തനിക്കെതിരെ നടന്നത് ക്വട്ടേഷന്‍ ആക്രമണം; ഫ്ളാറ്റിലെത്തിച്ച് പീഡിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും നടി

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 25, 2018 1:11 am

Menu

Published on February 20, 2017 at 12:19 pm

തനിക്കെതിരെ നടന്നത് ക്വട്ടേഷന്‍ ആക്രമണം; ഫ്ളാറ്റിലെത്തിച്ച് പീഡിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും നടി

actress-kidnapping-pulsar-suni-quotation

കൊച്ചി: തനിക്കെതിരെ നടന്ന ആക്രമണം ക്വട്ടേഷന്‍ ആയിരുന്നെന്ന് നടിയുടെ മൊഴി. ക്വട്ടേഷന്‍ ആണെന്ന കാര്യം ആക്രമിച്ചവര്‍ തന്നെ തന്നോട് പറഞ്ഞിരുന്നെന്ന് നടി മൊഴി നല്‍കി.

തമ്മനത്തെ ഫ്ളാറ്റിലെത്തിക്കുമെന്നും അവിടെ 20 പേരുണ്ടെന്നും മയക്കുമരുന്ന് കുത്തിവെച്ച് പീഡപ്പിക്കുമെന്നുമായിരുന്നു അവര്‍ പറഞ്ഞതെന്നുമാണ് നടി പൊലീസിന് നല്‍കിയ മൊഴി.

സംഭവ സമയം തന്റെ കാര്‍ നിര്‍ത്തിച്ച് അതിലേക്ക് കയറുമ്പോള്‍ സുനി മുഖം വലിയൊരു തുണികൊണ്ട് മറച്ചിരുന്നു. എന്നാല്‍ കാറില്‍ കയറിയപ്പോഴേക്കും സുനിയുടെ മുഖത്തെ തുണി താഴെ വീണു. അപ്പോള്‍ ഇത് സുനിയല്ലേ എന്ന് താന്‍ ചോദിച്ചപ്പോള്‍ നിങ്ങള്‍ എന്നെ തിരിച്ചറിഞ്ഞല്ലേ എന്ന് അയാള്‍ മറുപടി നല്‍കിയെന്നും നടി പറയുന്നു.

ഇത് ക്വട്ടേഷനാണെന്നും ഇതിനോട് സഹകരിക്കണമെന്നും അല്ലെങ്കില്‍ ബുദ്ധിമുട്ടാകുമെന്നും അയാള്‍ പറഞ്ഞു. സഹകരിച്ചില്ലെങ്കില്‍ തമ്മനത്തെ ഫ്ളാറ്റില്‍ ഇരുപതോളം പേര്‍ കാത്തിരിക്കുന്നുണ്ടെന്നും അവിടെ കൊണ്ടുപോയി ഉപദ്രവിക്കുമെന്നും അയാള്‍ തന്നെ ഭീഷണിപ്പെടുത്തിയതായും നടി മൊഴി നല്‍കിയിട്ടുണ്ട്.

അതേസമയം നടിയ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി രക്ഷപെട്ടതില്‍ നിര്‍മ്മാതാവായ ആന്റോ ജോസഫിനു പങ്കില്ലെന്ന് പി.ടി. തോമസ് എം.എല്‍.എ പറഞ്ഞു. സുനിയെ ആന്റോ ജോസഫ് രക്ഷപ്പെടാന്‍ സഹായിച്ചെന്ന് ആരോപണമുണ്ടായിരുന്നു.

പൊലീസിന്റെയും സംവിധായകന്റെയും തന്റെയും മുന്നില്‍വച്ചാണ് ആന്റോ ജോസഫ് ഫോണ്‍ ചെയ്തത്. സുനി ഫോണ്‍ എടുത്തപ്പോള്‍ ആന്റോ ജോസഫ് എ.സി.പിക്കു ഫോണ്‍ കൈമാറി. എന്നാല്‍ എ.സി.പി ഹലോ എന്നു സംസാരിച്ചയുടനെ സുനി ഫോണ്‍ കട്ട് ചെയ്‌തെന്നും പി.ടി. തോമസ് അറിയിച്ചു.

ശനിയാഴ്ച പുലര്‍ച്ചെയാണ് കേരളത്തെ നടുക്കിയ സംഭവം കൊച്ചി നഗരത്തില്‍ അരങ്ങേറിയത്. കാറില്‍ സഞ്ചരിക്കുകയായിരുന്ന നടിയുടെ വാഹനത്തില്‍ മറ്റൊരു വാഹനം മനപൂര്‍വം ഇടിക്കുകയും നടിയുടെ വാഹനം നിര്‍ത്തിച്ച് പള്‍സര്‍ സുനി ഉള്‍പ്പെടെയുള്ള സംഘം കാറില്‍ കയറി നടിയെ തട്ടിക്കൊണ്ട് പോവുകയും കാറില്‍വെച്ച് ഉപദ്രവിക്കുകയും ദൃശ്യങ്ങളും വീഡിയോയും പകര്‍ത്തുകയുമായിരുന്നു. കാര്‍ ഡ്രൈവര്‍ കൂടിയായ മാര്‍ട്ടിന്റെ കൂടി അറിവോടെയായിരുന്നു സംഭവം.

Loading...

More News