മതം മാറിയത് വിവാഹത്തിനു വേണ്ടിയായിരുന്നില്ല; വെളിപ്പെടുത്തലുമായി നടി മാതു

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 19, 2018 12:06 am

Menu

Published on December 6, 2017 at 11:48 am

മതം മാറിയത് വിവാഹത്തിനു വേണ്ടിയായിരുന്നില്ല; വെളിപ്പെടുത്തലുമായി നടി മാതു

actress-mathu-about-religious-transformation

മമ്മൂട്ടി നായകനായ അമരത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് മാതു. ക്രിസ്തു മതം സ്വീകരിച്ച് മാധവി എന്ന പേര് മാറ്റിയാണ് മാതു എന്ന പേര് സ്വീകരിച്ചത്. മാതു മതം മാറിയത് വിവാഹത്തിന് വേണ്ടിയായിരുന്നുവെന്ന് പ്രചരണമുണ്ടായിരുന്നു. എന്നാലിതാ ഇക്കാര്യത്തിലെ യാഥാര്‍ത്ഥ്യം വ്യക്തമാക്കുകയാണ് മാതു.

നെടുമുടി വേണു ആദ്യമായി സംവിധാനം ചെയ്ത പൂരം എന്ന ചിത്രത്തിലാണ് മാതു മലയാളത്തില്‍ ആദ്യമായി അഭിനയിക്കുന്നത്. അന്നു ഭാഷ അറിയില്ലായിരുന്നതനിക്ക് ധൈര്യം തന്നു പ്രോത്സാഹിപ്പിച്ചത് വേണു ചേട്ടനാണെന്ന് മാതു പറയുന്നു. മാധവി എന്ന പേരു മാറ്റി മാതു എന്നാക്കിയതും അദ്ദേഹമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

വിവാഹത്തിനു വേണ്ടിയാണ് മതം മാറിയതെന്ന ആരോപണത്തിനെതിരെ വനിതയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് മാതു പ്രതികരിച്ചത്. വിവാഹം കഴിക്കാനാണ് മതം മാറിയതെന്ന ആരോപണം തെറ്റാണെന്നും അമരത്തില്‍ അഭിനയിക്കുന്ന കാലത്തേ ക്രിസ്തുവില്‍ വിശ്വസിച്ചുതുടങ്ങിയിരുന്നുവെന്നും മാതു വ്യക്തമാക്കി.

ഇതിനു പിന്നിലെ കാരണവും മാതു വ്യക്തമാക്കി. കുട്ടേട്ടന്‍ എന്ന ചിത്രത്തിനു ശേഷം എന്നെത്തേടി നല്ലൊരു റോളെത്തി, പെരുന്തച്ചനിലെ കഥാപാത്രം. ഷൂട്ടിങ്ങിനു തയാറായി ഇരിക്കുമ്പോഴാണ് എനിക്കു വച്ചിരുന്ന റോളില്‍ മോനിഷ അഭിനയിച്ചു തുടങ്ങി എന്നറിഞ്ഞത്. വല്ലാത്ത ഡിപ്രഷനിലായി ഞാന്‍. വിഷമം സഹിക്കാനാകാതെ അമ്മ എന്നെയും കൂട്ടി സഹായമാതാ പള്ളിയിലേക്കു പോയി.

മാതാവിനു മുന്നില്‍ ഞാന്‍ കരഞ്ഞു പ്രാര്‍ത്ഥിച്ചു. വീട്ടിലെത്തി കിടന്നുറങ്ങിയ എന്നെത്തേടി ഒരു ഫോണ്‍കോളെത്തി, അമരത്തില്‍ അഭിനയിക്കാനുള്ള ഓഫറായിരുന്നു അത്. പെരുന്തച്ചന്റെ കാര്യമറിഞ്ഞ ആരോ പറ്റിക്കാന്‍ വിളിക്കുകയാണെന്നാണ് കരുതിയത്. ചെറിയ റോളില്‍ അഭിനയിക്കാന്‍ താല്‍പര്യമില്ല എന്നു പറഞ്ഞ് ഞാന്‍ ഫോണ്‍ കട്ടുചെയ്തു. പിന്നീട് അമ്മയാണ് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞത്. മമ്മൂട്ടിയുടെ മകളുടെ വേഷമാണെന്ന് അറിഞ്ഞപ്പോള്‍ വലിയ സന്തോഷമായി.

അന്നുമുതല്‍ ഞാന്‍ ജീസസിന്റെ മകളാണ്. അച്ഛന്റെയും അമ്മയുടെയും പൂര്‍ണപിന്തുണയോടെ മതംമാറി, പേരും മാറ്റി. പക്ഷേ, അഭിനയിച്ച സിനിമകളുടെയെല്ലാം ടൈറ്റില്‍ കാര്‍ഡില്‍ മാതു എന്നു തന്നെയാണ് അടിച്ചിരുന്നത്. മക്കളെയും ആ വിശ്വാസപ്രകാരം വളര്‍ത്തുന്നു. മുടങ്ങാതെ പള്ളിയില്‍ പോകും. പ്രാര്‍ഥനയാണ് എന്നെ തുണയ്ക്കുന്നത്. അതാണ് എന്റെ ശക്തിയും, മാതു പറയുന്നു.

Loading...

More News