ബെഡ് വിത്ത് ആക്ടിങ് എന്നറിയപ്പെടുന്ന ഒരു പാക്കേജ് മലയാള സിനിമയിലുണ്ടെന്ന് നടി ഹിമ ശങ്കര്‍

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 22, 2018 2:48 am

Menu

Published on August 10, 2017 at 4:31 pm

ബെഡ് വിത്ത് ആക്ടിങ് എന്നറിയപ്പെടുന്ന ഒരു പാക്കേജ് മലയാള സിനിമയിലുണ്ടെന്ന് നടി ഹിമ ശങ്കര്‍

actress-hima-sankar-says-bed-with-acting-package-in-malayalam-cinema

കൊച്ചി: ബെഡ് വിത്ത് ആക്ടിങ് എന്നറിയപ്പെടുന്ന പാക്കേജ് സംവിധാനം മലയാള സിനിമയിലുണ്ടെന്നു ചലച്ചിത്ര-നാടക നടി ഹിമ ശങ്കര്‍.

താന്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ പഠിക്കുന്ന കാലത്ത് ഈ പാക്കേജ് സംവിധാനം സമ്മതമാണെങ്കില്‍ അവസരം നല്‍കാമെന്നു പറഞ്ഞു സിനിമാ മേഖലയില്‍നിന്നു ചിലര്‍ തന്നെ വിളിച്ചിട്ടുണ്ടെന്നു ഹിമ പറഞ്ഞു. സിനിമിയിലെ പാക്കേജ് സംവിധാനം എന്ന പ്രയോഗം ആദ്യം കേട്ടപ്പോള്‍ അതെന്താണെന്ന് വിളിച്ചയാളോടു തന്നെ ചോദിച്ചു. ബെഡ് വിത്ത് ആക്ടിങ് എന്നായിരുന്നു മറുപടിയെന്നും ഹിമ പറയുന്നു.

ഇത്തരത്തില്‍ സമീപിച്ച മൂന്നു പേരോട് പറ്റില്ല എന്നു തന്നെ പറഞ്ഞിട്ടുണ്ട്. അതിനുശേഷം വിളി വന്നിട്ടില്ല. ഒരു ആക്ടിവിസ്റ്റ് മുഖമുള്ളതുകൊണ്ടാകാം ഇപ്പോള്‍ അത്തരക്കാരുടെ ശല്യം ഇല്ലാത്തത്. ആണ്‍ മേല്‍ക്കായ്മാ മനോഭാവം മലയാള സിനിമയിലുമുണ്ടെന്നും ഹിമ പറയുന്നു. സര്‍വോപരി പാലാക്കാരന്‍ എന്ന ചിത്രത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഹിമ.

സ്ത്രീകള്‍ സ്വന്തം അഭിപ്രായം തുറന്നു പറയണമെന്ന് സമൂഹത്തില്‍ എല്ലാവരും പരസ്യമായി ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ അഭിപ്രായം തുറന്നു പറയുന്ന സ്ത്രീകളെ പഴി പറയുന്നതും ഇതേ സമൂഹം തന്നെയാണെന്നു ഹിമ കൂട്ടിച്ചേര്‍ത്തു.

നേരത്തെ മലയാള സിനിമയില്‍ അവസരത്തിനായി തന്നോട് കിടക്ക പങ്കിടാന്‍ ആവശ്യപ്പെട്ടിട്ടുവരുണ്ടെന്ന് നടി പാര്‍വ്വതിയും വെളിപ്പെടുത്തിയിരുന്നു. മലയാള സിനിമയില്‍ ‘കാസ്റ്റിങ്ങ് കൗച്ച്’ ഉണ്ടെന്നും വളരെ മുതിര്‍ന്ന താരങ്ങളില്‍ നിന്നൊക്കെ ഈ അനുഭവം ഉണ്ടായിട്ടുള്ളതെന്നുമായിരുന്നു പാര്‍വ്വതിയുടെ തുറന്നുപറച്ചില്‍.

Loading...

More News