മഞ്ജുവിനൊപ്പം കേസില്‍ സാക്ഷികളാക്കാന്‍ തേടുന്നത് ദിലീപ് വേദനിപ്പിച്ചവരെ; മൂന്ന് വിവാഹം കഴിച്ചത് തിരിച്ചടിയായേക്കും

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 17, 2018 2:35 pm

Menu

Published on October 6, 2017 at 12:52 pm

മഞ്ജുവിനൊപ്പം കേസില്‍ സാക്ഷികളാക്കാന്‍ തേടുന്നത് ദിലീപ് വേദനിപ്പിച്ചവരെ; മൂന്ന് വിവാഹം കഴിച്ചത് തിരിച്ചടിയായേക്കും

actress-attack-case-police-with-strong-witnesses-against-dileep

കൊച്ചി: നടിയെ ആക്രമിച്ച സംഭകേസില്‍ നടന്‍ ദിലീപില്‍ നിന്നു ദുരനുഭവമുണ്ടായ കൂടുതല്‍പേരെ സാക്ഷികളാക്കി കുറ്റപത്രം തയാറാക്കാന്‍ പൊലീസിന്റെ നീക്കം. സാക്ഷികളുടെ കാര്യത്തിലും കുറ്റപത്രം തയ്യാറാക്കുന്നതിലും കരുതലോടെ മാത്രമേ തീരുമാനമെടുക്കൂ എന്നാണ് പൊലീസ് നല്‍കുന്ന സൂചന.

ദിലീപിന്റെ വ്യക്തിപരവും തൊഴില്‍പരവുമായ വീഴ്ചകളും ആക്ഷേപങ്ങളും കുറ്റപത്രത്തിലുണ്ടാകും. മുന്‍ഭാര്യ മഞ്ജു വാര്യരെ വിവാഹം കഴിക്കും മുമ്പ് ദിലീപ് ബന്ധുവായ യുവതിയെ വിവാഹം കഴിച്ച കാര്യം അതിനിര്‍ണ്ണായകമാകും.

കൂടാതെ ഗൂഢാലോചനക്കേസില്‍ സാക്ഷിമൊഴികളില്‍ പലതും ദിലീപിന്റെ ക്രിമിനല്‍ സ്വഭാവം വിവരിക്കുന്നവയാണ്. ഇതുതന്നെയാണ് അന്വേഷണസംഘത്തിന്റെ ലക്ഷ്യവും. അതുകൊണ്ട് തന്നെ ദിലീപിന്റെ ആദ്യ വിവാഹം നിര്‍ണ്ണായകമാകും.

ദിലീപില്‍ നിന്നു ദുരനുഭവമുണ്ടായിട്ടുള്ളവരെ കണ്ടെത്തി സാക്ഷിയാക്കാനുള്ള നീക്കത്തിലാണു പൊലീസ്. നടിയെ ആക്രമിച്ച കേസിലെ ആദ്യകുറ്റപത്രത്തില്‍ 167 ഓളം സാക്ഷികളുണ്ട്. ദിലീപ് ഉള്‍പ്പെട്ട ഗൂഢാലോചന സംബന്ധിച്ച രണ്ടാമത്തെ കേസില്‍ 300 സാക്ഷികളുണ്ടാവുമെന്നാണു വിവരം.

അനൂപ് ചന്ദ്രന്‍, ബൈജു കൊട്ടാരക്കര, ലിബര്‍ട്ടി ബഷീര്‍ തുടങ്ങിയവര്‍ ദിലീപില്‍നിന്നു തങ്ങള്‍ക്കുണ്ടായ ദുരനുഭവങ്ങള്‍ മൊഴിയായി നല്‍കിയിട്ടുണ്ട്. കൂടാതെ നാലു യുവ നടിമാര്‍ ദിലീപിനെതിരെ സെക്ഷന്‍ 164 പ്രകാരമുള്ള രഹസ്യമൊഴി നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

കേസില്‍ സൈബര്‍ ഫോറന്‍സിക് പരിശോധനാ ഫലവും മെറ്റീരിയലുകളുടെ ഫോറന്‍സിക് ഫലവും കൂടി എത്തിയ ശേഷം കുറ്റപത്രം കൊടുത്താല്‍ മതിയെന്നാണ് ഡി.ജി.പിയുടെ നിര്‍ദ്ദേശം. ഇതിന് മുമ്പ് സാക്ഷികളുടെ കാര്യത്തില്‍ അന്തിമ തീരുമാനമാകും. മഞ്ജു വാര്യര്‍ സാക്ഷിപ്പട്ടികയില്‍ ഉണ്ടാകുമെന്നാണ് സൂചന.

മാത്രമല്ല ദിലീപിന്റെ ആദ്യ വിവാഹത്തിന് സാക്ഷികളായവരെ പൊലീസ് ഫോണില്‍ വിളിച്ച് മൊഴിയെടുക്കുകയും ചെയ്തിട്ടുണ്ട്. അകന്ന ബന്ധുവായ യുവതിയെ ദേശം രജിസ്റ്റര്‍ ഓഫീസില്‍ വച്ചാണ് വിവാഹം ചെയ്തത്. പിന്നീട് സിനിമയിലെത്തി മഞ്ജുവുമായി അടുക്കുകയും വിവാഹത്തിലേക്കും എത്തുമെന്ന് ഉറപ്പായതോടെ ഈ യുവതിയെ ഒഴിവാക്കുകയായിരുന്നു. അടുത്ത ബന്ധുക്കള്‍ ഇടപെട്ട് മധ്യസ്ഥ ശ്രമം നടത്തിയാണ് യുവതിയെ ഈ ബന്ധത്തില്‍ നിന്നും പിന്തിരിച്ചത്. ഇതെല്ലാം അതീവ രഹസ്യമായാണു നടന്നത്. ദിലീപും ഈ യുവതിയും തമ്മില്‍ വിവാഹമോചനം നടന്നിട്ടില്ല എന്നും സൂചനയുണ്ട്.

ഗൂഢാലോചനക്കേസില്‍ സാക്ഷിമൊഴികള്‍ക്കു പ്രസക്തി കുറവാണെങ്കിലും പ്രതി ക്രിമിനല്‍ സ്വഭാവമുള്ളയാളാണെന്നു തെളിയിക്കാനാണ് ഇവ ശേഖരിക്കുന്നത്. കേസില്‍ ഏഴാം പ്രതിയായ ചാര്‍ളിയാണ് സംഭവം ദിലീപിന്റെ ക്വട്ടേഷനാണെന്ന് സുനില്‍കുമാര്‍ തന്നോട് വെളിപ്പെടുത്തിയതായി കോടതിയില്‍ രഹസ്യമൊഴി നല്‍കിയത്. കേസില്‍ ചാര്‍ളി മാപ്പുസാക്ഷിയാകും. നടിയുടെ ദൃശ്യങ്ങള്‍ തന്നെ പ്രതികള്‍ ഫോണില്‍ കാണിച്ചിരുന്നുവെന്നും ചാര്‍ളി കോടതിയില്‍ പറഞ്ഞു.

Loading...

More News