ഭാവി വധുവിനെ റിയാലിറ്റി ഷോയിലൂടെ കണ്ടെത്തുന്നതിൻറെ കാരണം വ്യക്തമാക്കി ആര്യ

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 23, 2019 10:43 pm

Menu

Published on March 14, 2018 at 1:11 pm

ഭാവി വധുവിനെ റിയാലിറ്റി ഷോയിലൂടെ കണ്ടെത്തുന്നതിൻറെ കാരണം വ്യക്തമാക്കി ആര്യ

actor-arya-open-talk-about-his-reality-show

റിയാലിറ്റി ഷോയുടെ പേരിൽ ഏറെ വിമർശനങ്ങൾ കേൾക്കേണ്ടി വന്ന താരമാണ് തമിഴ് നടൻ ആര്യ.തൻറെ ജീവിതപങ്കാളിയെ കണ്ടെത്താൻ ആര്യ നടത്തിയ റിയാലിറ്റി ഷോ വലിയ വിവാദമാണ് ഉയർത്തിയത്. ആര്യയുടെ റിയാലിറ്റി ഷോ ലൗവ് ജിഹാദ് ആണെന്ന് വരെ വിവാദമുണ്ടായിരുന്നു. എന്നാൽ വലിയ വിമർശനങ്ങൾ ഉണ്ടായിട്ടും ഇതിനെ കുറിച്ചു പ്രതികരിക്കാൻ ആര്യയോ അണിയറപ്രവർത്തകരോ തയ്യാറായിരുന്നില്ല. എന്നാൽ ഇപ്പോൾ ഭാവി വധുവിനെ റിയാലിറ്റി ഷോയിലൂടെ കണ്ടെത്തുന്നതിൻറെ കാരണം വ്യക്തമാക്കി ആര്യ തന്നെ രംഗത്ത് വന്നിരിക്കുകയാണ്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ആര്യ ഇക്കാര്യത്തെ കുറിച്ച് വ്യക്തമാക്കിയത്.

“പലരും പല രീതിയിലാണ് ഭാവി വധുവിനെ കണ്ടെത്തുന്നത്. മാട്രിമോണിയല്‍ സൈറ്റിലൂടെ, സ്ഥാപനങ്ങളിൽ വച്ച്, സുഹൃത്തുക്കള്‍ വഴി എന്നിങ്ങനെയാണ്. അതുപോലെ സമൂഹമാധ്യമങ്ങളിലൂടെ പല കോണുകളില്‍ ജോലി ചെയ്യുന്നവരെ പരിചയപ്പെടാന്‍ സാധിക്കാറുണ്ട്. ഓരോ ദിവസവും എത്ര ആളുകളെയാണ് പരിചയപ്പെടുന്നത്. അങ്ങനെയാണ് ഞാന്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ഇടുന്നതും ഇത്തരം ഷോയുടെ ഭാഗമാകുന്നതും. എനിക്ക് ചേര്‍ന്ന ജീവിത സഖിയെ കണ്ടെത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു. എന്നാല്‍ ഇതുവരെ അതിന് സാധിച്ചില്ല. എനിക്ക് വിവാഹത്തില്‍ താല്‍പര്യമില്ലാത്തതുകൊണ്ടല്ല. വര്‍ഷങ്ങളായി അതിനുള്ള ശ്രമത്തിലാണ്. അതുകൊണ്ട് തന്നെയാണ് ഞാന്‍ ഇതിനായിട്ട് ഇറങ്ങിയത്. റിയാലിറ്റി ഷോയിലൂടെ കണ്ടുമുട്ടുന്ന വ്യക്തിയുമായുള്ള വിവാഹം എത്രമാത്രം വിജയകരമാകുമെന്നും ആ വ്യക്തിയെ വിവാഹം ചെയ്ത് ഒന്നു സെറ്റിലാകാതെ ആ ബന്ധം എത്രത്തോളം വിജയിക്കുമെന്നും ഇപ്പോള്‍ പറയാനാകില്ല.അവര്‍ ഓരോരുത്തരേയും മനസ്സിലാക്കി എനിക്ക് ചേര്‍ന്ന പെണ്‍കുട്ടിയെ കണ്ടെത്താന്‍ ശ്രമിക്കുകയാണ്. എനിക്കിപ്പോള്‍ ഒരു ഉറപ്പും നല്‍കാനാവില്ല. ജീവിതത്തില്‍ ഒന്നിനും ഗ്യാരണ്ടി ഇല്ലല്ലോ. ഇതും അതുപോലെ തന്നെ. ഇത്തരം പരിപാടിയിലൂടെ പങ്കാളിയെ കണ്ടുപിടിക്കുകയെന്നത് പ്രയാസമേറിയ കാര്യമാണ്. കാരണം അവര്‍ക്കെല്ലാം എന്നെ ഇഷ്ടമാണ്. അവര് എന്റെ ഉള്ളില്‍ കയറിപ്പറ്റാനുള്ള ശ്രമത്തിലാണ് അതുകൊണ്ട് തന്നെ ഞാന്‍ അവരുടെ വികാരത്തെ മാനിക്കേണ്ടതുണ്ട്. ഇതൊരു റിയാലിറ്റി ഷോ ആണ്. എന്റെ സുഹൃത്തുക്കളെല്ലാം സഹായത്തിനുണ്ട്. ഈ വിഷയത്തില്‍ ഒറ്റയ്ക്ക് തീരുമാനമെടുക്കാന്‍ എനിക്കാവില്ല. കുടുംബവും എന്നോടൊപ്പമുണ്ട്”. ആര്യ പറഞ്ഞു.

കഴിഞ്ഞ കുറച്ചു നാളുകൾക്കു മുൻപ് ഫേസ്ബുക്ക് ലൈവിൽ വന്നാണ് ഭാവി വധുവിനെ കുറിച്ചു തനിയ്ക്ക് ഡിമാന്റുകൾ ഒന്നുമില്ലെന്നും തന്നെ സ്നേഹിക്കുന്ന ഒരു കുട്ടിയെ മതിയെന്നും ആര്യ പറഞ്ഞത്. അതിനുശേഷം ഒരു ലക്ഷത്താളം ഫോൺ കോളുകളും ഏഴായിരത്തോളും വിവാഹ അപേക്ഷകളുമാണ് താരത്തെ തേടിയെത്തിയത്.അതിൽ നിന്ന് 16 പെൺകുട്ടികളെയാണ് ഷോയിലേയ്ക്ക് തിര‍ഞ്ഞെടുത്തത്.

Loading...

More News