സുനി ലക്ഷ്യയിലേക്ക് വിളിക്കാന്‍ കാരണം മറ്റൊന്ന്; കാവ്യ ഒന്നുമറിയില്ലെന്ന് പോലീസ്

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 28, 2018 2:48 am

Menu

Published on September 13, 2017 at 10:10 am

സുനി ലക്ഷ്യയിലേക്ക് വിളിക്കാന്‍ കാരണം മറ്റൊന്ന്; കാവ്യ ഒന്നുമറിയില്ലെന്ന് പോലീസ്

actress-attack-case-no-proof-against-kavya

നടി ആക്രമിക്കപ്പെട്ട കേസ് അന്വേഷണം അവസാനഘട്ടത്തിലേക്ക് നീങ്ങുമ്പോൾ പൊലീസിന് ചില കാര്യങ്ങൾ കൂടി വ്യക്തമായി. കേസിൽ ദിലീപിൻറെ ഭാര്യ കാവ്യ മാധവന് പങ്കുണ്ടെന്ന് തെളിയിക്കുന്ന യാതൊരു വിവരങ്ങളും ഇതുവരെ പോലീസിന് ലഭിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. നടിയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ കൊടുത്തത് ദിലീപാണെന്നും മറ്റാര്‍ക്കും സംഭവത്തില്‍ പങ്കില്ല എന്നുമാണ് മംഗളം റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. കേസില്‍ പോലീസ് ദിലീപിൻറെ സുഹൃത്തും സംവിധായകനുമായ നാദിര്‍ഷയെ ചോദ്യം ചെയ്യാനുള്ള ഒരുക്കത്തിലാണ്. പ്രധാന പ്രതി പള്‍സര്‍ സുനിയാണ് കേസിൽ ആദ്യം തന്നെ പൊലീസിൻറെ പിടിയിലായത്. കേസിൽ ഒരു മാഡത്തിന് പങ്കുണ്ടെന്ന് സുനി പറഞ്ഞിരുന്നു. പിന്നീട് ആ മാഡം കാവ്യ മാധവൻ ആണെന്നും സുനി പറഞ്ഞു.

എന്നാല്‍ സുനി കാവ്യയുമായി ബന്ധപ്പെട്ടുവെന്നതിന് യാതൊരു തെളിവും ഇതുവരെ ലഭിച്ചിട്ടില്ല. ദിലീപിനെ വിളിക്കാന്‍ പള്‍സര്‍ സുനി പലതവണ ശ്രമിച്ചിരുന്നതായും ദിലീപിനെ കിട്ടാതെ വന്നപ്പോഴാണ് നാദിര്‍ഷയെ വിളിച്ചതെന്നും പോലീസ് കണ്ടെത്തി. കാവ്യാമാധവനെ നേരത്തെ പോലീസ് ചോദ്യം ചെയ്തപ്പോൾ പള്‍സര്‍ സുനിയെ അറിയില്ലെന്നാണ് കാവ്യ അന്ന് പറഞ്ഞത്. എന്നാല്‍ ഇതിന് വിരുദ്ധമായ പല തെളിവുകളും പോലീസിന് ലഭിച്ചു. ദിലീപ് അറസ്റ്റിലായതോടെ കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കേണ്ടെന്ന് കരുതിയാണ് കാവ്യ സുനിയെ അറിയില്ലെന്ന് മൊഴി നല്‍കിയത് എന്നാണ് പോലീസ് നിഗമനം. ഇതിനിടെയാണ് കാവ്യയുടെ വില്ലയില്‍ സുനി എത്തിയിരുന്നതായി പൊലീസിന് വിവരം ലഭിച്ചത്. അവിടെയുള്ള സന്ദര്‍ശക രജിസ്റ്ററില്‍ പേരും ഫോണ്‍ നമ്പറും രേഖപ്പെടുത്തിയെന്നും സുനി പറഞ്ഞിരുന്നു. എന്നാൽ അന്വേഷണത്തിൽ വില്ലയിലെ സന്ദര്‍ശക രജിസ്റ്റര്‍ ദുരൂഹ സാഹചര്യത്തില്‍ നശിച്ചതായാണ് കണ്ടെത്തിയത്.

ഇന്ന് അവസാന ശ്രമത്തിന്റെ ഭാഗമായി ദിലീപിന്റെ ഹര്‍ജി ഹൈക്കോടതിയിലെത്തും. അറുപത് ദിവസമായി ദിലീപ് ആലുവ ജയിലിൽ കഴിയുകയാണ്. ഇത്തവണ കൂടി ജാമ്യാപേക്ഷ തള്ളിയാല്‍ ഇനി ദിലീപിന് പുറത്തിറങ്ങാന്‍ സാധിക്കില്ല. നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്ന് ഹൈക്കോടതി വിധി പറഞ്ഞ ശേഷമായിരിക്കും പോലീസ് കടുത്ത നീക്കത്തിന് തയ്യാറാവുക. നേരത്തെ ജാമ്യാപേക്ഷ പരിഗണിച്ചിരുന്ന ജസ്റ്റിസ് സുനില്‍ തോമസിന്റെ ബെഞ്ചില്‍ തന്നെയാകും പുതിയ ഹര്‍ജിയും സമര്‍പ്പിക്കുക. കാവ്യാമാധവനെ ഒരിക്കല്‍ കൂടി പോലീസ് ചോദ്യം ചെയ്യുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാല്‍ പോലീസ് തുടര്‍നടപടികള്‍ ഒന്നും ഉണ്ടായിട്ടില്ല.ഇനി കാവ്യയെ ചോദ്യം ചെയ്യുകയാണെങ്കില്‍ അത് വീട്ടിലെത്തിയിട്ടാകും. മുമ്പ് ചോദ്യം ചെയ്യലിന് പോലീസ് ക്ലബ്ബിലേക്ക് വിളിച്ചപ്പോൾ കാവ്യ മാധ്യമങ്ങള്‍ വളയുമെന്ന ആശങ്കയാൽ തടസ്സം പറഞ്ഞിരുന്നു.

Loading...

More News