പ്രത്യേക ഫീല്‍ ആയിരുന്നു കഥ കേട്ടിരിക്കാന്‍ തന്നെ; ഹൃദയത്തിന്റെ വടക്ക് കിഴക്കേ അറ്റത്ത് അച്ചനെ പ്രതിഷ്ടിച്ച പെണ്‍കുട്ടി പറയുന്നു

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 19, 2018 1:11 am

Menu

Published on November 13, 2017 at 11:03 am

പ്രത്യേക ഫീല്‍ ആയിരുന്നു കഥ കേട്ടിരിക്കാന്‍ തന്നെ; ഹൃദയത്തിന്റെ വടക്ക് കിഴക്കേ അറ്റത്ത് അച്ചനെ പ്രതിഷ്ടിച്ച പെണ്‍കുട്ടി പറയുന്നു

actress-aneesha-ummer-on-ente-hridayathinte-vadakku-kizhakke-attathu-short-film

സോഷ്യല്‍ മീഡിയ ഒന്നാകെ ഇപ്പോള്‍ ഒരു ഷോര്‍ട്ട് ഫിലിമിനെയും അതിലഭിനയിച്ച പെണ്‍കുട്ടിയേയും കുറിച്ചുള്ള ചര്‍ച്ചകളാണ്. ഓണ്‍ലൈനില്‍ മാത്രമല്ല ഓഫ്‌ലൈനിലും. അതെ ‘എന്റെ ഹൃദയത്തിന്റെ വടക്ക് കിഴക്കേ അറ്റത്ത് ‘ എന്ന ഷോര്‍ട്ട് ഫിലിം അത്രയേറെ സ്വാധീനമാണ് രണ്ടുദിവസത്തിനുള്ളില്‍ ഉണ്ടാക്കിയിരിക്കുന്നത്.

ചിത്രത്തിന്റെ കഥ കേട്ടിരിക്കാന്‍ തന്നെ ഒരു പ്രത്യേക ഫീലായിരുന്നുവെന്ന് പറയുകയാണ് ഈ ഷോര്‍ട്ട് ഫിലിമിലെ നായിക അനീഷ ഉമ്മര്‍. മനോരമ ഓണ്‍ലൈനിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് അനീഷ ഇക്കാര്യം പറഞ്ഞത്. മനസിന് ഒരുപാട് സന്തോഷം തരുന്നൊരു കഥ പറച്ചിലായിരുന്നുവെന്നും പിന്നെ ഡയലോഗും അതിന്റെ തീം എല്ലാം ഒരുപാട് രസമുളള കാര്യമായിട്ട് തോന്നിയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഷോര്‍ട്ട് ഫിലിമിനൊപ്പം അനീഷയുടെ അഭിനയവും ഡയലോഗുകളും ഹിറ്റായി. അച്ചനോടുള്ള പ്രണയവും അത് തുറന്നു പറഞ്ഞ സന്ദര്‍ഭത്തിലെ ഡയലോഗുകളുമെല്ലാം.

മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശിയാണ് അനീഷ ഉമ്മര്‍. എയര്‍ ഹോസ്റ്റസായിരുന്ന അനീഷ ഇപ്പോള്‍ കൊച്ചിയില്‍ സൂംബ ഡാന്‍സര്‍ പഠിപ്പിക്കുന്ന ടീച്ചറാണ്. അഭിനയം തന്നെയാണ് തന്റെ ഇഷ്ടമെന്ന് അനീഷ പറയുന്നു. അഭിനയ പഠനമായിട്ടാണ് ഷോര്‍ട് ഫിലിമുകളില്‍ അഭിനയിച്ചത്. ചങ്ങാതിമാര്‍ ചെയ്ത ഒരുപാട് ഷോര്‍ട് ഫിലിമുകളില്‍ നായികയായെങ്കിലും ഇത്രമേല്‍ ശ്രദ്ധേയമായത് മറ്റൊന്നില്ലെന്നും അനീഷ ചൂണ്ടിക്കാട്ടി.

ചിത്രത്തെ കുറിച്ച് ഇത്രയധികം പ്രതികരണങ്ങള്‍ ലഭിക്കുമെന്ന് വിചാരിച്ചിരുന്നില്ലെന്നും അനീഷ പറഞ്ഞു. ഫേസ്ബുക്കിലൊക്കെ കുറേ പേര്‍ ലൈക്കും ഷെയറും ചെയ്യുന്നുണ്ടെന്ന് അറിഞ്ഞിരുന്നു. പക്ഷേ അത് ഇത്രമാത്രം ഇഷ്ടത്തോടെയാണെന്ന് വിചാരിച്ചിരുന്നേയില്ല. ഒത്തിരിപ്പേരാണ് മെസേജ് ഒക്കെ അയക്കുന്നത്. ആകെ ത്രില്ലായി, അനീഷ വ്യക്തമാക്കി.

താന്‍ മുന്‍പൊരിക്കലും കാണുകയോ സംസാരിക്കുകയോ ചെയ്യാത്ത ഒത്തിരിപ്പേരാണ് നല്ല വാക്കുകള്‍ പറഞ്ഞത്. ഒരാള്‍ ചിത്രത്തിലെ ഒരു ഡയലോഗും ഫോട്ടോയും വച്ച് പോസ്റ്റര്‍ ചെയ്ത് ഫേസ്ബുക്കിലിട്ടു. അതൊക്കെ തന്നെ ആകെ ത്രില്ലാക്കിയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഈ ചിത്രത്തില്‍ അച്ചനായി വേഷമിട്ട, അനീഷയുടെ സീനിയര്‍ കൂടിയായ ബിബിന്‍ പറഞ്ഞാണ് ഈ ചിത്രത്തിന്റെ ഓഡിഷന് ചെന്നത്. ഷോര്‍ട്ട് ഫിലിമിലെ ഒരു ഡയലോഗ് തന്നെയാണ് ഓഡിഷന് ചെയ്യാന്‍ തന്നത്. അത് കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ പിന്നാലെ സെലക്ട് ആയി എന്നു പറഞ്ഞുകൊണ്ട് വിളിയും വന്നുവെന്നും അനീഷ പറഞ്ഞു.

Loading...

More News