സംഭവ ദിവസം സുനിയുമായി സിനിമാക്കാര്‍ സംസാരിച്ചതായി ഫോണ്‍രേഖ; സിനിമാ മേഖലയിലുള്ളവരെ ചോദ്യം ചെയ്യും

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 25, 2018 1:12 am

Menu

Published on February 21, 2017 at 12:24 pm

സംഭവ ദിവസം സുനിയുമായി സിനിമാക്കാര്‍ സംസാരിച്ചതായി ഫോണ്‍രേഖ; സിനിമാ മേഖലയിലുള്ളവരെ ചോദ്യം ചെയ്യും

actress-attack-at-kochi-investigation-police-to-question-film-stars

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ സിനിമാ മേഖലയിലുള്ളവരെയും ചോദ്യം ചെയ്യാനൊരുങ്ങി പൊലീസ്.

കേസില്‍ മുഖ്യപ്രതിയായ പെരുമ്പാവൂര്‍ സ്വദേശി സുനില്‍കുമാറെന്ന പള്‍സര്‍ സുനിയുമായി ചലച്ചിത്ര രംഗത്തുള്ള ചിലര്‍ക്ക് അടുത്ത ബന്ധമുണ്ടെന്ന സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് തീരുമാനം.

നേരത്തെ സുനിയുടെ ഫോണ്‍ കോളുകള്‍ പൊലീസ് പരിശോധിച്ചിരുന്നു. ഇതില്‍ നിന്നാണ് ചലച്ചിത്ര രംഗത്തെ പല പ്രമുഖരുമായും സുനിയ്ക്ക് അടുത്ത ബന്ധമുണ്ടെന്ന് മനസ്സിലായത്. സംഭവം നടക്കുന്നതിന് മുന്‍പുള്ള ദിവസങ്ങളിലെ ചില ഫോണ്‍വിളികള്‍ അന്വേഷണ സംഘത്തില്‍ സംശയം ജനിപ്പിച്ചിട്ടുണ്ട്.

ചലച്ചിത്ര മേഖലയിലുള്ള ആരെങ്കിലും സുനിയ്ക്ക് ക്വട്ടേഷന്‍ നല്‍കിയതാണോ എന്ന കാര്യമാണ് പൊലീസ് പരിശോധിക്കുന്നത്. ആക്രമണത്തിനിടെ സുനിയെ തിരിച്ചറിഞ്ഞപ്പോള്‍ തനിയ്ക്ക് ക്വട്ടേഷന്‍ കിട്ടിയതാണെന്ന് സുനി പറഞ്ഞതായി നടി നല്‍കിയ മൊഴിയിലുണ്ട്. സംഭവം ഒരു മാസം മുമ്പേ ആസൂത്രണം ചെയ്തതാണെന്നതും പൊലീസിന് സംശയിക്കാന്‍ കാരണമായി.

അതേസമയം, ചലച്ചിത്ര മേഖലയിലുള്ള ആരെയൊക്കെയാണ് ചോദ്യം ചെയ്യാന്‍ ഉദ്ദേശിക്കുന്നതെന്ന കാര്യം പൊലീസ് പുറത്തുവിട്ടിട്ടില്ല.

സുനിയുടെ ഫോണ്‍ കോളുകള്‍ പരിശോധിച്ചതില്‍ നിന്നും ഒളിവില്‍ പോയ ശേഷവും ഇയാള്‍ രണ്ടു കാമുകിമാരുമായി നിരന്തരം ബന്ധപ്പെട്ടിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവരില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.

സംഭവസമയത്ത് സുനിയ്ക്കൊപ്പം ഉണ്ടായിരുന്ന മണികണ്ഠന്‍ തിങ്കളാഴ്ച വൈകിട്ട് പാലക്കാട്ടെ ഒളിസങ്കേതത്തില്‍ നിനന് പിടിയിലായിരുന്നു. സുനി തമിഴ്നാട്ടിലേക്ക് കടന്നെന്നാണ് ഇയാളുടെ മൊഴി. മുഖ്യപ്രതികളായ സുനിയെയും വിനീഷിനെയുമാണ് കേസില്‍ ഇനി പിടികൂടാനുള്ളത്. നാലു പ്രതികള്‍ ഇതുവരെ പിടിയിലായിട്ടുണ്ട്.

Loading...

More News