നമ്മളിങ്ങനെ കിടക്കും, കാശുള്ളവന്‍ രക്ഷപ്പെടുമെന്ന് പള്‍സര്‍ സുനി

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

October 19, 2018 2:27 am

Menu

Published on February 7, 2018 at 2:52 pm

നമ്മളിങ്ങനെ കിടക്കും, കാശുള്ളവന്‍ രക്ഷപ്പെടുമെന്ന് പള്‍സര്‍ സുനി

actress-attack-case-pulsar-sunil-kumar-comment

അങ്കമാലി: കാശുള്ളവന്‍ രക്ഷപ്പെടുമെന്ന് കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെന്ന സുനില്‍കുമാര്‍. ഇന്ന് അങ്കമാലി ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയില്‍ ഹാജരാക്കി പുറത്തിറങ്ങുമ്പോള്‍ മാധ്യമങ്ങളോടാണ് സുനി ഇക്കാര്യം പറഞ്ഞത്.

ഇപ്പോത്തന്നെ കണ്ടില്ലേ ആരും വരുന്നുപോലുമില്ല, നമ്മളിങ്ങനെ കിടക്കാന്ന് ഉള്ളതേയുള്ളൂ. കാശുള്ളവന്‍ രക്ഷപ്പെടുമെന്നാണ് തോന്നണെ എന്നായിരുന്നു കോടതിയില്‍ നിന്നും പുറത്തേക്ക് വരുമ്പോള്‍ പള്‍സര്‍ സുനി മാധ്യമങ്ങളോട് പറഞ്ഞത്.

കേസ് വിചാരണയ്ക്കായി സെഷന്‍സ് കോടതിയിലേക്ക് മാറ്റുന്നതിന് മുന്‍പായി കേസിലെ എല്ലാ പ്രതികളും കോടതിയില്‍ ഹാജരാകണമെന്ന് അങ്കമാലി ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി നിര്‍ദേശിച്ചിരുന്നു. മുഖ്യപ്രതി പള്‍സര്‍ സുനിയടക്കം എട്ടു പ്രതികളാണു കേസ് കേള്‍ക്കുന്നതിനായി കോടതിയില്‍ എത്തിയിരുന്നത്. എന്നാല്‍, ദിലീപ് ഇതുവരെ കോടതിയില്‍ ഹാജരായിരുന്നില്ല. ഇക്കാര്യം സൂചിപ്പിച്ചായിരുന്നു സുനിയുടെ പ്രതികരണം.

അതേസമയം, നടി ആക്രമിക്കപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി. ദൃശ്യങ്ങള്‍ ദിലീപിനു നല്‍കിയാല്‍ പുറത്തുപോകാനും നടിയെ അപകീര്‍ത്തിപ്പെടുത്താനും സാധ്യതയുണ്ടെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണു കോടതിയുടെ ഉത്തരവ്. നടിയുമായി വാഹനം സഞ്ചരിച്ചയിടങ്ങളിലെ ആറു സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള തെളിവുകള്‍ കഴിഞ്ഞ ദിവസം ദിലീപിന് നല്‍കിയിരുന്നു.

Loading...

More News