നല്ലതു മാത്രം കാണിക്കുന്നതല്ല സിനിമ; ആ രംഗത്തില്‍ എന്താണ് തെറ്റെന്ന് കസബ നടി

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 24, 2019 1:59 am

Menu

Published on January 10, 2018 at 3:24 pm

നല്ലതു മാത്രം കാണിക്കുന്നതല്ല സിനിമ; ആ രംഗത്തില്‍ എന്താണ് തെറ്റെന്ന് കസബ നടി

actress-jyothi-shah-on-kasaba-controversy-scene

കസബ വിവാദത്തില്‍ പ്രതികരണവുമായി വിവാദമായ രംഗത്തില്‍ മമ്മൂട്ടിക്കൊപ്പം അഭിനയിച്ച നടിയും ഉത്തരാഖണ്ഡ് മോഡല്‍ ജ്യോതി ഷാ.

തനിക്ക് മലയാളം അറിയില്ലെന്നും മലയാള സിനിമകള്‍ കാണാറില്ലെന്നും പറഞ്ഞ ജ്യോതി, കസബയെ സംബന്ധിച്ച് ചില സംഭവവികാസങ്ങളും വിവാദങ്ങളും ഉണ്ടായതായി മലയാളി സുഹൃത്തുക്കള്‍ പറഞ്ഞാണ് അറിഞ്ഞതെന്നും കൂട്ടിച്ചേര്‍ത്തു.

ആ രംഗം സ്ത്രീവിരുദ്ധമാണോ അല്ലയോ എന്നതല്ല പ്രശ്‌നമെന്നും ഇതൊക്കെ സമൂഹത്തില്‍ നടക്കുന്നതാണെന്നും പറഞ്ഞ അവര്‍ ഒരു അഭിനേതാവ് പോസിറ്റീവ് റോളുകളും നെഗറ്റീവ് റോളുകളും ചെയ്യേണ്ടേ എന്നും ചോദിച്ചു.

കസബയിലെ ആ രംഗം യഥാര്‍ഥ ജീവിതത്തില്‍ എത്രയോ പേര്‍ അനുഭവിച്ചു കാണും. സമൂഹത്തില്‍ നടക്കുന്ന എല്ലാ കാര്യങ്ങളും സിനിമയില്‍ കാണിക്കേണ്ടേ? നല്ലതു മാത്രം തിരഞ്ഞു പിടിച്ചു കാണിക്കുന്നതാണോ സിനിമയെന്നും ജ്യോതി ഷാ ചോദിക്കുന്നു.

കസബയിലെ ആ കഥാപാത്രം അത്തരത്തിലുള്ള ഒരാളാണ്. എല്ലാ മനുഷ്യര്‍ക്കും ഉള്ളതു പോലെ ഒരുപാട് ദുസ്സ്വഭാവങ്ങള്‍ രാജന്‍ സക്കറിയയ്ക്കുമുണ്ട്. അതു മനസ്സിലാക്കി കണ്ടാല്‍ ആ സിനിമയ്‌ക്കോ രംഗത്തിനോ ഒരു കുഴപ്പവുമുള്ളതായി തോന്നില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി.

ആ രംഗത്തില്‍ അഭിനയിക്കാന്‍ ഒരു നടി എന്നോ സ്ത്രീ എന്നോ ഉള്ള നിലയില്‍ ബുദ്ധിമുട്ടൊന്നും ഉണ്ടായിരുന്നില്ലെന്നും ജ്യോതി ഷാ പറയുന്നു. ഇഷ്ടമില്ലെങ്കില്‍ താന്‍ അങ്ങനെയൊരു രംഗത്തില്‍ അഭിനയിക്കില്ല. ആ രംഗത്തില്‍ താനും മമ്മൂക്കയും കഥാപാത്രങ്ങളാണ്. ഞങ്ങളുടെ രണ്ടാളുകളുടെയും വ്യക്തിജീവിതവുമായി അതിനു ഒരു ബന്ധവുമില്ല. ഞങ്ങള്‍ അഭിനേതാക്കളാണ്. സംവിധായകന്‍ എന്തു പറഞ്ഞു തരുന്നോ അത് അഭിനയിക്കുകയെന്നതാണ് ഞങ്ങളുടെ ചുമതലയെന്നും ജ്യോതി ഷാ കൂട്ടിച്ചേര്‍ത്തു.

ഈ സിനിമയില്‍ മാത്രമല്ല ഇങ്ങനെയുള്ള രംഗങ്ങളുള്ളതെന്ന് പറഞ്ഞ അവര്‍ എത്രയോ ബോളിവുഡ് സിനിമകളില്‍ സൂപ്പര്‍ സ്റ്റാറുകള്‍ തന്നെ ഇത്തരത്തിലുള്ള എത്ര റോളുകള്‍ ചെയ്തിരിക്കുന്നുവെന്നും ചൂണ്ടിക്കാട്ടി. വിവാദമുണ്ടാക്കുന്നവര്‍ അതൊന്നും കാണുന്നില്ലേയെന്നും അവര്‍ ചോദിച്ചു.

വിമര്‍ശിക്കേണ്ടവര്‍ക്ക് വിമര്‍ശിക്കാം. പക്ഷേ എന്തടിസ്ഥാനത്തിലാണ് അവര്‍ വിമര്‍ശനമുന്നയിക്കുന്നത്. നല്ലതു മാത്രം കാണിക്കുന്നതല്ല സിനിമ. സമൂഹത്തില്‍ നടക്കുന്ന നല്ലതും ചീത്തയുമായ കാര്യങ്ങള്‍ സിനിമയില്‍ വരും. എല്ലാത്തിനെയും സഹിഷ്ണതയോടെ കാണണമെന്നും ജ്യോതി ഷാ കൂട്ടിച്ചേര്‍ത്തു.

Loading...

More News