ജയിലില്‍ പള്‍സര്‍ സുനിക്കു സ്‌പെഷല്‍ മീന്‍കറി; തൊണ്ടിയോടെ സഹതടവുകാരന്‍ പിടിയില്‍

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

February 19, 2018 9:31 am

Menu

Published on February 12, 2018 at 11:10 am

ജയിലില്‍ പള്‍സര്‍ സുനിക്കു സ്‌പെഷല്‍ മീന്‍കറി; തൊണ്ടിയോടെ സഹതടവുകാരന്‍ പിടിയില്‍

actress-attack-case-special-food-for-pulsor-suni-in-viyyoor-jail

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന മുഖ്യപ്രതി പള്‍സര്‍ സുനിക്ക് ജയില്‍ ഉദ്യോഗസ്ഥരുടെ മീന്‍കറി അടിച്ചുമാറ്റി നല്‍കാന്‍ ശ്രമിച്ച സഹതടവുകാരല്‍ കയ്യോടെ പിടിയില്‍. സുനിക്ക് ജയിലില്‍ വഴിവിട്ട സഹായങ്ങള്‍ ലഭിക്കുന്നുവെന്ന ആരോപണം ശരിവെയ്ക്കുന്നതാണ് പുതിയ സംഭവം. ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്ന അതേ സൗകര്യങ്ങള്‍ ജയിലില്‍ പള്‍സര്‍ സുനിക്കും ലഭ്യമാക്കുന്നുണ്ടെന്നാണ് വിവരം.

പള്‍സര്‍ സുനിക്ക് പിന്‍വാതിലിലൂടെയാണ് ജയില്‍ അടുക്കളയിലെ സ്‌പെഷല്‍ വിഭവങ്ങള്‍ ലഭിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. അടുക്കളയ്ക്കു ചേര്‍ന്നുള്ള സെല്ലില്‍ കഴിയുന്ന സുനിക്ക് പതിവായി സ്‌പെഷല്‍ വിഭവങ്ങള്‍ ആരുമറിയാതെ നല്‍കിയിരുന്ന തടവുകാരനെയാണു ജയില്‍ അധികൃതര്‍ പിടികൂടിയത്.

ഉദ്യോഗസ്ഥര്‍ക്കു വേണ്ടി തയാറാക്കിയ മീന്‍കറി അഴികള്‍ക്കിടയിലൂടെ കൈമാറാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാള്‍ പിടിയിലാകുന്നത്. അടുക്കളയുടെ ചുമതലയുണ്ടായിരുന്ന ഇയാളെ സംഭവത്തിനു പിന്നാലെ ചുമതലയില്‍ നിന്നു നീക്കി.

വിയ്യൂര്‍ ജില്ലാ ജയിലില്‍ കഴിയുന്ന സുനിക്ക് വഴിവിട്ട സഹായങ്ങള്‍ കിട്ടുന്നുണ്ടെന്ന ആക്ഷേപം നിലനില്‍ക്കുമ്പോഴാണ് പുതിയ സംഭവം. ഹഷീഷ് കടത്തുകേസിലെ പ്രതിയാണ് പിടിയിലായ തടവുകാരന്‍. കേസില്‍ ഇയാള്‍ക്കു വേണ്ടി സുനിയുടെ അഭിഭാഷകന്റെ സുഹൃത്താണ് ഹാജരാകുന്നതെന്നാണു വിവരം.

ഒരു മാസം മുന്‍പ് രണ്ടുപേരുടെയും അഭിഭാഷകര്‍ ജയിലിലെത്തി ഒരു മണിക്കൂറിലേറെ ഇവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനായി സ്ഥിരം കൂടിക്കാഴ്ചാ സ്ഥലം ഒഴിവാക്കി, ഓഫീസ് മുറിയില്‍ ചില ഉദ്യോഗസ്ഥര്‍ ഇതിനായി സൗകര്യമൊരുക്കിയെന്നും ആരോപണമുണ്ട്.

ഇതിനു പിന്നാലെയാണ് സുനിക്കു ജയിലില്‍ പ്രത്യേക സൗകര്യങ്ങള്‍ ജയിലില്‍ ലഭിച്ചു തുടങ്ങിയതെന്നാണ് ഉദ്യോഗസ്ഥരില്‍ ഒരാള്‍ നല്‍കുന്ന വിവരം.

തടവുകാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ജയിലില്‍ ഒരേ അടുക്കളയിലാണു ഭക്ഷണം പാകംചെയ്യുന്നതെങ്കിലും പാചകരീതി ഒന്നല്ല. തടവുകാര്‍ക്ക് കറി വേറെയും മീന്‍ വേറെയുമായിട്ടാണ് നല്‍കുക. മീന്‍ കഷ്ണത്തിന്റെ എണ്ണം തെറ്റാതിരിക്കാനും ഉടഞ്ഞുപോയെന്നു തടവുകാര്‍ പരാതിപ്പെടാതിരിക്കാനുമാണ് ഈ രീതിയെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. രണ്ടായി കൊടുക്കുന്നതിനാല്‍ തന്നെ മീന്‍കറിക്കു വലിയ രുചിയുണ്ടാകില്ല.

എന്നാല്‍, ഉദ്യോഗസ്ഥര്‍ക്കു വേണ്ടി മീന്‍കറിയുള്‍പ്പെടെ എല്ലാ വിഭവങ്ങളുമുണ്ടാക്കുന്നത് രുചികരമായ രീതിയിലാണ്. ഈ വിഭവങ്ങളാണു സുനിക്ക് നല്‍കിയിരുന്നത്. ചില ഉദ്യോഗസ്ഥരുടെ സഹായത്തോടെ അടുക്കളയുടെ തൊട്ടുപിന്നിലുള്ള സെല്‍ തന്നെ സുനി സംഘടി പ്പിക്കുകയും ചെയ്തിരുന്നുവെന്നും പറയുന്നു.

തടവുകാര്‍ക്കു സൗകര്യങ്ങള്‍ നല്‍കുന്നതു സംബന്ധിച്ചു വിയ്യൂര്‍ ജയിലില്‍ ഉദ്യോഗസ്ഥര്‍ തമ്മില്‍ തര്‍ക്കവും വാക്കേറ്റവും പതിവാണ്. ഇതിന്റെ ഫലമായാണു സുനിക്കു സ്‌പെഷല്‍ വിഭവങ്ങള്‍ നല്‍കിയ തടവുകാരനെ പിടികൂടിയത്. കാക്കനാട് ജയിലില്‍ കഴിഞ്ഞിരുന്ന സുനിയെ സുരക്ഷാ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് വിയ്യൂരിലേക്ക് മാറ്റിയത്.

Loading...

More News