ആ ക്വട്ടേഷന്‍ ഒരു സ്ത്രീയുടേത്; വെളിപ്പെടുത്തലുകളുമായി ഭാവന

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 23, 2018 5:57 am

Menu

Published on April 17, 2017 at 10:52 am

ആ ക്വട്ടേഷന്‍ ഒരു സ്ത്രീയുടേത്; വെളിപ്പെടുത്തലുകളുമായി ഭാവന

actress-bhavana-reveals-what-happened-on-that-night

കൊച്ചി: നടി ഭാവന ആക്രമിക്കപ്പെട്ട സംഭവം മലയാളികള്‍ ഏറെ ഞെട്ടലോടെ കേട്ട സംഭവമായിരുന്നു. ഇതിനെ ചുറ്റിപ്പറ്റി പല കോലാഹലങ്ങളും ആരോപണങ്ങളും നിലനില്‍ക്കെ അന്ന് രാത്രി നടന്നതെന്തെന്ന് വ്യക്തമാക്കി ഭാവന തന്നെ രംഗത്തെത്തി.

സ്ത്രീ പ്രസിദ്ധീകരണമായ വനിതയ്ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് ഭാവന ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. അവിചാരിതമായ സാഹചര്യങ്ങളില്‍ ഏതു പെണ്‍കുട്ടിയും അകപ്പെട്ടേക്കാമെന്നു പറഞ്ഞ ഭാവന, മനഃസാന്നിധ്യവും ആത്മവിശ്വാസവും ആ സമയത്തു കൈവിടരുതെന്നും പതറരുതെന്നും ഓര്‍മ്മിപ്പിച്ചു.

ആ ദിവസത്തെ അവസ്ഥയെ താന്‍ എങ്ങനെ നേരിട്ടു എന്നു പറയുന്നതു ഒരുപാടു പെണ്‍കുട്ടികള്‍ക്കു പ്രയോജനപ്പെട്ടേക്കാം എന്നതുകൊണ്ടാണണ് താന്‍ ഇക്കാര്യങ്ങള്‍ പറയുന്നതെന്നും അവര്‍ വ്യക്തമാക്കി.

തൃശൂരിലെ വീട്ടില്‍ നിന്ന് കൊച്ചിയിലേക്ക് സന്ധ്യ കഴിഞ്ഞാണ് താന്‍ പുറപ്പെട്ടത്. സമയം നോക്കി ചെയ്യാവുന്ന ജോലിയല്ല സിനിമാ അഭിനയം എന്ന് എല്ലാവര്‍ക്കും അറിയാം. മാത്രമല്ല എന്നെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി രാത്രിയും പകലുമൊക്കെ യാത്ര ചെയ്യുകയാണ്. ഇതുവരെ ഒരു പ്രശ്‌നവും ഉണ്ടായിട്ടില്ല.

അതിനിടയിലാണ് പിന്നാലെ വന്ന കാറ്ററിങ് വാന്‍ ഞാന്‍ സഞ്ചരിച്ച വാഹനത്തില്‍ ഇടിക്കുന്നതും എന്റെ ഡ്രൈവറും വാനിലുള്ളവരുമായി ചില വാക്കുതര്‍ക്കം ഉണ്ടാകുന്നതും. പെട്ടെന്ന് രണ്ടു പേര്‍ പിന്‍സീറ്റില്‍ എന്റെ ഇരുവശവുമായി കയറി. എന്റെ കയ്യില്‍ ബലമായി പിടിച്ചു. മൊബൈല്‍ ഫോണ്‍ പിടിച്ചു വാങ്ങി.

ഒരു പരിചയവും ഇല്ലാത്ത ആള്‍ക്കാരാണു വണ്ടിയില്‍ തനിക്കിരുവശവും ഇരിക്കുന്നതെന്നു പറഞ്ഞ ഭാവന ആദ്യത്തെ അഞ്ചുമിനിറ്റ് എന്താണു സംഭവിച്ചത് എന്നു പറയാന്‍ പോലും ഇപ്പോഴും വാക്കുകളില്ലെന്നും കൂട്ടിച്ചേര്‍ത്തു.

എനിക്കു തന്നെ എന്റെ മാനസികാവസ്ഥ നിയന്ത്രിക്കാന്‍ കഴിയാതെ വന്നു. ശരീരം വല്ലാതെ തണുത്തു. പിന്നെയാണ് ഞാന്‍ യാഥാര്‍ഥ്യബോധം വീണ്ടെടുത്തത്.

കാറ്ററിങ് വാന്‍ അപ്പോഴും പിന്നാലെയുണ്ട്. ഇടയ്ക്ക് ഡ്രൈവറോടു പറഞ്ഞ് കാര്‍ നിര്‍ത്തിക്കുന്നു, ചിലര്‍ ഇറങ്ങുന്നു, മറ്റു ചിലര്‍ കയറുന്നു. അതോടെ തനിക്ക് എന്തോ ചില പിശകുകള്‍ തോന്നിത്തുടങ്ങി. ഒരു അപകടം അടുത്തെത്തിയതു പോലെ.

ഞാന്‍ പയ്യെപ്പയ്യെ മന:സാന്നിധ്യം വീണ്ടെടുത്തു. പിന്നാലെയുള്ള കാറ്ററിങ് വാനിന്റെ നമ്പര്‍ ഞാന്‍ നോക്കി മനസ്സില്‍ ഉരുവിട്ട് കാണാതെ പഠിക്കാന്‍ തുടങ്ങി. ഒപ്പം കയറിയിരിക്കുന്നവരുടെ ഓരോ മാനറിസങ്ങളും ലക്ഷണങ്ങളും സൂക്ഷിച്ചു മനസ്സിലാക്കി.

കാര്‍ നിര്‍ത്തുന്നത് എവിടെയാണന്നു തിരിച്ചറിയാന്‍ ചുറ്റുമുള്ള സൈന്‍ബോര്‍ഡുകളും മറ്റു കാര്യങ്ങളും നോക്കി മനസ്സില്‍ ഉറപ്പിച്ചു. ഒപ്പമുള്ളവര്‍ക്ക് ഒരു സംശയവും തോന്നാത്ത രീതിയിലാണ് ഞാന്‍ ഇതൊക്കെ ചെയ്തത്.

ഇതിനിടയില്‍ പ്രധാനവില്ലനും കാറില്‍ കയറി. ഹണീ ബി ടുവിന്റെ ഷൂട്ടിങിന് ഗോവയില്‍ പോയപ്പോള്‍ എയര്‍പോര്‍ട്ടില്‍ തന്നെ വിളിക്കാന്‍ വന്നത് ഇയാളായിരുന്നു. അങ്ങനെ പരിചയമുണ്ട്. അയാളാണ് കാറില്‍വച്ച്, ഇത് എനിക്കെതിരെയുള്ള ക്വട്ടേഷനാണെന്നും അതു തന്നത് ഒരു സ്ത്രീയാണെന്നും പറയുന്നത്. ഞങ്ങള്‍ക്ക് നിന്റെ വിഡിയോ എടുക്കണം. ബാക്കി ഡീല്‍ ഒക്കെ അവര്‍ സംസാരിച്ചിച്ചോളും എന്നും പറഞ്ഞു.

വിഡിയോ എടുക്കാന്‍ സമ്മതിച്ചില്ലെങ്കില്‍ ഒരു ഫ്‌ളാറ്റില്‍ കൊണ്ടുപോകും. അവിടെ അഞ്ചുപേര്‍ കാത്തിരിക്കുകയാണ്. മയക്കുമരുന്നു കുത്തിവച്ച ശേഷം ബലാത്സംഗം ചെയ്യും. അതു വിഡിയോയില്‍ പകര്‍ത്തും. പിന്നെ എന്തൊക്കെ സംഭവിക്കുമെന്ന് പറയാന്‍ പറ്റില്ലെന്നും പറഞ്ഞു.

ഇതിനിടെ അവന്‍ എന്നെ പല രീതിയിലും ഉപദ്രവിക്കുന്നുണ്ടായിരുന്നു. ഒരുപാട് സംഭവവികാസങ്ങള്‍ ആ വണ്ടിക്കുള്ളില്‍ നടന്നു. ശരിക്കും നിസ്സഹായയാകുക എന്നു പറയില്ലേ അതായിരുന്നു തന്റെ അവസ്ഥയെന്നും ഭാവന പറഞ്ഞു.

തനിക്കൊന്നേ പെണ്‍കുട്ടികളോടു പറയാനുള്ളൂ. ചതിക്കുഴികളില്‍ പെടുമ്പോള്‍ നിങ്ങള്‍ തളരരുത്, പതറരുത്, കൂടുതല്‍ ജാഗരൂകരാകണം, ഭവന പറഞ്ഞു.

Loading...

More News