ഇതാ ആര്‍ട്ടിസ്റ്റ് ബേബിയുടെ വ്യത്യസ്ത പ്രതിഷേധം

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

October 21, 2017 3:07 am

Menu

Published on January 12, 2017 at 9:58 am

ഇതാ ആര്‍ട്ടിസ്റ്റ് ബേബിയുടെ വ്യത്യസ്ത പ്രതിഷേധം

actor-alenciar-one-man-performance-protest-against-attack-on-kamal

കാസര്‍കോട്: സംവിധായകന്‍ കമല്‍ പാക്കിസ്ഥാനിലേക്ക് പോകണമെന്ന ബി.ജെ.പി.നേതാവിന്റെ പ്രസ്താവനയ്ക്ക് പ്രതികരണവുമായി നടന്‍ അലന്‍ സിയര്‍ ഒറ്റാള്‍ പോരാട്ടവുമായി രംഗത്ത്.

കാസര്‍കോട് പുതിയ ബസ്സ്റ്റാന്‍ഡിലാണ് ഏകാഭിനയത്തിലൂടെ കമലിനെതിരായ നീക്കങ്ങള്‍ക്കെതിരെ ബേബിച്ചായന്‍ പ്രതികരിച്ചത്. തോളില്‍ തുണി സഞ്ചി തൂക്കി ‘എന്റെ നാടിനെക്കുറിച്ച് എനിക്കഭിമാനം’ എന്നു പറഞ്ഞു കൊണ്ടാണ് അലന്‍ സിയര്‍ ജനങ്ങള്‍ക്കിടയില്‍ എത്തിയത്.

മഹാഭാരതത്തിന്റെ അര്‍ത്ഥം മനസ്സിലാകാത്തവര്‍ക്കിടയിലാണല്ലോ നമ്മളിന്ന് എത്തിപ്പെട്ടതെന്നോര്‍ത്ത് വിഷമമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത് തന്റെ പ്രതിഷേധമല്ല പ്രതിരോധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദേശീയ മാനകങ്ങളെ അംഗീകരിക്കാനാവില്ലെങ്കില്‍ സംവിധായകന്‍ കമല്‍ രാജ്യം വിട്ടുപോകുന്നതാണ് നല്ലതെന്ന ബി.ജെ.പി.സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണന്റെ പ്രസ്താവനക്കെതിരെയായിരുന്നു പ്രതിഷേധം.

ജനിച്ചുവീണ മണ്ണ് വിട്ട് പോകാന്‍ ഒരാളും ആഗ്രഹിക്കുന്നില്ല. രാജ്യം വിട്ടുപോകാന്‍ കല്‍പിക്കുന്നത് ഒരാളുടെ അവകാശങ്ങള്‍ക്കെതിരെയുള്ള കടന്നുകയറ്റമാണ്. കേരളത്തിലെവിടെയായാലും ഈ വിഷയത്തില്‍ തന്റെ പ്രതിഷേധം അറിയിക്കണമെന്ന ആഗ്രഹത്തിന്റെ പുറത്താണ് ഇത്തരത്തില്‍ ഒറ്റ്ക്ക് പരിപാടി സംഘടിപ്പിച്ചതെന്നും അലന്‍ സിയര്‍ പ്രതികരിച്ചു.

ഇവിടെ കാണുന്ന അഭിപ്രായങ്ങൾ "നിർഭയം" ന്റേതാവണമെന്നില്ല! അഭിപ്രായം അറിയിക്കുന്നവർ അശ്ലീലവും അസഭ്യവും അപകീര്ത്തികരവും നിയമവിരുദ്ധവുമായ പരാമര്ശങ്ങള് ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങള് സൈബര് നിയമപ്രകാരം ശിക്ഷാര്ഹമാണ്. വ്യക്തിപരമായ അധിക്ഷേപങ്ങള് പാടില്ല..!

Loading...

More News