അഭിമുഖത്തിനിടെ അവതാരകന് നേരെ പൊട്ടിത്തെറിച്ച് ഗൗതമി ഇറങ്ങിപ്പോയി

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 27, 2017 8:33 pm

Menu

Published on January 11, 2017 at 2:02 pm

അഭിമുഖത്തിനിടെ അവതാരകന് നേരെ പൊട്ടിത്തെറിച്ച് ഗൗതമി ഇറങ്ങിപ്പോയി

actress-gauthami-angry-over-rj-and-first-time-in-life-im-walking-out-of-an-interview

ഒരു അഭിമുഖത്തിനിടെ അവതാരകന്റെ ചോദ്യം കേട്ട് നടി ഗൗതമി അഭിമുഖം മതിയാക്കി ഇറങ്ങിപ്പോയി. ഒരു റേഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തിനിടെയാണ് സംഭവം.

അന്തരിച്ച മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുമായി ബന്ധപ്പെട്ട ചോദ്യമാണ് ഗൗതമിയെ രോഷാകുലയാക്കിയത്. ജയലളിതയുടെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിയ്ക്ക് കത്തയച്ചത് പബ്ലിസിറ്റിയ്ക്ക് വേണ്ടിയല്ലേ എന്ന ചോദ്യമാണ് അവരെ ചൊടിപ്പിച്ചത്. തുടര്‍ന്ന് അവതാരകന്റെ നേരെ പൊട്ടിത്തെറിച്ച ശേഷം അഭിമുഖം മതിയാക്കി ഇറങ്ങിപ്പോവുകയായിരുന്നു.

സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കൂടാതെ ഇയിടെ ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങളെ കുറിച്ചും അവതാരകന്‍ ചോദിച്ചിരുന്നു.

തന്റെ ജീവിതത്തില്‍ ആദ്യമായാണ് ഇത്തരത്തില്‍ ഒരു സംഭവമുണ്ടാവുന്നതെന്നും ഇത്തരത്തില്‍ ഇറങ്ങി പോകുന്നതെന്നും ഗൗതമി പ്രതികരിച്ചു.

Loading...

ഇവിടെ കാണുന്ന അഭിപ്രായങ്ങൾ "നിർഭയം" ന്റേതാവണമെന്നില്ല! അഭിപ്രായം അറിയിക്കുന്നവർ അശ്ലീലവും അസഭ്യവും അപകീര്ത്തികരവും നിയമവിരുദ്ധവുമായ പരാമര്ശങ്ങള് ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങള് സൈബര് നിയമപ്രകാരം ശിക്ഷാര്ഹമാണ്. വ്യക്തിപരമായ അധിക്ഷേപങ്ങള് പാടില്ല..!

More News