കേസില്‍ നിന്ന് പിന്‍മാറില്ല; നടിയുടെ സഹോദരൻ

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

September 20, 2017 7:44 am

Menu

Published on September 14, 2017 at 4:54 pm

കേസില്‍ നിന്ന് പിന്‍മാറില്ല; നടിയുടെ സഹോദരൻ

actress-brother-responding-rumours-abduction-case

കേസിൽ നിന്നും ഒരിക്കലും പിന്മാറില്ല എന്നും കേരള പോലീസിന്റെ അന്വേഷണത്തിൽ പൂർണ സംതൃപ്തരാണ് എന്നും ആക്രമിക്കപ്പെട്ട നടിയുടെ സഹോദരൻ. കേസുമായി ബന്ധപ്പെട്ട് നടൻ ദിലീപ് അറസ്റ്റിലായി റിമാൻഡിൽ കഴിയുമ്പോൾ ഇതിനെതിരെ ഒരുപാട് പേര് രംഗത്ത് വന്നിരുന്നു. ഒപ്പം പൊലീസിൻെറ അന്വേഷണം ശരിയായ ദിശയിലല്ല നടക്കുന്നതെന്നും വാദമുണ്ടായിരുന്നു.

അതുപോലെ കേസിൽ നിന്നും പിന്മാറുമോ എന്നും ചിലർ ചോദിക്കുകയുണ്ടായിരുന്നു. ഒപ്പം കേസ് സിബിഐക്ക് വിടുമോയെന്നും അവര്‍ ചോദിച്ചിരുന്നു. ഇത്തരം ചോദ്യങ്ങൾക്കെല്ലാം മറുപടിയായാണ് നടിയുടെ കസിനായ ഇദ്ദേഹം ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടത്.

ഫെയ്സ്ബുക്ക് പോസ്റ്റ് വായിക്കാം

‘സുഹൃത്തുക്കളേ …

ഇന്നത്തെ സാഹചര്യത്തില്‍ പ്രത്യക്ഷമായും പരോക്ഷമായും നിരവധിപേരുടെ ചോദ്യങ്ങളും കണ്ടെത്തലുകളും ആകുലതകളും ഞങ്ങളിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്. അതില്‍ ആദ്യത്തേത് ഈ കേസില്‍ നിന്നും പിന്മാറുമോ എന്നുള്ളതാണ്. ഇതുനുത്തരം ഞാന്‍ മുന്‍പേ പറഞ്ഞത് തന്നെയാണ്. പിന്മാറാനായിരുന്നെങ്കില്‍ ഒരിക്കലും മുന്നോട്ടു വരുമായിരുന്നില്ല.

മറ്റൊന്ന് കേസിന്റെ ഗതിവിഗതികളില്‍ ഇപ്പോള്‍ സംതൃപ്തരാണോ അതോ അന്വേഷണം സിബിഐ ക്ക് വിടുന്നുണ്ടോ എന്നതാണ്. കേരള മുഖ്യമന്ത്രിയുടെ നീതിയുക്തവും ധീരവുമായ നിലപാടിലും കേരള പോലീസിന്റെ ഇതുവരെയുള്ള സത്യസന്ധമായ അന്വേഷണത്തിലും ഞങ്ങള്‍ പരിപൂര്‍ണ്ണ സംതൃപതരാണ്.

അന്വേഷണം അതിന്റെ കൃത്യമായ വഴികളിലൂടെ തന്നെയാണ് പോയ്ക്കൊണ്ടിരിക്കുന്നത് എന്ന് ഞങ്ങള്‍ ഉറച്ചു വിശ്വസിക്കുന്നു. അതുകൊണ്ട് തന്നെ കേരള പോലീസില്‍ നിന്നും അന്വേഷണം സിബിഐ യിലേക്ക് മാറ്റുന്നതിന് ഞങ്ങള്‍ ആഗ്രഹിക്കുന്നുമില്ല, അതിന് തയ്യാറുമല്ല. ഞാന്‍ നേരില്‍ അറിയുന്നതും അറിയാത്തതുമായ നിങ്ങള്‍ സുഹൃത്തുക്കളാണ് എന്റെയും എന്റെ കുടുംബത്തിന്റേയും പിന്‍ബലം. നീതിയ്ക്കു വേണ്ടിയുള്ള ഈ പോരാട്ടത്തില്‍ ഞങ്ങളുടെ കൂടെ എന്നുമുണ്ടായിരിക്കണം.’

ഇവിടെ കാണുന്ന അഭിപ്രായങ്ങൾ "നിർഭയം" ന്റേതാവണമെന്നില്ല! അഭിപ്രായം അറിയിക്കുന്നവർ അശ്ലീലവും അസഭ്യവും അപകീര്ത്തികരവും നിയമവിരുദ്ധവുമായ പരാമര്ശങ്ങള് ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങള് സൈബര് നിയമപ്രകാരം ശിക്ഷാര്ഹമാണ്. വ്യക്തിപരമായ അധിക്ഷേപങ്ങള് പാടില്ല..!

Loading...

More News