്രണയാഭ്യര്‍ഥന നിരസിച്ച വീട്ടമ്മയോട് പകതീര്‍ക്കാന്‍ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി മുഖത്ത് ആസിഡ് ഒഴിച്ചു..!!

acid-attack-on-a-2-yr-old-in-delhi

പ്രണയാഭ്യര്‍ഥന നിരസിച്ച വീട്ടമ്മയോടുള്ള പക തീര്‍ക്കാൻ അവരുടെ രണ്ടുവയസ്സുള്ള മകനെ തട്ടിക്കൊണ്ടുപോയി മുഖതത്ത് ആസിഡ് ഒഴിച്ചു.. മുഖത്ത് 20 ശതമാനത്തോളം പൊള്ളലേറ്റ കുരുന്നിനെ പിറ്റേന്നാണ് കണ്ടെത്തുന്നത്. ഡൽഹിയിലാണ് മനുഷ്യ മനഃസാക്ഷിയെ ഞെട്ടിച്ച ക്രൂരതഅരങ്ങേറിയത് .കൂലിപ്പണിക്കാരാണ് സോണിയും ഭര്‍ത്താവ് ജംനയും. സോണി വിവാഹിതയാണെന്നറിഞ്ഞിട്ടും മംഗള്‍ എന്ന യുവാവ് ഇവരെ പിന്നാലെ നടന്ന് ശല്യപ്പെടുത്തിയിരുന്നു. ജംനയെ വിട്ട് തന്റെ കൂടെവരണമെന്നതായിരുന്നു അയാളുടെ ആവശ്യം. 2016 തുടക്കം മുതല്‍ക്കാണ് മംഗള്‍ തന്നെ ശല്യപ്പെടുത്താന്‍ തുടങ്ങിയതെന്ന് സോണി പറയുന്നു.

ഇറങ്ങിവരാന്‍ പറ്റില്ലെന്ന് പറയുമ്പോഴൊക്കെ വല്ലാതെ ദേഷ്യപ്പട്ടിരുന്ന മംഗളിനെ സോണിക്ക് പേടിയായിരുന്നു. മംഗളിന്റെ ശല്യം സഹിക്കവയ്യാതായതോടെ സോണിയും കുടുംബവും ഗുഡ്ഗാവിലേക്ക് താമസം മാറ്റി. എന്നാല്‍, ഭര്‍ത്താവ് ജോലിയുമായി ബന്ധപ്പെട്ട് ദൂരെയായിരുന്നപ്പോഴാണ് കുട്ടിയെ കാണാതായത്.

acid-attack-on-a-2-yr-old-in-delhi
ഡിസംബര്‍ 13 മുതല്‍ക്കാണ് ആദിത്യയെ കാണാതായതെന്ന് സോണി പറയുന്നു. പിറ്റേന്ന് റോഡരുകിലെ കുപ്പത്തൊട്ടിയില്‍നിന്ന് കുഞ്ഞിന്റെ കരച്ചില്‍ കേട്ട ഒരു ട്രക്ക് ഡ്രൈവറാണ് ആദിത്യയെ കണ്ടെത്തിയത്..കുട്ടിയെ തട്ടിക്കൊണ്ടുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും കുട്ടിയെ ഉപേക്ഷിച്ച സ്ഥലവും വിഡിയോയില്‍ കാണാം.

തന്റെ മകന്റെ മുഖത്തേയ്ക്ക് നോക്കാനുള്ള ധൈര്യമില്ലാതെ വിലപിക്കുകയാണ് കുഞ്ഞിന്റെ അമ്മ സോണി പ്രസാദ്.തട്ടിക്കൊണ്ടുപോയതും ഈ രീതിയില്‍ പീഡിപ്പിച്ചതും മംഗള്‍തന്നെയെന്ന് സോണിയും ജംനയും ഉറച്ചുവിശ്വസിക്കുന്നു. ഒരു കുരുന്നിനോട് ഈ രീതിയില്‍ പ്രതികാരം വീട്ടിയ മംഗളിനെ വധശിക്ഷ ലഭിക്കണമെന്ന് ഈ പാവം മാതാപിതാക്കള്‍ പ്രാര്‍ത്ഥിക്കുന്നു.

Loading...

More News