'മണ്ടന്‍മാരെ, നിങ്ങള്‍ അത് കണ്ടെത്താന്‍ 47 വര്‍ഷം വൈകി' ട്രോളന്മാര്‍ക്ക് കിടിലൻ മറുപടിയുമായി ഖുശ്‌ബു

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 17, 2018 2:31 am

Menu

Published on December 5, 2017 at 3:20 pm

‘മണ്ടന്‍മാരെ, നിങ്ങള്‍ അത് കണ്ടെത്താന്‍ 47 വര്‍ഷം വൈകി’ ട്രോളന്മാര്‍ക്ക് കിടിലൻ മറുപടിയുമായി ഖുശ്‌ബു

actor-politician-khushbu-sundar-silences-trolls-for-discovering-she-is-muslim-47-yrs-late

ഖുശ്ബുവിന്റെ യഥാര്‍ഥ പേര് നഖാത് ഖാന്‍ ആണെന്നും രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടി അത് മാറ്റി ഖുശ്‌ബു എന്നാക്കിയതാണ് എന്നും പറഞ്ഞ്കൊണ്ട് ട്രോളന്മാർ ഈയടുത്ത് രംഗത്തെത്തിയിരുന്നു. ഖുശ്ബുവിനെതിരെ ഇതിനും മുമ്പും ഈ രീതിയിലുള്ള വിമർശനങ്ങൾ ഉയർന്നിരുന്നു. ഇപ്പോഴിതാ താരം തന്നെ ഇതിനു മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ്. അതും നല്ല കിടിലൻ മറുപടിയുമായി തന്നെ.

“യെസ് അയാം എ ഖാന്‍’ എന്നാണ് ഖുശ്ബു ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്. ‘ട്രോളന്‍മാര്‍ എന്നെ കുറിച്ച്‌ ഒരു കണ്ടുപിടിത്തം നടത്തി! എന്റെ പേര് നഖാത് ഖാന്‍ ആണത്രെ..! മണ്ടന്‍മാരെ, എന്റെ രക്ഷിതാക്കള്‍ എനിക്ക് നല്‍കിയ പേരാണത്. അതെ ഞാന്‍ ഒരു ഖാന്‍ ആണ് പക്ഷെ നിങ്ങള്‍ അത് കണ്ടെത്താന്‍ 47 വര്‍ഷം വൈകി’ ഖുശ്ബു പറഞ്ഞു.

നഖാത് ഖാന്‍ എന്നായിരുന്നു ജനിക്കുമ്പോഴുള്ള പേരെങ്കിലും സിനിമയിലെത്തിയപ്പോള്‍ പേര് മാറ്റി ഖുശ്ബു എന്നാക്കുകയായിരുന്നു. ഏതായാലും ട്രോളന്‍മാരുടെ ആരോപണത്തിന് മറുപടിയായി വന്ന ഖുശ്ബുവിന്റെ ട്വീറ്റ് സോഷ്യല്‍ മീഡിയയിൽ വൈറൽ ആയിട്ടുണ്ട്. ട്വീറ്റിന്റെ പൂർണ്ണരൂപം താഴെ കൊടുക്കുന്നു.

Some trollers have made a discovery about me..my name is #NakhatKhan..
Eureka!!! Fools that’s my name given to me by my parents.. AND YES I AM A KHAN..NOW WHAT???late bloomers,wake up..u are 47 yrs late..🤣🤣🤣🤣

– khushbusundar (@khushsundar) December 4, 2017

Loading...

More News