കുളം വറ്റിക്കുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കം; നടന്‍ ബാബു രാജിന് വെട്ടേറ്റു

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 29, 2017 2:09 pm

Menu

Published on February 14, 2017 at 2:14 pm

കുളം വറ്റിക്കുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കം; നടന്‍ ബാബു രാജിന് വെട്ടേറ്റു

actor-baburaj-attacked-injured

അടിമാലി: നാട്ടുകാരുമായുള്ള തര്‍ക്കത്തിനിടെ നടന്‍ ബാബുരാജിന് നെഞ്ചില്‍ വെട്ടേറ്റു. ഇടുക്കി കല്ലാര്‍ കമ്പിലൈനിലെ ബാബുരാജിന്റെ ഉടമസ്ഥതയിലുള്ള റിസോര്‍ട്ടില്‍ വെച്ചായിരുന്നു സംഭവം.

റിസോര്‍ട്ടിലെ കുളം വറ്റിക്കുന്നതുമായി ബന്ധപ്പെട്ട് സമീപവാസികളുമായുള്ള തര്‍ക്കത്തിനിടെ ഒരാള്‍ വാക്കത്തി ഉപയോഗിച്ച് ബാബുരാജിനെ വെട്ടുകയായിരുന്നു. ഈ കുളത്തിലെ വെള്ളമാണ് സമീപവാസികളില്‍ ചിലര്‍ ഉപയോഗിക്കുന്നത്. വേനല്‍ക്കാലത്ത് കുളം വറ്റിക്കാനുള്ള ബാബുരാജിന്റെ തീരുമാനത്തിനെതിരെ സമീപവാസികള്‍ രംഗത്തെത്തുകയായിരുന്നു.

കല്ലാര്‍ സ്വദേശി സണ്ണിയാണ് ബാബുരാജിനെ വെട്ടിയതെന്നാണ് പൊലീസ് പറയുന്നത്. ബാബുരാജിന്റെ ഇടതു നെഞ്ചിലാണ് വെട്ടേറ്റത്. പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇദ്ദേഹത്തിന് അടിമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കൊച്ചിയിലേക്ക് കൊണ്ടു പോയി.

ഇവിടെ കാണുന്ന അഭിപ്രായങ്ങൾ "നിർഭയം" ന്റേതാവണമെന്നില്ല! അഭിപ്രായം അറിയിക്കുന്നവർ അശ്ലീലവും അസഭ്യവും അപകീര്ത്തികരവും നിയമവിരുദ്ധവുമായ പരാമര്ശങ്ങള് ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങള് സൈബര് നിയമപ്രകാരം ശിക്ഷാര്ഹമാണ്. വ്യക്തിപരമായ അധിക്ഷേപങ്ങള് പാടില്ല..!

Loading...

More News