നടിയെ ആക്രമിച്ച കേസ് ; സി.ബി.ഐ. അന്വേഷണം ഇപ്പോള്‍ പരിഗണിക്കാനാകില്ലെന്ന് ഹൈക്കോടതി actress attack case actor dileep seeking cbi inquiry high court did not consider his petition

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2021 6:14 pm

Menu

Published on May 22, 2019 at 1:41 pm

നടിയെ ആക്രമിച്ച കേസ് ; സി.ബി.ഐ. അന്വേഷണം ഇപ്പോള്‍ പരിഗണിക്കാനാകില്ലെന്ന് ഹൈക്കോടതി

actress-attack-case-actor-dileep-seeking-cbi-inquiry-high-court-did-not-consider-his-petition

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി ഇപ്പോള്‍ പരിഗണിക്കാനാകില്ലെന്ന് ഹൈക്കോടതി. സുപ്രീംകോടതിയില്‍ കേസ് പരിഗണിക്കുന്നതിനാല്‍ ദിലീപിന്റെ ഹര്‍ജി സുപ്രീംകോടതി വിധിക്കുശേഷം പരിഗണിക്കാമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

സി.ബി.ഐ. അന്വേഷണം വന്നാല്‍ വിചാരണ കൂടാതെ കുറ്റവിമുക്തനാകുമെന്നായിരുന്നു ദിലീപിന്റെ അഭിഭാഷകന്റെ വാദം. പോലീസ് അന്വേഷണം തൃപ്തികരമല്ലെന്നും മാധ്യമങ്ങള്‍ ദിലീപിനെ വേട്ടയാടുകയാണെന്നും അദ്ദേഹം കേസില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. അതേസമയം, കേസില്‍ പ്രതിയല്ലെങ്കിലും ദിലീപ് ഒരു സെലിബ്രിറ്റിയായതിനാല്‍ മാധ്യമശ്രദ്ധ സ്വാഭാവികമല്ലേ എന്നായിരുന്നു കോടതിയുടെ ചോദ്യം.

നടിയെ ആക്രമിച്ച കേസ് സി.ബി.ഐ.ക്ക് വിടണമെന്ന് ആവശ്യപ്പെട്ട് ദിലീപ് നേരത്തെ നല്‍കിയ ഹര്‍ജി ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തള്ളിയിരുന്നു. ഇതോടെയാണ് സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്.

Loading...

More News